Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ അടുത്തിടെ ഇന്ത്യയില്‍ പുതിയ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നത്. 160 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ് ഉത്സവ സീസണിന് മുന്നോടിയായി കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

ബജാജ് പള്‍സര്‍ N160, ഈ സെഗ്മെന്റില്‍ താരതമ്യേന പുതിയ മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍, ഈ രണ്ട് മോട്ടോര്‍സൈക്കിളുകളെയും താരതമ്യം ചെയ്യുകയാണ് ചെയ്യുന്നത്. ഡിസൈന്‍, ഫീച്ചറുകള്‍, പവര്‍ട്രെയിന്‍, ബ്രേക്കുകള്‍, വില എന്നിവയുടെ അടിസ്ഥാനത്തിലാണ് താരതമ്യം ചെയ്തിരിക്കുന്നത്.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

ഇന്ത്യയിലെ 160 സിസി മോട്ടോര്‍സൈക്കിളുകളെക്കുറിച്ച് പറയുമ്പോള്‍, ഈ സെഗ്മെന്റിലെ മോട്ടോര്‍സൈക്കിളുകള്‍ പ്രകടനവും ഇന്ധനക്ഷമതയും തമ്മില്‍ മാന്യമായ ബാലന്‍സ് വാഗ്ദാനം ചെയ്യുന്നു. അതുപോലെ, രാജ്യത്തെ നിരവധി ചെറുപ്പക്കാരായ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സെഗ്മെന്റാണിത്.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

ഡിസൈന്‍

ഡിസൈന്‍ വളരെ ആത്മനിഷ്ഠമായ കാര്യമാണ്. അതുപോലെ, ബജാജ് പള്‍സര്‍ N160-യുടെ രൂപകല്‍പ്പനയേക്കാള്‍ ഹീറോ എക്സ്ട്രീം 160R മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന ചില ആളുകള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം, തിരിച്ചും.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

ഈ താരതമ്യത്തിനായി, ബജാജ് പള്‍സര്‍ N160-ന്റെ രൂപകല്‍പ്പന അതിന്റെ ഡിസൈനും, ഫീച്ചറുകളും എക്സ്ഹോസ്റ്റും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളുടെ ഉപയോഗവും കൊണ്ട് അല്‍പ്പം മികച്ചതായി തോന്നുന്നു.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

ഈ ഡിസൈന്‍ സവിശേഷതകള്‍ ബജാജ് പള്‍സര്‍ N160 മോട്ടോര്‍സൈക്കിളിനെ ഹീറോ എക്സ്ട്രീം 160R മോട്ടോര്‍സൈക്കിളിനേക്കാള്‍ അല്‍പ്പം സ്പോര്‍ട്ടി, ആധുനികവും അഭിലഷണീയവുമാക്കുന്നു.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

ഫീച്ചറുകള്‍

മറ്റ് സെഗ്മെന്റുകളില്‍ നിന്ന് വ്യത്യസ്തമായി, 160 സിസി സെഗ്മെന്റ് മോട്ടോര്‍സൈക്കിളില്‍ ഉപഭോക്താക്കള്‍ക്ക് പൊതുവെ വൈവിധ്യമാര്‍ന്ന ആവശ്യകതകളും പ്രതീക്ഷകളും ഉണ്ട്, കാരണം ഈ വിഭാഗത്തിലെ മോട്ടോര്‍സൈക്കിളുകള്‍ 150 സിസി സെഗ്മെന്റ് മോട്ടോര്‍സൈക്കിളുകളേക്കാള്‍ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റ്, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ക്ലോക്ക്, ഫ്യുവല്‍ ഇക്കോണമി മീറ്റര്‍, ഡിസ്റ്റന്‍സ്-ടു-എംപ്റ്റി റീഡ്-ഔട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളുടെ നീണ്ട പട്ടികയുമായാണ് ബജാജ് പള്‍സര്‍ N160 വരുന്നത്.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

എന്നിരുന്നാലും, ബജാജ് പള്‍സര്‍ N160 മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ ഓപ്ഷണല്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റമാണ്, ഇത് ഒരു ചെറിയ കൂട്ടിച്ചേര്‍ക്കലായി തോന്നുമെങ്കിലും, ചില സാഹചര്യങ്ങളില്‍ ഈ സവിശേഷത മികച്ചതാണ്.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

