Just In
- 1 hr ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 1 hr ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 2 hrs ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 2 hrs ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- Lifestyle
ജൂണില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍
- Movies
കാമസൂത്രയിൽ അഭിനയിച്ചതിന് ശേഷം ജീവിതത്തിൽ സംഭവിച്ചത് ഇതാണ്; ശ്വേത മേനോൻ
- News
മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുന്നു: വി ഡി സതീശന്
- Travel
വാരണാസിയും അലഹബാദും ബോധ്ഗയയും കാണാം.. കുറഞ്ഞ നിരക്കില്‍ പാക്കേജുമായി ഐആര്‍സിടിസി
- Technology
കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം
- Finance
കൊതിപ്പിക്കുന്ന ആദായം! അഞ്ചാം വർഷം 70% നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ട് ഇതാ
- Sports
IPL 2022: റോയല്‍സ് എന്തു കൊണ്ട് തോറ്റു? പിഴച്ചത് സഞ്ജുവിനോ? കാരണങ്ങളറിയാം
ഇന്ത്യയിൽ തരംഗമായി മാറിയ കോംപാക്ട് എസ്‌യുവി സെഗ്മെന്റിന്റെ തുടക്കം ഇങ്ങനെ
ഇന്ന് നമ്മുടെ റോഡുകൾ നിറഞ്ഞോടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും എസ്‌യുവികളാണ് എന്ന് നമുക്ക് കാണാൻ സാധിക്കും. ഒരു കാലങ്ങളിൽ വളരെ ചുരുക്കം മോഡലുകൾ മാത്രമായി അത്ര ശ്രദ്ധേയമല്ലാതെ ഒതുങ്ങിയിരുന്ന സെഗ്മെന്റ് ഇന്ന് വളരെയധികം ജനപ്രിയമാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇവ വിപണിയിൽ വളരെയധികം കോളിളക്കം സൃഷ്ടിക്കുകയും ഇപ്പോഴും ട്രെൻഡിംഗായി നിലനിൽക്കുകയും ചെയ്യുന്നു.

2019 -ൽ സ്റ്റാറ്റിസ്റ്റ ശേഖരിച്ച ഡാറ്റ പ്രകാരം ആഗോളതലത്തിൽ എസ്‌യുവികൾ ഏറെയായി വിറ്റഴിക്കപ്പെടുന്ന എട്ടാമത്തെ വലിയ വിപണിയായി ഇന്ത്യയെ പ്രസ്താവിക്കുന്നു. 2020 സാമ്പത്തിക വർഷത്തിൽ ഏകദേശം 950,000 എസ്‌യുവികൾ നമ്മുടെ രാജ്യത്ത് വിറ്റഴിക്കപ്പെട്ടു.

ഈ സാമ്പത്തിക വർഷം മികച്ച ഈ സെഗ്മെന്റ് വളർച്ചയും കൈവരിച്ചു. അതിനാൽ തന്നെ പ്രായോഗികമായി എല്ലാ കാർ നിർമ്മാതാക്കളും കോംപാക്ട്-എസ്‌യുവി സെഗ്‌മെന്റിൽ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും ഓട്ടോകാറിന്റെ ഒരു റിപ്പോർട്ട് അടിവരയിടുന്നു.

എസ്‌യുവി വിഭാഗത്തിൽ തന്നെ ഇന്ന് ഫുൾ സൈസ് എസ്‌യുവി, മിഡ് സൈസ് എസ്‌യുവി, കോംപാക്ട് എസ്‌യുവി, മൈക്രോ എസ്‌യുവി എന്നിങ്ങനെ നിരവധി സബ് സെക്ഷനുകളുമുണ്ട്. ഇവയിൽ തന്നെ ഏറ്റവും മുമ്പന്തിയിൽ കോംപാക്ട് എസ്‌യുവികളാണ്.

