ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഫോര്‍മുല വണ്‍ താരങ്ങള്‍

By Santheep

ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന സെബാസ്റ്റ്യന്‍ വെറ്റല്‍ അടുത്ത സീസണില്‍ റെഡ് ബുള്‍ റേസിങ്ങിനൊപ്പം ഉണ്ടായിരിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഫെരാരിയുമായിട്ടായിരിക്കും 2015 സീസണിലെ വെറ്റലിന്റെ കരാര്‍. ഈ ഇടപാട് 80 ദശലക്ഷം ഡോളറിന് ഉറപ്പിച്ചതായാണ് അറിയുന്നത്. ഇന്ത്യന്‍ നിലവാരത്തിലേക്കു മാറ്റിയാല്‍ 491.36 കോടി രൂപ!

ഈ കരാര്‍ നിലവില്‍ വരുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന കായികതാരമായി വെറ്റല്‍ മാറും. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമെന്ന ബഹുമതി ഫൂട്‌ബോള്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കായിരുന്നു. 52 ദശലക്ഷം ഡോളറിനായിരുന്നു ഈ കരാര്‍. രണ്ടാം സ്ഥാനത്ത് 42 ദശലക്ഷം ഡോളറുമായി മാറ്റ് റിയാനും മൂന്നാം സ്ഥാനത്ത് 41.7 ദശലക്ഷം ഡോളറുമായി ലയണല്‍ മെസ്സിയുമായിരുന്നു.

താഴെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരെ പരിചയപ്പെടാം.

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന എഫ്1 താരങ്ങള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

05. ജെന്‍സന്‍ ബട്ടണ്‍

05. ജെന്‍സന്‍ ബട്ടണ്‍

രണ്ടായിരാമാണ്ടിലാണ് ജെന്‍സണ്‍ ബട്ടണ്‍ തന്റെ ഫോര്‍മുല വണ്‍ കരിയര്‍ തുടങ്ങിയത്. വില്യംസ് ഫോര്‍മുല വണ്‍ ടീമിനു വേണ്ടിയാണ് ഈ ബ്രിട്ടിഷ് റേസര്‍ ആദ്യമായി ട്രാക്കിലിറങ്ങുന്നത്. ഇദ്ദേഹം പങ്കെടുത്ത 263 റേസുകളില്‍ 15 എണ്ണത്തില്‍ വിജയിയായിട്ടുണ്ട്. ഒരു ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പും സ്വന്തമാണ്. നിലവില്‍ മക്‌ലാറന്‍ മെഴ്‌സിഡിസ് ടീമിനു വേണ്ടി ഡ്രൈവ് ചെയ്യുന്ന ബട്ടണിന്റെ പ്രതിഫലം 20 ദശലക്ഷം ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ 122.84 കോടി രൂപ.

04. ലൂയിസ് ഹാമില്‍ട്ടണ്‍

04. ലൂയിസ് ഹാമില്‍ട്ടണ്‍

പ്രതിഫലത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ് ലൂയിസ് ഹാമില്‍ട്ടണുള്ളത്. നിലവില്‍ മെഴ്‌സിഡിസ് ടീമിനു വേണ്ടി ഡ്രൈവ് ചെയ്യുന്നു ഈ ബ്രിട്ടീഷ് ഡ്രൈവര്‍. തന്റെ ഇതുവരെയുള്ള കരിയറില്‍ 31 റേസുകള്‍ വിജയിച്ചിട്ടുണ്ട് ഇദ്ദേഹം. 2008ല്‍ ഫോര്‍മുല വണ്‍ ചാമ്പ്യനായി. 24 ദശലക്ഷം ഡോളറാണ് ലൂയിസ് ഹാമില്‍ട്ടന്റെ പ്രതിഫലം. ഇന്ത്യന്‍ രൂപയില്‍ 147.41 കോടി രൂപ.

03. കിമി റൈകോനണ്‍

03. കിമി റൈകോനണ്‍

പ്രതിഫലക്കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് കിമി റൈകൊനണ്‍. ഫിന്‍ലാന്‍ഡില്‍ നിന്നു വരുന്ന ഈ ഡ്രൈവര്‍ തന്റെ ഫോര്‍മുല വണ്‍ കരിയര്‍ തുടങ്ങുന്നത് 2001ലാണ്. നിലവില്‍ ഫെരാരിക്കു വേണ്ടി ഡ്രൈവ് ചെയ്യുന്ന കിമി. തന്റെ കരിയറില്‍ 20 റേസുകള്‍ വിജയിച്ചിട്ടുണ്ട് ഇദ്ദേഹം. 2007ല്‍ ചാമ്പ്യന്‍ഷിപ്പ് വിജയിയായി. ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിഫലം 27 ദശലക്ഷം ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ 165.84 കോടി രൂപ.

02. ഫെര്‍നാന്‍ഡോ അലന്‍സോ

02. ഫെര്‍നാന്‍ഡോ അലന്‍സോ

2001ലാണ് അലന്‍സോ തന്റെ എഫ്1 കരിയര്‍ തുടങ്ങുന്നത്. നിലവില്‍ ഫെരാരിക്കു വേണ്ടി ഡ്രൈവ് ചെയ്യുന്നു. 32 റേസുകളില്‍ ഇദ്ദേഹം വിജയിയായിട്ടുണ്ട്. 2005ലും 2006ലും ഇദ്ദേഹമായിരുന്നു ഫോര്‍മുല വണ്‍ ചാമ്പ്യന്‍. നിലവില്‍ ഇദ്ദേഹത്തിന്റെ പ്രതിഫലം 27 ദശലക്ഷം ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ 165.84 കോടി രൂപ.

01. സെബാസ്റ്റ്യന്‍ വെറ്റല്‍

01. സെബാസ്റ്റ്യന്‍ വെറ്റല്‍

കഴിഞ്ഞ നാല് ചാമ്പ്യന്‍ഷിപ്പുകളില്‍ വെറ്റലിനായിരുന്നു ആധിപത്യം. തന്റെ അഞ്ചാം എഫ്1 ചാമ്പ്യന്‍ഷിപ്പ് നേടാനുള്ള ശ്രമത്തിലാണ് ഇദ്ദേഹമിപ്പോള്‍. വെറ്റല്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോകുന്നത്. സമീപകാലത്ത് 39 റേസുകളില്‍ വിജയിയായിട്ടുണ്ട് വെറ്റല്‍. ഫെരാരിക്കുവേണ്ടി അഞ്ചു തവണ ചാമ്പ്യന്‍ഷിപ്പ് നേടിയ മൈക്കേല്‍ ഷൂമാക്കറിനു ശേഷം സമാനമായ ചരിത്രം സൃഷ്ടിക്കാന്‍ വെറ്റലിനാകും എന്നു തന്നെയാണ് പ്രതീക്ഷ. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തേക്കാണ് വെറ്റല്‍ നീങ്ങുന്നത്. നിലവില്‍ 27 ദശലക്ഷം ഡോളര്‍ പ്രതിഫലം വാങ്ങുന്ന ഇദ്ദേഹം അടുത്ത സീസണില്‍ ഫെരാരിയില്‍ നിന്ന് 80 ദശലക്ഷം ഡോളര്‍ ശമ്പളം വാങ്ങും. ഇന്ത്യന്‍ രൂപയിലേക്കു മാറ്റിയാല്‍ 491.36 കോടി!

Most Read Articles

Malayalam
English summary
The defending Formula One World Champion Sebastian Vettel is all set to be the highest paid athlete in the world,
Story first published: Wednesday, October 29, 2014, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X