Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; കുറഞ്ഞ ചിലവില്‍ വാങ്ങാവുന്ന 200 സിസി മോഡലുകള്‍

പാസഞ്ചര്‍ കാറുകളുടെ സെഗ്മെന്റില്‍ കാണുന്നതുപോലെ തന്നെ ഇരുചക്ര വാഹന വിഭാഗത്തിലും ഇന്ന് നിരവധി സെഗ്മെന്റുകള്‍ കാണാന്‍ സാധിക്കും. വിവിധ സെഗ്മെന്റുകളിലായി നിരവധി മോഡലുകളും വിവിധ ബ്രാന്‍ഡുകളില്‍ നിന്ന് ഇന്ന് വില്‍പ്പനയ്ക്ക് എത്തുകയും ചെയ്യുന്നു.

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

125 സിസി, 150-160 സിസി സെഗ്മെന്റില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച മോട്ടോര്‍സൈക്കിളുകളുടെ വിവരങ്ങള്‍ ഇതിനോടകം തന്നെ ഞങ്ങള്‍ പങ്കുവെച്ചിച്ചുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന 200 സിസി ബൈക്കുകളുടെ ഒരു ലിസ്റ്റാണ് ഞങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നത്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

ഹീറോ എക്‌സ്പള്‍സ് 200T

ഈ വിഭാഗത്തില്‍ ആദ്യം ഉള്‍പ്പെടുത്താവുന്ന മോഡലാണ് ഹീറോയുടെ എക്‌സ്പള്‍സ് 200T. 1,20,650 രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില. കൂടാതെ 199.6 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് മോട്ടോര്‍ പായ്ക്ക് ചെയ്യുന്നു.

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

ഈ യൂണിറ്റ് 17.83 bhp കരുത്തും 16.15 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു കൂടാതെ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്യുന്നു. എക്‌സ്പള്‍സ് 200T അതിന്റെ ഓഫ്-റോഡ്-ഓറിയന്റഡ് പതിപ്പുകളുടെ കൂടുതല്‍ യാത്രാസൗഹൃദ പതിപ്പാണ്.

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

ഇതിന് എല്‍ഇഡി ഹെഡ്‌ലൈറ്റും ബ്ലൂടൂത്ത് അനുയോജ്യമായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. പാന്തര്‍ ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് ഷീല്‍ഡ് ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളില്‍ എക്‌സ്പള്‍സ് 200T ഹീറോ വാഗ്ദാനം ചെയ്യുന്നു.

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

ഹീറോ എക്‌സ്പള്‍സ് 200

ഈ വിഭാഗത്തിലെ അടുത്ത മോഡലാണ് ഹീറോയില്‍ നിന്നുള്ള എക്സ്പള്‍സ് 200. ഇത് 2 വാല്‍വ്, 4 വാല്‍വ് സജ്ജീകരണത്തോടെ ലഭ്യമാകും.

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

ഇതില്‍ എക്സ്പള്‍സ് 200 (2-വാല്‍വ് പതിപ്പ്) 1,23,250 രൂപയാണ് എക്സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് അതിന്റെ സഹോദര പതിപ്പായ എക്‌സ്പള്‍സ് 200T യുടെ അതേ എഞ്ചിനും സവിശേഷതകളും പായ്ക്ക് ചെയ്യുന്നു.

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

തുടക്കക്കാര്‍ക്കും പരിചയസമ്പന്നരായ റൈഡര്‍മാര്‍ക്കും ഓഫ്-റോഡിങ്ങിന് എക്‌സ്പള്‍സ് ഒരു പ്രിയപ്പെട്ട ഓപ്ഷനാണ്. ഇതിന് ലോംഗ് ട്രാവല്‍ സസ്‌പെന്‍ഷനും ഡ്യുവല്‍ പര്‍പ്പസ് റബ്ബറില്‍ പൊതിഞ്ഞ സ്‌പോക്ക് വീലുകളും ലഭിക്കുന്നു. അതിനാല്‍, നിങ്ങള്‍ ഓഫ്-റോഡിംഗിലേക്ക് മോഡല്‍ തെരയുകയാണെങ്കില്‍, എക്‌സ്പള്‍സ് 200 (2-വാല്‍വ്) മികച്ച ഓപ്ഷനാണ്.

