ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

ഡിസി ഡിസൈൻ സങ്കൽപ്പിച്ച ഹിന്ദുസ്ഥാൻ മോട്ടോറിന്റെ അംബാസഡർ കാറിന്റെ ഇലക്ട്രിക് പതിപ്പ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

ഇപ്പോൾ മറ്റൊരു ഇന്ത്യൻ ഡിസൈനർ വിശാൽ വർമ്മ അംബാസഡറിന്റെ വ്യത്യസ്ത രൂപകൽപ്പനയുമായി എത്തിയിരിക്കുകയാണ്. ഇതും ഐതിഹാസിക വാഹനത്തിന്റെ ഇലക്ട്രിക് അവതാരമാണ്.

ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

വിശാൽ വർമ്മയുടെ ഇലക്ട്രിക് അംബാസഡർ കാറിന്റെ രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം ചില റെട്രോ ഭാവം നിലനിർത്തുന്നു. സൈഡ് പ്രൊഫൈൽ ഒറിജിനൽ പതിപ്പിനെ ഒരു പരിധിവരെ സാമ്യപ്പെടുത്തുന്നു.

MOST READ: മോട്ടോർസൈക്കിളുകൾക്ക് ഇനി ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ, വികസിപ്പിക്കുന്നത് ഹോണ്ട

ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

എന്നിരുന്നാലും ചില ആധുനിക ഘടകങ്ങൾ കാറിന് ഒരു പുതിയ രൂപഭാവം നൽകുന്നു. സൂക്ഷ്മമായി പരിശോധിച്ചാൽ ഈ അംബാസഡർ കാറിന്റെ വാതിലുകൾക്ക് ഹാൻഡിലുകളൊന്നുമില്ലെന്ന് വ്യക്തമാകും.

ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

ക്രോം ഹൈലൈറ്റ് ചെയ്ത സ്ലിം ഗ്രില്ലിന് മുകളിലൂടെ സ്വീപ്പിംഗ് ബോണറ്റ് ഉപയോഗിച്ച് കാറിന്റെ മുഖം പുനർരൂപകൽപ്പന ചെയ്യുന്നു. വാഹനത്തിന്റെ മുൻ വിൻഡ്ഷീൽഡ് താങ്ങി നിർത്തുന്ന C ആകൃതിയിലുള്ള A-പില്ലറിന് എക്സ്റ്റീരിയർ ഗ്രാഫിക്സിന്റെ ബോൾഡ് ഡിസൈൻ നില ചേർക്കുന്നതിന് ദൃഢമായ ക്രോം-പൂശിയ മെറ്റൽ ടെക്സ്ചർ ലഭിക്കുന്നു.

MOST READ: ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

അകത്ത്, ഐതിഹാസിക കാറിനുള്ളിൽ ഇതുവരെ ആരും അനുഭവിച്ചതിനേക്കാൾ കൂടുതൽ ആഢംബരമുണ്ട്. വോയ്‌സ് കമാൻഡ്, ടച്ച് സ്‌ക്രീൻ നാവിഗേഷൻ പാനൽ, ഡെക്ക് ചാർജിംഗ് സപ്പോർട്ട്, മൂഡ് ലൈറ്റിംഗ്, ഡിജിറ്റൽ ക്ലസ്റ്റർ പാനൽ തുടങ്ങിയ സവിശേഷതകൾക്കായി അംബാസഡറിന് 5G ഇന്റർനെറ്റ് സംവിധാനം ലഭിക്കുന്നു.

ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമാക്കുന്നതിന് ബയോമെട്രിക് സുരക്ഷാ ലോക്കും വാഹനത്തിലുണ്ട്.

MOST READ: കൊവിഡ്-19; ചലിക്കുന്ന പരിശോധനാ സൗകര്യമൊരുക്കി കൃഷ്‌ണ ഡയഗ്നോസ്റ്റിക്സ്

ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

ഇൻസ്ട്രുമെന്റ് പാനലിൽ മൂന്ന് മൾട്ടി-യൂട്ടിലിറ്റി ഡിസ്പ്ലേ സ്ക്രീൻ ഉണ്ട്, ഇത് ഡ്രൈവർക്കും സഹ യാത്രക്കാർക്കും ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്നു. ഇതിന് രണ്ട് മോഡുകൾ ഉണ്ട്. മുൻ‌ഗണനാ വിവരങ്ങളുള്ള സിംഗിൾ ഡിസ്പ്ലേ ഈസി ഡ്രൈവ് മോഡ് വാഗ്ദാനം ചെയ്യുന്നു.

ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

അഡ്വാൻസ് ഡ്രൈവ് മോഡിൽ, സ്‌ക്രീൻ മൂന്ന് മൾട്ടി-യൂട്ടിലിറ്റി സ്‌ക്രീനിലേക്ക് വികസിപ്പിക്കും. ഈ മോഡിൽ നാവിഗേഷൻ റൂട്ടുകൾ, മ്യൂസിക്, സൈഡ് ക്യാമറാ കാഴ്ചകൾ, ഗേജുകൾ, വാഹന വിവരങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിന് സ്ക്രീൻ സജ്ജമായിരിക്കും.

MOST READ: കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

വാഹനത്തിനുള്ളിലെ സീറ്റിംഗിന് രണ്ട് ഓപ്ഷനുകളുണ്ട്. പരമ്പരാഗത സോഫ ലേയൗട്ട് അല്ലെങ്കിൽ വ്യക്തിഗതമായ നാല് സീറ്റ് ലേയൗട്ട്. വാഹനത്തിന്റെ ബോഡിയുടെ തരം അനുസരിച്ച് ഇൻബിൽറ്റ് ക്ലൈമറ്റ് കൺട്രോൾ, മസാജ്, അലേർട്ട് സേഫ്റ്റി സവിശേഷതകൾ, ഇലക്ട്രോണിക് അഡ്ജസ്റ്റ്മെന്റ് ഓപ്ഷനുകൾ എന്നിവ സീറ്റുകൾക്ക് ലഭിക്കും.

ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

ഓരോ വീലുകളിലും വ്യക്തിഗത ഇലക്ട്രിക് ഹബ് മോട്ടോറുകൾ ഉപയോഗച്ച് 4WD സജ്ജീകരിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് വാഹനമാണ് ഈ HM അംബാസഡർ. ഈ വാഹനത്തിന്റെ ബാറ്ററി പ്ലെയ്‌സ്‌മെന്റ് മുന്നിലാണ് ഒരുക്കിയിരിക്കുന്നത്.

ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

ഫാസ്റ്റ് ചാർജിംഗും ഇൻഡക്ഷൻ ചാർജിംഗ് സപ്പോർട്ടും ഈ വാഹനത്തിലുണ്ട്. വാഹനത്തിന്റെ ചാർജിംഗ് പോർട്ട് യഥാർത്ഥ മോഡലിൽ ഫ്യുവൽ ടാങ്ക് നൽകിയിരുന്ന വലതുവശത്തെ പിൻ ചക്രത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Hindustan Ambassador Gets An EV Concept By An Indian Designer. Read in Malayalam.
Story first published: Thursday, May 28, 2020, 20:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X