ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

സെപ്തംബര്‍ ഒന്നുമുതലാണ് പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. പുതിയ ട്രാഫിക് നിയമലംഘനത്തിന് പിഴയായി ചുമത്തുന്നത് വന്‍ തുകയാണ്. നിരവധി വാര്‍ത്തകളാണ് ദിനംപ്രതി ഇതുസംബന്ധിച്ച് പുറത്തുവരുന്നത്.

ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴ ഒഡീഷയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. അമിതഭാരം കയറ്റി എത്തിയ ലോറിക്ക് 86,500 രൂപയാണ് അധികൃതര്‍ പിഴ നല്‍കിയത്. ഒഡീഷയില്‍ നിന്ന് ഛത്തീസ്ഗഡിലേയ്ക്ക് ജെസിബിയുമായി പോയ നാഗാലന്‍ഡ് റജിസ്‌ട്രേഷനുള്ള ലോറിക്കാണ് പൊലീസ് പിഴ ഈടാക്കിയത്.

ലൈസന്‍സില്ലാതെ വാഹനമോടിച്ചു, അനുവദനീയമായതിലും അധികം ഭാരം കയറ്റി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് 86,500 രൂപ പിഴയിട്ടിരിക്കുന്നത്. എന്നാല്‍ ഡ്രൈവറുടെ അപേക്ഷ പ്രകാരം പിഴ 70,000 ആക്കി കുറച്ചു നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

പുതിയ മോട്ടര്‍വാഹന നിയമപ്രകാരം കനത്ത പിഴ ഈടാക്കി തുടങ്ങിയതോടെ പ്രതിഷേധവുമായി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു. പുതിയ മോട്ടര്‍വാഹന നിയമം ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ നടപ്പാക്കില്ലെന്ന് ബംഗാള്‍ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു.

ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

പിന്നാലെ മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളും നിയമം തല്‍ക്കാലത്തേക്ക് നടപ്പാക്കുന്നില്ലെന്നു പ്രഖ്യാപിച്ചു. ബോധവല്‍ക്കരണത്തിനു ശേഷമേ നടപ്പാക്കാനാവുകയുള്ളു എന്ന നിലപാടാണ് ഈ സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.

ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

ഭേദഗതി നടപ്പിലാക്കും എന്നാല്‍ പിഴ തുക പുനപരിശോധിക്കുമെന്ന് രാജസ്ഥാന്‍ ഗതാഗത മന്ത്രി പ്രതാപ് സിങ് ഖച്ചാരിയാവാസ് പറഞ്ഞു. പിഴ തുകയിലെ വര്‍ധനവ് ജനങ്ങളില്‍ അതൃപ്തി ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

അതേസമയം നിയമം തല്‍ക്കാലം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി ശര്‍മയും പ്രതികരിച്ചു. പിഴത്തുക വളരെ വലുതാണെന്നും ഇത് എല്ലാര്‍ക്കും താങ്ങാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

Most Read: അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

പശ്ചിമബംഗാളിലും ഇതു തന്നെയാണ് നിലപാട്. സര്‍ക്കാര്‍ ഇത് ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. നിയമത്തിലെ ചില കാര്യങ്ങള്‍ അംഗികരിക്കാനാകില്ല. പ്രധാനമായും ചെറിയ നിയമലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്നത് ശരിയല്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മമത ബാനര്‍ജി അറിയിച്ചു.

Most Read:വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

കേന്ദ്രം നിയമം പാസാക്കിയെങ്കിലും വിജ്ഞാപനം അതതു സംസ്ഥാനങ്ങളിലെ വകുപ്പുകള്‍ ഇറക്കാം. ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാക്കി അപകടങ്ങള്‍ കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. പ്രതിവര്‍ഷം നിരത്തുകളിലെ അപകടങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്.

Most Read: പുതിയ നിയമത്തില്‍ പിടിവീണ് പൊലീസ് ഉദ്യോഗസ്ഥന്‍

ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

അടുത്തിടെ ഒഡീഷയില്‍ ഓട്ടോഡ്രെവര്‍ക്ക് പിഴ ചുമത്തിയത് 47,000 രൂപയാണ്. കേരളത്തില്‍ ടിപ്പര്‍ ലോറിക്കും കിട്ടി 62,000 രൂപ പിഴ. ഡല്‍ഹി സ്വദേശിക്ക് പിഴ അടക്കേണ്ടി വന്നത് 23,000 രൂപയാണ്. പൊലീസുകാര്‍ക്കും നിയമത്തില്‍ ഇളവ് നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

നിയമം തെറ്റിക്കുന്ന പൊലീസുകാര്‍ക്കും പിഴ ചുമത്തുമെന്നാണ് അധികൃതര്‍ അറയിച്ചത്. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച, പഞ്ചാബിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് 10,000 രൂപ പിഴ ചുമത്തിയിരുന്നു. ജാര്‍ഖണ്ഡിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് വിവിധ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് 36,500 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

Source: Cartoq

Malayalam
English summary
Highest fine paid by the truck driver in India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X