Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

ഐതിഹാസികമായ ഹീറോ ഹോണ്ട CD 100 -ന്റെ സ്പിരിച്വൽ പിൻഗാമിയാണ് ഹീറോ സ്‌പ്ലെൻഡർ പ്ലസ്, ഇത് ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ വളരെ വിപ്ലവകരമായിരുന്നു.

Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

ജാപ്പനീസ് എഞ്ചിനീയറിംഗും വിശ്വാസ്യതയുമുള്ള ഫോർ സ്ട്രോക്ക് മോഡേൺ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മോട്ടോർസൈക്കിളായിരുന്നു ഇത്. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണ് സ്‌പ്ലെൻഡർ.

Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

ഉയർന്ന് വരുന്ന കോംപറ്റീഷന് അനുസൃതമായി ഹീറോ സ്‌പ്ലെൻഡറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന് 2020 -ൽ ബിഎസ് VI അപ്‌ഡേറ്റ് ലഭിച്ചു, അടുത്തിടെ മോട്ടോർസൈക്കിളിന് സ്പ്ലെൻഡർ പ്ലസ് Xtec എന്ന രൂപത്തിൽ ഒരു ഫീച്ചർ ബമ്പ് നൽകിയിട്ടുണ്ട്. പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററോട് കൂടിയ ഹീറോയുടെ Xtec കണക്റ്റിവിറ്റി സ്യൂട്ട് ഇപ്പോൾ മോഡലിന് ലഭിക്കുന്നു.

Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

2022 ഹീറോ സ്‌പ്ലെൻഡർ പ്ലസ് Xtec

ഈ സിസ്റ്റം ഹീറോയുടെ പ്രൊപ്രൈറ്ററി ആപ്പ് വഴി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു, ഇത് കോളുകൾക്കും മെസേജുകൾക്കുമുള്ള അലേർട്ടുകളെ സൂചിപ്പിക്കുന്നു.

Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

ബൈക്കിന് സർവീസ് റിമൈൻഡർ ഇൻഡിക്കേഷൻ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ലോ ഫ്യുവൽ ഇൻഡിക്കേറ്റർ, റിയൽ ടൈം മൈലേജ് ഇൻഡിക്കേറ്റർ (RTMI) എന്നിവയും ലഭിക്കുന്നു. Xtec സിസ്റ്റം പഴയ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെ മാറ്റിസ്ഥാപിക്കുന്നു.

Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

മറ്റ് മാറ്റങ്ങളിൽ USB ചാർജിംഗ് പോർട്ട് ഉൾപ്പെടുന്നു, യാത്രയ്ക്കിടെ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഉപയോക്താക്കളെ ഇത് അനുവദിക്കുന്നു. ഹെഡ്‌ലാമ്പ് കൗളിൽ മോട്ടോർസൈക്കിളിന് എൽഇഡി ഡിആർഎൽ ലഭിക്കുന്നു, ഇത് സ്‌പ്ലെൻഡർ പ്ലസ് ബാഡ്‌ജിംഗിന്റെ മധ്യത്തിൽ ഓഫ്‌സെറ്റ് ചെയ്‌തിരിക്കുന്നു.

Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

അൺസീൻ ഓട്ടോയുടെ ചുവടെയുള്ള വീഡിയോയിൽ, പഴയ ഹീറോ സ്‌പ്ലെൻഡറും പുതിയ സ്‌പ്ലെൻഡർ Xtec-യും അടുത്തടുത്തായി താരതമ്യം ചെയ്‌തിരിക്കുന്നു. രണ്ടും തമ്മിലുള്ള വില വ്യത്യാസം 1200 രൂപ മാത്രമാണ്.

Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

പുതിയ പേൾ വൈറ്റ് നിറം

സ്‌പ്ലെൻഡർ പ്ലസിന്റെ രൂപകൽപന നോർമൽ മോഡലിന് സമാനമായി തന്നെ തുടരുന്നു. ഇന്നും സെഗ്‌മെന്റിൽ ഇത് മികച്ചതായി കാണപ്പെടുന്നു. സ്പാർക്ക്ലിംഗ് ബീറ്റ ബ്ലൂ, ക്യാൻവാസ് ബ്ലാക്ക്, ടൊർണാഡോ ഗ്രേ, പേൾ വൈറ്റ് എന്നീ നാല് പുതിയ നിറങ്ങളിലാണ് മോട്ടോർസൈക്കിൾ എത്തുന്നത്.

Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

ഹീറോ സ്‌പ്ലെൻഡർ പ്ലസ് Xtec -ന്റെ ലോഞ്ച് ചെയ്തപ്പോൾ, പേൾ വൈറ്റ് ഓപ്ഷൻ വെളിപ്പെടുത്തിയിരുന്നില്ല, എന്നാൽ ഇപ്പോൾ ഈ നിറത്തിന്റെ ചില ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

മുൻവശത്തെ മഡ്ഗാർഡ്, ഹെഡ്‌ലാമ്പ് കൗൾ, ഫ്യൂവൽ ടാങ്ക്, സൈഡ് പാനലുകൾ എന്നിവയിൽ വൈറ്റ് പെയിന്റ് സ്കീം കാണാം. ബോഡി പാനലുകളിൽ ഡാർക്ക് ടീൽ ബ്ലൂ കളർ ആക്‌സന്റുകളാൽ വൈറ്റ് നിറം നന്നായി കോംപ്ലിമെന്റ് ചെയ്യുന്നു. മൊത്തത്തിൽ, ഈ കളർ സ്കീമിനൊപ്പം മോട്ടോർസൈക്കിൾ മികച്ചതായി കാണപ്പെടുന്നു.

Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

സവിശേഷതകളും വിലനിർണ്ണയവും

7.9 bhp കരുത്തും 8.05 Nm torque ഉം ഉത്പാദിപ്പിക്കുന്ന 97.2 സിസി ഡിസ്പ്ലേസ് ചെയ്യുന്ന അതേ എഞ്ചിൻ തന്നെ പുതിയ ബൈക്കിലും ഹീറോ നിലനിർത്തിയിട്ടുണ്ട്. ഈ ഇന്ധനക്ഷമതയുള്ള എഞ്ചിൻ നാല് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

ഇതിന് പിന്നിൽ മോണോ ഷോക്ക് സസ്പെൻഷനും മുൻവശത്ത് പരമ്പരാഗത ടെലിസ്കോപ്പിക് സസ്പെൻഷനും ലഭിക്കുന്നു. ഫ്രണ്ട് വീലുകളിലും റിയർ വീലുകളിലും ഡ്രം ബ്രേക്കുകൾ ലഭിക്കും.

Hero Splendor Xtec vs Normal; സമാനതകളും വ്യത്യാസങ്ങളും

സ്‌പ്ലെൻഡർ പ്ലസ് Xtect -ന്റെ എക്സ്-ഷോറൂം വില 72,900 രൂപയാണ്, ഇത് മാറ്റ് ഷീൽഡ് ഗോൾഡ് മോഡലിനേക്കാൾ ഏകദേശം 1,200 രൂപ കൂടുതലാണ്. 100 സിസി എഞ്ചിനിലാണ് ഇത് വരുന്നത്, എന്നാൽ 110 സിസി മോട്ടോർസൈക്കിളിന് തുല്യമാണ് വില. അധിക പണത്തിന്, ഹീറോ അധിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കൾക്കായി, 52,500 രൂപയ്ക്ക് ഹീറോ HF ഡീലക്‌സ് വാഗ്ദാനം ചെയ്യുന്നു. സ്‌പ്ലെൻഡർ പ്ലസ് എല്ലായ്‌പ്പോഴും പണത്തിന് ഒരു മികച്ച മൂല്യമാണ്. Xtec സിസ്റ്റം ഉപയോഗിച്ച്, സ്‌പ്ലെൻഡർ പ്ലസിന്റെ മൂല്യം ഹീറോ കൂടുതൽ ഉയർത്തിയിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Hero splendor xtec vs normal models design and features compared
Story first published: Monday, May 23, 2022, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X