Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

പതിറ്റാണ്ടുകളുടെ പ്രവർത്തനങ്ങൾക്ക് ശേഷം ഫോർഡ് മോട്ടോർ കമ്പനി ഇന്ത്യയിൽ കാറുകളുടെ നിർമ്മാണം നിർത്താൻ തീരുമാനിച്ചിരിക്കുകയാണ്. വ്യാഴാഴ്ച എടുത്ത തീരുമാനത്തിൽ, കാർ നിർമ്മാതാക്കൾ ഗുജറാത്തിലെയും തമിഴ്നാട്ടിലെയും നിർമ്മാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

സബ്-കോംപാക്ട് എസ്‌യുവി ഇക്കോസ്‌പോർട്ട് അല്ലെങ്കിൽ ബൾക്കി എൻഡവർ എസ്‌യുവിയുൾപ്പെടെ ഇന്ത്യൻ വിപണികളിലെ നിരവധി ജനപ്രിയ ഉൽപ്പന്നങ്ങളുടെ ലൈഫിന്റെ അവസാനം എന്നാണ് ഈ തീരുമാനം അർത്ഥമാക്കുന്നത്.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

വാഹനങ്ങളുടെ നിലവിലുള്ള സാധനസാമഗ്രികൾ പൂർണമായും വിറ്റഴിഞ്ഞതിനുശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന പുതിയ കാറുകളുടെ വിൽപ്പന ഫോർഡ് അവസാനിപ്പിക്കും.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

ഇന്ത്യയിൽ നിലവിലുള്ള കസ്റ്റമർ ബേസിനെ പിന്തുണയ്ക്കുമെന്ന് ഫോർഡ് ഉറപ്പുനൽകി. വിൽപ്പനാനന്തര സേവനവും ആഫറ്റർ മാർക്കറ്റ് പാർട്സുകളും വാറന്റി കവറേജും നൽകുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

50 -കളുടെ തുടക്കത്തിൽ കാനഡയിലെ ഫോർഡ് മോട്ടോർ കമ്പനിയുടെ അനുബന്ധ സ്ഥാപനമായി 1920 -കളിലാണ് രാജ്യത്ത് ഫോർഡ് മോട്ടോർ ഇന്ത്യയുടെ യാത്ര ആരംഭിച്ചത്. അതിന് ശേഷം 1995 -ൽ ഫോർഡ് ഇന്ത്യയിലേക്ക് മടങ്ങിയെത്തി, ഇത്തവണ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയുമായി സഹകരിച്ചാണ് നിർമ്മാതാക്കൾ വിപണിയിൽ എത്തിയത്.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

ഇരുവരും ചേർന്ന് മഹീന്ദ്ര ഫോർഡ് ഇന്ത്യ ലിമിറ്റഡ് എന്ന സംയുക്ത സംരംഭം സ്ഥാപിക്കുകയും 1996 -ൽ തങ്ങളുടെ ആദ്യ ഉൽപ്പന്നമായ ഫോർഡ് എസ്കോർട്ട് നിർമ്മിക്കുകയും ചെയ്തു.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

എസ്കോർട്ട് പ്രാഥമികമായി ഒരു ഇന്ത്യൻ യൂറോപ്യൻ മോഡൽ ആയിരുന്നു. ഇത് പിന്നീട് ഫോഡിന്റെ ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര മോഡലായ ഐകൺ സബ് കോംപാക്ട് സെഡാന് വഴിമാറി കൊടുത്തു.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

ഫോർഡും മഹീന്ദ്രയും തമ്മിലുള്ള സഹകരണം അവസാനിക്കുകയും, ഫോർഡ് 1998 -ൽ ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡായി മാരുകയും ചെയ്തു. ഫോർഡ് ഐക്കൺ എന്ന മോഡൽ ഒരു വർഷത്തിനുശേഷം ഇന്ത്യയ്ക്ക് ലഭിച്ചു. ഫോർഡ് ഫിയസ്റ്റ ഹാച്ച്ബാക്കിന്റെ നാലാം തലമുറയെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. പിന്നീട് 2011 -ൽ ഐതിഹാസിക ഐകൺ മോഡലിനെ കമ്പനി നിർത്തലാക്കി.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

