110 സിസി പൊളിച്ചടുക്കാൻ ഹീറോ സൂം; എതിരാളികളുമായി ഒരു താരതമ്യം

ഹീറോ മോട്ടോ, സ്‌കൂട്ടർ വിപണിയെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റിമറിക്കാനുള്ള ഒരുക്കത്തിലാണ്. ഈ ടു-വീലർ ഭീമന് ഇതിനകം തന്നെ ഇന്ത്യൻ ബജറ്റ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്‌മെന്റ് കാര്യമായ വിഹിതമുണ്ട്, കൂടാതെ വോള്യം വിൽപ്പനയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടു-വീലർ നിർമ്മാതാക്കളുമാണ് ഹീറോ. ഹോണ്ട ഇവിടെ ആധിപത്യം ഉറപ്പിച്ചതിനാൽ സ്കൂട്ടർ സെഗ്‌മെന്റിൽ ഹീറോയ്ക്ക് കാര്യമായ പിടിപാടുകളൊന്നുമില്ല.

ആക്ടിവ റേഞ്ച് കാരണം, ഇന്ത്യയിലെ ഏറ്റവും ഉയർന്ന സ്കൂട്ടർ നിർമ്മാതാക്കളാണ് ഹോണ്ട. 68,500 രൂപ മുതൽ 76,600 വരെ വിലയുള്ള സൂം 110 സ്‌പോർട്ടി സ്‌കൂട്ടർ ഇന്ത്യയിൽ പുറത്തിറക്കിയതിനാൽ ഈ വിഹിതത്തിൽ അല്പം സ്വന്തമാക്കാനാണ് ഹീറോ ലക്ഷ്യമിടുന്നത്. സൂം 110 -നൊപ്പം ആക്ടിവ 110, ഡിയോ, ജൂപ്പിറ്റർ 110 എന്നിവയുടെ വിൽപ്പനകളിലേക്ക് നുഴഞ്ഞുകയറാനാണ് ഹീറോ ലക്ഷ്യമിടുന്നത്. ഈ മോഡലുകൾ തമ്മിൽ നമുക്ക് ഒന്നു മാറ്റുരയ്ച്ച് നോക്കാം.

110 സിസി പോളിച്ചടുക്കാൻ ഹീറോ സൂം; എതിരാളികളുമായി ഒരു താരതമ്യം

ഹീറോ സൂം 110 Vs എതിരാളികൾ

അളവുകളുടെ കാര്യത്തിൽ, ഹീറോ സൂ 100 -ന് ധാരാളം റോഡ് സ്റ്റാൻസ് നൽകാൻ ശ്രമിച്ചിട്ടുണ്ട്. അതിനാൽ, തന്നെ സൂം ആണ് ഏറ്റവും നീളം കൂടിയ മോഡൽ. 1,881 mm നീളവും 1,300 mm വീൽബേസുമാണ് സ്കൂട്ടറിന് ലഭിക്കുന്നത്. എന്നാൽ ഉയരത്തിന്റെ കാര്യ ആക്ടിവ തിടമ്പേറ്റുന്നു. ഡിയോ ആണ് ഏറ്റവും വീതിയുള്ള മോഡൽ, വെറും 650 mm -മായി ജൂപ്പിറ്റർ ഏറ്റവും സ്ലിം സ്കൂട്ടറുമാവുന്നു. 109 കിലോഗ്രാമുമായി സൂം 110-ന് അതിന്റെ എല്ലാ എതിരാളികളേക്കാളും ഉയർന്ന ഭാരമുണ്ട്.

