ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

കുറച്ച് വർഷങ്ങളായി ഇന്ത്യൻ വിപണി ടെസ്‌ല കാറുകൾക്കായി കാത്തിരിക്കുകയാണ്. ഈ വർഷത്തോടെ അമേരിക്കൻ ഇലക്‌ട്രിക് നിർമാതാക്കളുടെ അരങ്ങേറ്റം യാഥാർഥ്യമാവുമെങ്കിലും ചില കാര്യങ്ങളിൽ കമ്പനി അതൃപ്‌തരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

അതിനാൽ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം അൽപം വൈകിയേക്കാമെന്നാണ് സൂചന. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇറക്കുമതി തീരുവ ഈടാക്കുന്നതാണ് ടെസ്‌ലയെ ഇപ്പോൾ കുഴപ്പത്തിലാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യണമെന്നാണ് എലോൺ മസ്‌ക്കിന്റെ ആവശ്യം.

ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

മാത്രമല്ല ഇലക്‌ട്രിക് വാഹനങ്ങളെ ഡീസൽ അല്ലെങ്കിൽ പെട്രോൾ പോലെയാണ് പരിഗണിക്കുന്നതെന്നും ഇത് ഇന്ത്യയിലെ തങ്ങളുടെ ലക്ഷ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നില്ലെന്നും മസ്‌ക് ട്വീറ്റ് ചെയ്‌തു.

ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

ഉയർന്ന ഇറക്കുമതി നികുതിയും തീരുവയും ഇന്ത്യൻ വിപണിയിൽ ടെസ്‌ല വാഹനങ്ങളുടെ അവതരണത്തെ തടസപ്പെടുത്തുമോ എന്നാണ് വാഹന ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. വിദേശ വിപണികളിൽ മത്സരാധിഷ്ഠിതമായാണ് കമ്പനി വില നിർണയിക്കുന്നതെങ്കിലും ഇന്ത്യയിൽ അതിനുള്ള സാധ്യതകളാണ് മങ്ങുന്നത്.

ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

നികുതികൾക്കും തീരുവകളും കാരണം ടെസ്‍‌ല ഇലക്ട്രിക് വാഹനങ്ങളുടെ വില അതിവേഗം ഉയരും. ഇതിൽ സർക്കാർ വിട്ടുവീഴ്ച്ചയൊന്നും ചെയ്യാൻ തയാറായില്ലെങ്കിൽ ടെസ്‌ല കാറുകളുടെ വില ഇന്ത്യയിലെ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലൊന്നായി മാറിയേക്കാം.

ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

ടെസ്‌ല മോഡലുകൾ നിർമിക്കാനും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യാനും നമ്മുടെ രാജ്യത്ത് ഒരു ഫാക്ടറി സ്ഥാപിക്കാനും ഭരണകക്ഷിയിലെ മുതിർന്ന നേതാക്കൾ എലോൺ മസ്‌ക്കിനെ ക്ഷണിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

പ്രമുഖ ഇലക്ട്രിക് കാർ നിർമാതാക്കൾക്കായി സംസ്ഥാനങ്ങൾ ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ പുതിയ ഫാക്ടറി സ്ഥാപിക്കാൻ അമേരിക്കൻ ബ്രാൻഡിന് പദ്ധതിയൊന്നുമില്ലെന്നാണ് തോന്നുന്നത്. അതായത് പൂർണമായും നിർമിച്ച വാഹനങ്ങളാകും ടെസ്‌ല ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്ന് സാരം.

ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

എല്ലാ ടെസ്‌ല മോഡലുകളും സമ്പൂർണ ബിൽറ്റ് അപ് യൂണിറ്റുകൾ അല്ലെങ്കിൽ സിബിയു ആയി ഇറക്കുമതി ചെയ്യും. അതിനാലാണ് വൻതോതിലുള്ള ഇറക്കുമതി നികുതിയും തീരുവയും നൽകാൻ ടെസ്‌ല നിർബന്ധിതരാകുന്നത്.

ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

ടെസ്‌ല ചൈനയിൽ ഒരു ജിഗാഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്ന് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനാണ് സാധ്യത തെളിയുന്നതും. ടെസ്‌ല എപ്പോഴെങ്കിലും ഇന്ത്യയിൽ ഒരു നിർമാണ കേന്ദ്രം നിർമിക്കുകയാണെങ്കിൽ വാഹനങ്ങളുടെ വില 30 ലക്ഷം രൂപയായി കുറയുകയും ചെയ്യും.

ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

മോഡൽ 3 എന്ന സെഡാനാകും ആദ്യം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിന് ഏകദേശം 60 ലക്ഷം രൂപ എക്സ്ഷോറൂം വില വരമെന്നാണ് കണക്കുകൂട്ടൽ. വിപണിയിലെത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സെഡാനായി ഇത് മാറുകയും ചെയ്യും.

ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

ടെസ്‌ല മോഡൽ 3 വിവിധ വേരിയന്റുകളിലാകും വിപണിയിൽ എത്തുക. 283 bhp ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്റെ അടിസ്ഥാന പതിപ്പിൽ പ്രവർത്തിക്കുന്നത്. ഇത് പരമാവധി 450 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ വേരിയന്റിന് മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത 5.5 സെക്കൻഡിനുള്ളിൽ കൈവരിക്കാനും കഴിയും.

ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

ഒരൊറ്റ ചാർജിൽ 350 കിലോമീറ്റർ ശ്രേണിയാണ് ടെസ്‌ല മോഡൽ 3 അവകാശപ്പെടുന്നത്. ടോപ്പ് എൻഡ് വേരിയന്റ് കൂടുതൽ ശക്തമാണ്. 450 bhp കരുത്ത് വികസിപ്പിക്കാൻ കഴിവുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ പ്രധാന ആകർഷണം.

ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ; ടെസ്‌ലയുടെ ഇന്ത്യൻ അരങ്ങേറ്റം വൈകിയേക്കും

639 Nm torque വികസിപ്പിക്കുന്ന ഈ മോട്ടോർ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത 3.1 സെക്കൻഡിനുള്ളിൽ മറികടക്കും. അന്താരാഷ്ട്ര വിപണികളിൽ 500 ശ്രേണിയാണ് ഈ പതിപ്പ് വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Highest Import Duty Could Affect Tesla India Launch. Read in Malayalam
Story first published: Tuesday, July 27, 2021, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X