ഫോർഡ് ഇന്ത്യയിൽ നിരവധി ഉത്പന്നങ്ങൾ പുറത്തിറക്കി, പ്രധാനമായും നൂറ്റാണ്ടിന്റെ ആദ്യ 15 വർഷങ്ങളിൽ. ജനപ്രിയമായ ഫിഗോ ഹാച്ച്ബാക്ക് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് 2010 -ലാണ്.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

ഈ മോഡൽ ഫെയ്‌സ്‌ലിഫ്റ്റിന് വിധേയമായിയുന്നു, ഇപ്പോൾ അതിന്റെ രണ്ടാം തലമുറയിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. അഞ്ച് വർഷം മുമ്പാണ് ഈ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ബ്രാൻഡ് പുറത്തിറക്കിയത്.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

യുഎസ് ആസ്ഥാനമായുള്ള കാർ നിർമാതാക്കളിൽ നിന്ന് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നായ ഫോർഡ് ഇക്കോസ്‌പോർട്ട് സബ്‌-കോംപാക്ട് എസ്‌യുവി 2013 -ലാണ് ആദ്യമായി പുറത്തിറക്കിയത്.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

ഈയിടെ ഇക്കോസ്‌പോർട്ട് എസ്‌യുവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായി കരുതപ്പെടുന്ന കാർ നിർമ്മാതാക്കൾ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, പ്ലാന്റുകൾ അടച്ചുപൂട്ടാനുള്ള ഫോർഡിന്റെ തീരുമാനത്തിന് ശേഷം അത് ഇന്ത്യയിൽ പകൽ വെളിച്ചം കാണില്ല എന്നത് ഏകദേശം ഉറപ്പായി.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

ടൊയോട്ട ഫോർച്യൂണർ പോലുള്ള വലിയ എസ്‌യുവികളുടെ ഒരു പ്രധാന വിഭാഗത്തിലാണെങ്കിലും കാർ നിർമ്മാതാക്കളിൽ നിന്നുള്ള മറ്റൊരു ജനപ്രിയ എസ്‌യുവിയാണ് ഫോർഡ് എൻഡവർ.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

33 ലക്ഷത്തിലധികം വിലയുള്ള എൻഡവർ 2003 -ൽ വിപണിയിലെത്തിയ വലുതും ബൾക്കിയുമായ ആദ്യ എസ്‌യുവികളിൽ ഒന്നാണ്. മോഡലിന്റെ രണ്ടാം തലമുറ 2015 -ൽ വിപണിയിലെത്തി.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

ഐക്കൺ നിർത്തലാക്കാൻ തീരുമാനിച്ചതിന് ശേഷം, ഫിഗോ ആസ്പയറിനൊപ്പം സബ് കോംപാക്ട് സെഡാൻ സെഗ്മെന്റിലും ഫോർഡ് ഒരു കൈ പരീക്ഷിച്ചിരുന്നു. ഫിഗോ ആസ്‌പയർ 2015 -ൽ പുറത്തിറങ്ങിയെങ്കിലും മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ് ഹ്യുണ്ടായി എക്‌സെന്റ് തുടങ്ങിയ എതിരാളികളുമായി ഇതിന് പൊരുതി നിൽക്കാൻ കഴിഞ്ഞില്ല.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

ഫോർഡ് ഇന്ത്യയിൽ അവതരിപ്പിച്ച അവസാന മോഡൽ ഫ്രീസ്റ്റൈലാണ്. ഫിഗോ ഹാച്ച്ബാക്കിനും ഇക്കോസ്പോർട്ട് എസ്‌യുവിക്കും ഇടയിലാണ് ഇത് സ്ലോട്ട് ചെയ്‌ത്. ഫോർഡ് ഇതൊരു ലൈഫ്‌സ്റ്റൈൽ അഡ്വഞ്ചർ വാഹനമായി അവതരിപ്പിച്ചു.

Escort മുതൽ Freesyle വരെ; ഫോർഡ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രം ഇങ്ങനെ

ഫോർഡ് നിലവിൽ ഇന്ത്യയിൽ എൻഡവർ, ഇക്കോസ്പോർട്ട്, ഫിഗോ, ഫിഗോ ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകൾ വിൽക്കുന്നു. 2015 -ൽ കൊണ്ടുവന്ന മസ്റ്റാങ് ഉൾപ്പെടെ ഏഴ് മോഡലുകളാണ് ഫോർഡ് ഇതുവരെ നിർത്തലാക്കിയത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
History and path of ford motor india limited from escort sedan to freesytle cuv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X