ബൂട്ട് സ്പേസിന്റെ കാര്യത്തിൽ, സൂം-ന്റെ ഔദ്യോഗിക കണക്കുഖൾ ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ജൂപ്പിറ്ററിന്റെ 33 ലിറ്ററിനെ വെല്ലാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇതിന് രണ്ട് ഫുൾ ഫേയ്സ് ഹെൽമെറ്റുകളും അതിലധികവും ഉൾക്കൊള്ളാൻ കഴിയും. സൂം ഏറ്റവും ഉയരമുള്ളതല്ലെങ്കിലും, ഏറ്റവും ഉയർന്ന 770 mm സീറ്റ് ഹൈറ്റുമായിട്ടാണ് വരുന്നത്. ഈ താരതമ്യത്തിൽ ആക്ടിവയുടെ 162 mm ഗ്രൗണ്ട് ക്ലിയറൻസ് സമാനതകളില്ലാത്തതാണ് എന്ന് നിസംശയം പറയാം.

എല്ലാ സ്‌കൂട്ടറുകൾക്കും ഫ്രണ്ടിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ സിംഗിൾ-സൈഡഡ് മോണോ സ്പ്രിംഗ് യൂണിറ്റും ലഭിക്കും. സൂം, ജൂപ്പിറ്റർ എന്നിവ മാത്രമാണ് ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത്. രണ്ട് അറ്റത്തും 130 mm ഡ്രം ബ്രേക്കുകളാണ് ഹോണ്ട മോഡലുകളിൽ വരുന്നത്. ജൂപ്പിറ്ററിന് 220 mm ഫ്രണ്ട് ഡിസ്‌ക് ലഭിക്കുമ്പോൾ, സൂം 190 mm ഡിസ്‌കുമായിട്ടാണ് വരുന്നത്. സൂം, ജൂപ്പിറ്റർ എന്നിവ രണ്ടറ്റത്തും 12 ഇഞ്ച് വീലുകൾ വാഗ്ദാനം ചെയ്യുന്നു, അതേസമയം ഹോണ്ട മോഡലുകൾക്ക് ഫ്രണ്ടിൽ 12 ഇഞ്ചും പിന്നിൽ 10 ഇഞ്ച് വീലുകളും ലഭിക്കുന്നു.

ഈ താരതമ്യത്തിൽ എല്ലാ സ്കൂട്ടറുകളിലും 110 സിസി എഞ്ചിൻ നോർമലാണ്. ഹീറോ 8.05 bhp ക്ലോക്ക് ചെയ്ത് ഏറ്റവും കൂടുതൽ പവർ വാഗ്ദാനം ചെയ്യുന്നു, എന്നാൽ ടോർക്ക് ഫിഗർ ഡിയോയുടെ 9.0 Nm -നേക്കാൾ കുറവാണ്. പെർഫോമെൻസിനെക്കുറിച്ച് വിശദ്ധീകരിക്കേണ്ട കാര്യമില്ല, കാരണം അവ ഏതാണ്ട് സമാനമാണ്. ഈ പട്ടികയിലെ ഏറ്റവും ഉയർന്ന 6.0 ലിറ്റ ഫ്യുവൽ ടാങ്ക് ജൂപ്പിറ്ററിന് ലഭിക്കുന്നു.

110 സിസി പോളിച്ചടുക്കാൻ ഹീറോ സൂം; എതിരാളികളുമായി ഒരു താരതമ്യം

ഫീച്ചറുകൾ

ഹീറോ സൂം 110 -ന് മുൻവശത്ത് X ആകൃതിയിലുള്ള എൽഇഡി DRL -കളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ ലഭിക്കുന്നു. കൂടാതെ കൊർണറിംഗ് ലാമ്പുകളും ഓഫറിലുണ്ട്. ഇത് സൂം 110-ന് ഒരു ഡിസ്റ്റിംഗ്റ്റീവ് രൂപം നൽകുന്നു, ഹീറോ ഇത് സ്റ്റാൻഡേർഡ് ആയി വാഗ്ദാനം ചെയ്യുന്നു. ഡിയോയും DRL -കൾ വാഗ്ദാനം ചെയ്യുന്നു, പക്ഷേ അവ മിക്കവാറും പൈലറ്റ് ലാമ്പുകൾ പോലെയാണ്. ആക്ടിവ, ജൂപ്പിറ്റർ എന്നിവയ്ക്ക് DRL-കൾ ലഭിക്കുന്നില്ല. എൽഇഡി ഹെഡ്‌ലൈറ്റുകൾ സൂം, ജൂപ്പിറ്റർ എന്നിവയ്‌ക്കൊപ്പം സ്റ്റാൻഡേർഡ് ആണ്, അതേസമയം ആക്ടിവ, ഡിയോ എന്നിവയ്ക്ക് ഡീലക്‌സ് ട്രിമ്മുകളിലെ ഇവ ലഭിക്കൂ.