എന്നാൽ ഇന്ന് റോഡുകളിൽ ഭൂരിഭാഗവും കാണപ്പെടുന്ന ഈ പ്രവണതയുടെ യാത്ര എങ്ങനെ ആരംഭിച്ചു? എവിടെ നിന്ന് ആരംഭിച്ചു? നമുക്ക് നോക്കാം:

ആരംഭം
ഇപ്പോൾ പ്രചാരത്തിലുള്ള ഈ സെഗ്‌മെന്റ് 2012 -ൽ കിക്ക്‌സ്റ്റാർട്ട് ചെയ്തത് റെനോ ഡസ്റ്ററാണ്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ പുതിയ എന്തെങ്കിലും നൽകിക്കൊണ്ട് പത്ത് വർഷം മുമ്പ് ഈ സെഗ്മെന്റ് ആരംഭിച്ചത് ഫ്രഞ്ച് ഓട്ടോ ഭീമനായ റെനോയുടെ ഡസ്റ്റർ ആയിരുന്നു.

ഇതിന് തൊട്ട് പിന്നാലെ, അടുത്ത വർഷം തന്നെ അമേരിക്കൻ ബ്രാൻഡായ ഫോർഡ് തങ്ങളുടെ ഇക്കോസ്‌പോർട്ടും പുറത്തിറക്കി. ഹാച്ച്ബാക്കുകളെ ഒരു എൻട്രി ലെവൽ കാറുകളായി കണക്കാക്കപ്പെടുന്നതിനാലും സെഡാനുകൾ ഇടുങ്ങിയ ഇടങ്ങളിൽ പാർക്ക് ചെയ്യാൻ എളുപ്പമല്ലാത്തതിനാലും ഇതിന് രണ്ടിനും ഇടയിൽ ഒരു സ്പെയ്സ് മാർക്കറ്റിൽ ഉടലെടുത്തിരുന്നു.

ഇത് കോംപാക്ട് എസ്‌യുവികളെ ഉപഭോക്താക്കൾക്ക് ഇടയിൽ ഒരു പ്രായോഗിക പാക്കേജാക്കി മാറ്റി. അതോടൊപ്പം ഫോർഡ് തങ്ങളുടെ കോംപാക്ട് എസ്‌യുവിക്ക് ടർബോകളും ഇന്ത്യയിൽ അവതരിപ്പിക്കുകയായിരുന്നു.

കോംപാക്ട് എസ്‌യുവികൾ
കോംപാക്ട് എസ്‌യുവികൾ സാധാരണ ഹാച്ച്‌ബാക്കുകളേക്കാൾ വിപുലമായ ഒരു പ്രായോഗിക പാക്കേജാണ്; ഇവ കൂടുതൽ സുഖകരവുമാണ്. അതിനുപുറമെ, ഇക്കോസ്‌പോർട്ട് പോലെയുള്ള മോഡലുകൾ ഉയരമുള്ള സ്റ്റാൻസും പിന്നിൽ ഘടിപ്പിച്ച വീലും സഹിതം മികച്ച റോഡ് സാന്നിധ്യവും തൃപ്തികരമായ ആകർഷണീയതയും നൽകി.

കോംപാക്ട് എസ്‌യുവികൾ വലിയ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകളും ടർബോ വേരിയന്റുകളുമൊത്ത് കൂടുതൽ ശക്തമാണ്. ടർബോ വകഭേദങ്ങൾ, ഹ്യുണ്ടായിയുടെ iMT പോലെ ഓഫറിലുള്ള ട്രാൻസ്മിഷനുകൾക്കൊപ്പം ന്യായമായ ഇന്ധനക്ഷമതയും നൽകുന്നു.

ഇവ എസ്‌യുവികളായതിനാൽ, മികച്ച ഗ്രൗണ്ട് ക്ലിയറൻസും വാഗ്ദാനം ചെയ്യുന്നുണ്ട്, ഇത് ഇന്ത്യൻ റോഡുകൾക്കും റോഡ് ട്രിപ്പുകൾക്കും പോലും മികച്ച നേട്ടമാണ്. ഇവയ്ക്ക് കൂടുതൽ സ്‌പോർട്ടി എഞ്ചിനും ഗണ്യമായ ബൂട്ട് സ്‌പെയ്‌സിനൊപ്പം കൂടുതൽ പരിഷ്‌ക്കരിച്ച റൈഡ് നിലവാരവുമുണ്ട്.

