ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രാജ്യത്തുടനീളമുള്ള എല്ലാ പ്രവർത്തനങ്ങൾക്കും വിരാമമിട്ടു. 2020 മാർച്ച് 24 മുതൽ രാജ്യവ്യാപകമായി കേന്ദ്രസർക്കാർ ലോക്ക്ഡൗണിന് ഉത്തരവിട്ടു, ഇത് ഏപ്രിൽ 14 വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

എന്നാൽ, കൊവിഡ് -19 വ്യാപനം കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്.

ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

ലോക്ക്ഡൗൺ നിലവിൽ വന്നതോടെ മിക്ക സംസ്ഥാന സർക്കാരുകളും അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രവേശിക്കാനോ നിലവിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുപോകാനോ ആരെയും അനുവദിക്കുന്നില്ല.

MOST READ: ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

എന്നാൽ പല സംസ്ഥാനങ്ങളിലേക്കും അവശ്യ സാധനങ്ങൾളും മറ്റും എത്തിക്കുന്ന ട്രക്ക് ഡ്രൈവർമാർക്കും സഹായികൾക്കും ഇത് പ്രധാന പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ട്, അവർ ദിവസങ്ങളോളം ദേശീയപാതകളിൽ കുടുങ്ങിക്കിടക്കുകയാണിപ്പോൾ.

ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

ഇപ്പോൾ, ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, കുടുങ്ങിക്കിടക്കുന്ന ട്രക്ക് ഡ്രൈവർമാർക്കും സഹായികൾക്കുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ചില ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് പറയപ്പെടുന്നു.

MOST READ: ഹാച്ച്ബാക്ക്, സെഡാൻ ശ്രേണിയിലെ ബജറ്റ് ഓട്ടോമാറ്റിക്ക് കാറുകൾ

ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

നാഷണൽ ഹൈവേ ശൃംഖലയിലുടനീളം വ്യാപിച്ചുകിടക്കുന്ന 1,7000 ഇന്ധന സ്റ്റേഷനുകളിൽ ട്രക്ക് ഡ്രൈവർമാർക്ക് ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ NH‌AI നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 1,700 ഇന്ധന സ്റ്റേഷനുകൾ കൂടാതെ NHAI 148 കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുന്നുണ്ട്.

ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നിവ നടത്തുന്ന ഇന്ധന സ്റ്റേഷനുകളുടെ പട്ടിക റോഡ് ഗതാഗത മന്ത്രാലയം പുറത്തുവിട്ടു, അവിടെ ഈ ക്രമീകരണങ്ങൾ നടത്തും.

MOST READ: ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

ട്രക്ക് ഡ്രൈവർമാർക്കും അവരുടെ സഹായികൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഹൈവേകളിൽ സ്ഥിതി ചെയ്യുന്ന ധാബകളുടെയും റിപ്പയർ ഷോപ്പുകളുടെയും പട്ടിക ചില സംസ്ഥാന സർക്കാരുകളും വെളിപ്പെടുത്തിയിട്ടുണ്ട്.

ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

കുടുങ്ങിയ ട്രക്ക് ഡ്രൈവർമാർക്ക് ഭക്ഷണം വാഗ്ദാനം ചെയ്യുന്നതിനായി സജ്ജീകരിച്ച സൗകര്യങ്ങളുടെ പട്ടിക മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്. ഓരോ പ്രദേശത്തുംത്തും ബന്ധപ്പെടേണ്ട കേന്ദ്രത്തിന്റെ കൃത്യമായ വിലാസവും മൊബൈൽ നമ്പറും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: പ്രായമായവർക്ക് സുഖപ്രദമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ

ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

ട്രക്ക് ഡ്രൈവർമാർ തന്നെ മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റ് പരിശോധിക്കാൻ അധികം സാധ്യത ഇല്ലാത്തതിനാൽ ഡ്രൈവർമാരെയും സഹായികളെയും അടുത്തുള്ള സഹായ കേന്ദ്രത്തിലേക്ക് നയിക്കാൻ കഴിയുന്ന ഗതാഗത ഏജൻസികൾക്കും പട്ടിക ലഭ്യമാകും.

ലോക്ക്ഡൗണിൽ കുടുങ്ങിയ ട്രക്ക് ജീവനക്കാർക്ക് ഭക്ഷണത്തിന് സൗകര്യമൊരുക്കി NHAI

മുൻ റിപ്പോർട്ടുകൾ പ്രകാരം 3.5 ലക്ഷത്തിലധികം അന്തർസംസ്ഥാന ചരക്ക് കയറ്റുന്ന ട്രക്കുകളാണ് ദേശീയപാതകളിൽ കുടുങ്ങിയത്. ഈ ട്രക്കുകളിൽ 35,000 കോടി രൂപയുടെ സാധനങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

Most Read Articles

Malayalam
English summary
Coronavirus Lockdown: Stranded Truck Drivers To Receive Food At 1,700 Highway Fuel Stations. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X