എൽഇഡി ടെയിൽ ലൈറ്റുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നതും ടോപ്പ് സ്‌മാർട്ട് കീ ട്രിമ്മോടുകൂടിയ ആന്റി-തെഫ്റ്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നത് ആക്ടിവ മാത്രമാണ്. മറ്റുള്ളവയ്ക്ക് ഇവ ലഭിക്കുന്നില്ല. ഹീറോയും ടിവിഎസും ഇന്റഗ്രേഷനായി ഒരു പ്രൊപ്രൈറ്ററി സ്‌മാർട്ട്‌ഫോൺ ആപ്പ് ഉപയോഗിച്ച് കണക്റ്റഡ് ടെക് വാഗ്ദാനം ചെയ്യുന്നു, എന്നാൽ ഹോണ്ട ജോഡിക്ക് അവ ഇല്ല. ആക്ടിവ 6G -ക്ക് അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ആക്ടിവ 125 -ന് ഡിജിറ്റൽ യൂണിറ്റും മാത്രമേ ലഭിക്കൂ. ഹീറോ സൂം 110, ഹോണ്ട ഡിയോ എന്നിവയ്‌ക്കൊപ്പം ഡിജിറ്റൽ ഇൻസ്‌ട്രുമെന്റേഷൻ സ്റ്റാൻഡേർഡ് ആണ്, അതേസമയം ടോപ്പ്-സ്പെക്ക് ജൂപ്പിറ്റർ ട്രിമ്മുകളിൽ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ഈ ലിസ്റ്റിലെ എല്ലാ സ്‌കൂട്ടറുകളും ചെയ്യുന്നതുപോലെ സൂം 110 ഒരു എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ ക്യാപ് വാഗ്ദാനം ചെയേണ്ടതായിരുന്നു. യുവ ഉപഭോക്താക്കളെ ആകർഷിക്കാൻ നിലവിലെ അഞ്ച് ഓപ്ഷനുകൾ അല്ലാതെ ഹീറോ കൂടുതൽ കളറുകൾ നൽകുന്ന കാര്യം പരിഗണിക്കണം, പ്രത്യേകിച്ചും ആക്ടിവ 6G-യിലെ 10 ഓപ്ഷനുകൾ, ഡിയോയിലെ 11 കളർസ്, ജൂപ്പിറ്ററിലെ 16 ഷേഡുകൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ. സൂം 110 -ന്റെ എൻട്രി വില പോയിന്റ് Rs. 68,5000, ഡിയോയ്ക്കും ജൂപ്പിറ്ററിനും തുല്യമാണ്. ആക്ടിവ 6G -യുടെ വില ആരംഭിക്കുന്നത് 74,500 രൂപ മുതലാണ്, ഇത് 80,500 രൂപ വരെ ഉയരുന്നു. സൂം 110 ആക്ടീവ 6G -യുടെ വില പരിധിയിലുടനീളം താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഫീച്ചറുകളും ഫ്ലാഷ് വാല്യുവും വാഗ്ദാനം ചെയ്യുന്നു. ജൂപ്പിറ്റിന്റെ വില 86,200 രൂപ വരെയാണ്. വിൻഡ്‌സ്‌ക്രീൻ, പില്യൺ ബാക്ക്‌റെസ്റ്റ് തുടങ്ങിയ മറ്റ് ഗുഡികൾ ടോപ്പ്-സ്പെക്ക് ട്രിമ്മുകളിൽ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Hero xoom features and specs compared with competitors
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X