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

ഹീറോ എക്സ്ട്രീം 200S

പട്ടികയില്‍ ഇടം നേടിയ ഹീറോയുടെ മറ്റൊരു ഓഫറാണ് എക്സ്ട്രീം 200S. ഇതിന് 1,30,614 രൂപയാണ് എക്സ്-ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ 17.8 bhp കരുത്തും 16.45 Nm ടോര്‍ക്കും നല്‍കുന്ന 199.9 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് ലഭിക്കുന്നത്.

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

മറ്റ് 200 സിസി മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, എക്സ്ട്രീം 200S സ്പോര്‍ടിനസ്സോടെ കമ്മ്യൂട്ടര്‍ റൈഡിംഗിലേക്ക് ചായുന്നു. അതിനാല്‍, നേരായ റൈഡിംഗ് പൊസിഷനോട് കൂടിയ ബോഡി വര്‍ക്ക് ഇതിന് ലഭിക്കുന്നു. സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക്ക്, പേള്‍ സില്‍വര്‍ വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ ഹീറോ എക്സ്ട്രീം 200S വാഗ്ദാനം ചെയ്യുന്നു.

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

ബജാജ് പള്‍സര്‍ NS200

ബജാജ് പള്‍സര്‍ NS200 വളരെക്കാലമായി വിപണിയില്‍ ഉള്ള മോഡലാണ്. മാത്രമല്ല അതിന്റെ സെഗ്മെന്റിലെ ജനപ്രിയ മോഡലുകളിലൊന്നുകൂടിയാണ്. സിംഗിള്‍ സിലിണ്ടര്‍ 199.5 സിസി ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് ഇതിന് കരുത്തേകുന്നത്.

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

ഇത് 24.13 bhp കരുത്തും 18.74 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതിന്റെ വില 1,39,667 രൂപയാണ് (എക്‌സ്‌ഷോറൂം ഡല്‍ഹി). പരമ്പരാഗത ടെലിസ്‌കോപിക് ഫോര്‍ക്കുകളിലും മോണോഷോക്കിലും പള്‍സര്‍ NS200 ലഭിക്കും. ഇതിന് ഒരു സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ലഭിക്കുന്നു കൂടാതെ നാല് നിറങ്ങളില്‍ ലഭ്യമാണ്.

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

ടിവിഎസ് അപ്പാച്ചെ RTR 200 4V

അതിന്റെ സെഗ്മെന്റിലെ ഏറ്റവും ഫീച്ചര്‍ ലോഡഡ് മോട്ടോര്‍സൈക്കിളുകളിലൊന്നായ ടിവിഎസ് അപ്പാച്ചെ RTR 200 4V ഒരു പ്രായോഗിക ഓപ്ഷനാണ്. ഇതിന്റെ വില 1,39,690 രൂപയാണ് (എക്‌സ്‌ഷോറൂം ഡല്‍ഹി).

Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍

197.75 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ മോഡലിന്റെ കരുത്ത്. ഈ യൂണിറ്റ് 20.5 bhp കരുത്തും 17.25 Nm ടോര്‍ക്കും നല്‍കുന്നു. ഇതിന് മൂന്ന് റൈഡിംഗ് മോഡുകള്‍ ലഭിക്കുന്നു (സ്‌പോര്‍ട്ട്, സിറ്റി, റെയിന്‍). മാത്രമല്ല, അപാച്ചെ RTR 200 4V-യില്‍ അഡ്ജസ്റ്റബിള്‍ ഷോവ ഫ്രണ്ട് സസ്പെന്‍ഷനും പിന്നില്‍ മോണോ-ഷോക്ക്, SmartXonnect, ക്രമീകരിക്കാവുന്ന ബ്രേക്കുകളും ക്ലച്ച് ലിവറുകളും ടിവിഎസ് സജ്ജീകരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Hero xpulse 200t to apache rtr 200 4v find here some affordable 200cc bikes you can buy in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X