കോംപാക്ട് എസ്‌യുവികൾ നല്ല ഇന്ധനക്ഷമതയും മികച്ച സൗകര്യവും എസ്‌യുവികളുടെ പരുക്കൻ സ്വഭാവവും അടങ്ങുന്ന ഒരു സമ്പൂർണ പാക്കേജാണ്. ഒരേ പ്രൈസ് ബാൻഡിലെ മറ്റ് സെഗ്‌മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ പണത്തിന് നല്ല മൂല്യവും സമാനമോ മികച്ചതോ ആയ സവിശേഷതകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

ഉയർന്ന് വരുന്ന ട്രെൻഡ്
ഈ പ്രവണത വർഷങ്ങൾ കൊണ്ട് വളരെയധികം വളർന്നു, കൂടാതെ എല്ലാ ബ്രാൻഡുകളും ഈ മത്സരത്തിൽ തങ്ങളുടെ മോഡലുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കാറുകൾ സാധാരണയായി 7.0 മുതൽ 15 ലക്ഷം രൂപ വില പരിധിയിലാണ് വരുന്നത്.

കൂടാതെ എസ്‌യുവികൾ മികച്ച സുരക്ഷയും നൽകുന്നു. ഈ പ്രവണത വളരെ കൂടുതലായി വളർന്നിരിക്കുന്നു, ഇപ്പോൾ കോംപാക്ട് എസ്‌യുവികളിൽ നിന്ന് മറ്റ് തലങ്ങളിലേക്ക് ഇത് വ്യാപിക്കുന്നു.

വിപണിയിൽ ഉയരുന്ന രണ്ട് സെഗ്‌മെന്റുകൾ കൂടിയുണ്ട്. ക്രെറ്റ, ഹാരിയർ, അടുത്തിടെ പുറത്തിറക്കിയ കുഷാഖ് & ടൈഗൂൺ എന്നിവ ഉൾപ്പെടുന്ന വലിയ മിഡ് സൈസ് എസ്‌യുവികളും. ടാറ്റ പഞ്ച് പോലുള്ള കാറുകൾ ഉൾപ്പെടുന്ന മൈക്കോ-എസ്‌യുവി വിഭാഗവും ജനപ്രീതി ആജിക്കുന്നുണ്ട്.

പഞ്ചിന്റെ സമാന വില ശ്രേണിയിൽ ഏതാണ്ട് സമാനമായ കൈഗർ & മാഗ്നൈറ്റ് മുതൽ വൈവിധ്യമാർന്ന ഓപ്ഷനുകൾ ഇന്ന് വിപണിയിൽ ഉണ്ട്. അവയ്‌ക്ക് മുകളിൽ, വിറ്റാര ബ്രെസ, നെക്‌സോൺ, XUV300 തുടങ്ങിയ കാറുകൾ കൂടുതൽ പ്രോമിസിംഗായ പാക്കേജുമായി വരുന്നുണ്ട്.

കാലത്തിനനുസരിച്ച് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ, 2020 ഓട്ടോ-എക്‌സ്‌പോ ടാറ്റ സിയറയുടെ ഇവി കൺസെപ്റ്റ് വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം അടുത്തിടെ വരാനിരിക്കുന്ന നെക്‌സോൺ മിഡ്-സൈസ് ഇവി കൂപ്പെയും കമ്പനി വെളിപ്പെടുത്തി. വളർന്നുവരുന്ന ഇവി വിപ്ലവം കണക്കിലെടുത്ത് നിലവിൽ വിൽപ്പയ്ക്ക് എത്തുന്ന കാറുകളുടെ ഇവി പതിപ്പുകളും സമീപഭാവിയിൽ പ്രതീക്ഷിക്കുന്നു.