ഹീറോ എക്സ്ട്രീം 160R മോട്ടോര്‍സൈക്കിളിലും എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയ സമാന ഫീച്ചറുകളുമുണ്ട്. എന്നിരുന്നാലും, എക്സ്ട്രീം 160R മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും പുതിയ സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 വേരിയന്റില്‍ ടോപ്പ് എവേ അലേര്‍ട്ട്, ടോപ്പിള്‍ അലേര്‍ട്ട്, ഡ്രൈവിംഗ് സ്‌കോര്‍, ജിയോ ഫെന്‍സിംഗ്, ഹീറോ ലൊക്കേറ്റ്, ട്രിപ്പ് അനാലിസിസ്, വെഹിക്കിള്‍ സ്റ്റാര്‍ട്ട് അലേര്‍ട്ട്, സ്പീഡ് അലര്‍ട്ട്, ലൈവ് ട്രാക്കിംഗ് എന്നിങ്ങനെയുള്ള കൂടുതല്‍ ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

ബ്രേക്കുകള്‍

ബജാജ് പള്‍സര്‍ N160 മോട്ടോര്‍സൈക്കിളിന് ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റില്‍ വലിയ 300 mm ഫ്രണ്ട് ഡിസ്‌ക് വരുന്നു, അതേസമയം സിംഗിള്‍-ചാനല്‍ എബിഎസ് വേരിയന്റിന് ചെറിയ 280 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും, രണ്ട് വേരിയന്റുകളിലെയും പിന്‍ ഡിസ്‌ക് ഒരേ 230 mm അളക്കുന്നു.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

മുന്‍വശത്ത് ചെറിയ 270 mmപെറ്റല്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 200 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കും സജ്ജീകരിച്ചിരിക്കുന്നതിനാല്‍ ഈ താരതമ്യത്തില്‍ ഹീറോ എക്സ്ട്രീം 160R മോട്ടോര്‍സൈക്കിള്‍ ചെറുതായൊന്ന് പിന്നിലേക്ക് പോയെന്ന് വേണം പറയാന്‍. മാത്രമല്ല, മോട്ടോര്‍സൈക്കിളിന് സിംഗിള്‍-ചാനല്‍ എബിഎസ് സിസ്റ്റം മാത്രമേ ലഭിക്കൂ.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

പവര്‍ട്രെയിന്‍

160 സിസി സെഗ്മെന്റില്‍ പവര്‍ട്രെയിന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, 150 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിനെ അപേക്ഷിച്ച് ആളുകള്‍ അധിക പണം ചെലവഴിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

ഈ താരതമ്യത്തില്‍ ഹീറോ എക്സ്ട്രീം 160R, 163 സിസി, എയര്‍-കൂള്‍ഡ്, SOHC എഞ്ചിനാണ് നല്‍കുന്നത്. ഈ യൂണിറ്റ് 15 bhp കരുത്തും 14 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

താരതമ്യപ്പെടുത്തുമ്പോള്‍, ബജാജ് പള്‍സര്‍ N160-ലെ 164.82 സിസി, എയര്‍-കൂള്‍ഡ്, SOHC എഞ്ചിനോടെയാണ് വരുന്നത്. ഈ യൂണിറ്റ് 15.7 bhp പവറും 14.6 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. കൂടാതെ, രണ്ട് മോട്ടോര്‍സൈക്കിളുകളിലും സിറ്റി സൗഹൃദമായ 5-സ്പീഡ് ഗിയര്‍ബോക്സും നല്‍കുന്നു.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

വില

ഇന്ത്യയില്‍, ഉല്‍പ്പന്നം പരിഗണിക്കാതെ നിരവധി ആളുകളുടെ വാങ്ങല്‍ തീരുമാനത്തില്‍ വിലനിര്‍ണ്ണയം നിര്‍ണായക പങ്ക് വഹിക്കുന്നു. 1.30 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, ഡല്‍ഹി) ഹീറോ എക്സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. എന്നിരുന്നാലും, എന്‍ട്രി ലെവല്‍ ഹീറോ എക്‌സ്ട്രീം 160R-ന് വെറും 1.18 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം, ഡല്‍ഹി) വില.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

താരതമ്യപ്പെടുത്തുമ്പോള്‍, ബജാജ് പള്‍സര്‍ N160 മോട്ടോര്‍സൈക്കിളിന്റെ ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റിന് 1.28 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം, ഡല്‍ഹി) വില.

Hero Xtreme 160R Vs Bajaj Pulsar N160; ഡിസൈന്‍, വില, എഞ്ചിന്‍, ഫീച്ചര്‍ താരതമ്യം ഇതാ

പുതുതായി പുറത്തിറക്കിയ ഹീറോ എക്സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍ 2.0 കൂടുതല്‍ ഫീച്ചറുകളും ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ബജാജ് പള്‍സര്‍ N160 അതിന്റെ ഡ്യുവല്‍-ചാനല്‍ എബിഎസ് ഉള്ള ഒരു സുരക്ഷിത ചോയിസ് ആണെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Hero xtreme 160r vs bajaj pulsar n160 design price feature comparison
Story first published: Saturday, October 1, 2022, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X