130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

ഇന്ത്യന്‍ റോഡുകളിലൂടെയുള്ള യാത്രകള്‍ അത്യന്തം അപകടം നിറഞ്ഞതും പ്രവചനാതീതവുമാണ്. ലോകത്തിലെ ഏറ്റവും അപകടമേറിയ റോഡുകളിലൊന്നാണ് നമ്മുടെ രാജ്യത്തെ റോഡുകള്‍. വര്‍ഷം തോറും ആയിരക്കണക്കിന് റോഡപകടങ്ങളാണ് നമ്മുടെ റോഡുകളില്‍ സംഭവിക്കുന്നത്. ഇതില്‍ മിക്കവയും ആളുകളുടെ ജീവനെടുക്കുകയോ ഗുരുതര പരിക്ക് പറ്റുന്നവയോ ആണ്.

130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

ബൈക്ക് യാത്രികരാണ് ഇത്തരത്തിലുള്ള അപകടങ്ങളില്‍ പെടുന്നവരില്‍ ഭൂരിഭാഗവും. യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി മുന്നില്‍ വന്ന് ചാടുന്ന മൃഗങ്ങളും വാഹനമോടിക്കുന്നയാളുടെ നില തെറ്റിക്കുന്ന സംഭവങ്ങളുണ്ടാവാറുണ്ട്.

130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

അത്തരത്തിലൊരു സംഭവമാണ് താഴെ വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. യാത്രയ്ക്കിടയില്‍ റോഡിന് കുറുകെ ചാടുന്ന നായയാണ് വീഡിയോയിലുള്ളത്. ആളൊഴിഞ്ഞ റോഡായ കാരണം അത്യാവശ്യം വേഗത്തില്‍ പോവുകയായിരുന്നു വീഡിയോയിലെ ഹോണ്ട CBR250R റൈഡര്‍.

Most Read:ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ക്രൂയിസര്‍ ബൈക്ക്

130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

ബൈക്കിലെ സ്പീഡോമീറ്റര്‍ 130 കിലോമീറ്റര്‍ വേഗത്തോടടുക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. റൈഡറുടെ ഹൈല്‍മറ്റില്‍ ഘടിപ്പിച്ചിരുന്ന ക്യാമറ ആദ്യം വ്യക്തമാക്കുന്നത് ബൈക്കിന്റെ സ്പീഡാണ്. ശേഷം റോഡിന്റെ ദൃശ്യം കാണിക്കുമ്പോള്‍ പെട്ടെന്നൊരു നായ റോഡിന് കുറുകെ വരുന്നത് റൈഡര്‍ കാണാം.

130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

നായ കുറുകെ വരുന്നത് കണ്ട റൈഡര്‍ ഉടനടി ബ്രേക്കിടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. റൈഡര്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ച് നായയുമായുള്ള കൂട്ടിയിടി ഒഴിവാക്കുന്നതും വീഡിയോയില്‍ കാണാം.

130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

അഞ്ച് വര്‍ഷം മുമ്പുള്ള ഹോണ്ട CBR250R ആണ് വീഡിയോയിലുള്ളതെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതായത്, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം അഥവാ എബിഎസ് ഇല്ലാത്ത മോഡലാണിത്.

130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

എബിഎസ് ഇല്ലാതിരിരുന്നിട്ട് കൂടി അപകടം ഒഴിവാക്കാനായി ഹോണ്ട റൈഡര്‍ നടത്തിയ പരിശ്രമം ശ്ലാഖനീയമാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ മനസാന്നിധ്യം കൈവിടാതെ നടത്തുന്ന ഉദ്യമങ്ങളാണ് വലിയൊരു അപകടത്തില്‍ നിന്നും നമ്മെ രക്ഷിക്കുക.

Most Read:ഇനി ലീസ് വ്യവസ്ഥയില്‍ ജീപ്പ് കോമ്പസ് വാങ്ങാം

130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

ഏതാണ്ട് ബൈക്കിന് നേരെ തന്നെയാണ് നായ ഓടിയടുത്തതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍, റൈഡര്‍ മറ്റൊരു വശത്തേക്കും ബൈക്ക് തിരിക്കാതെ നേരെ തന്നെ പോവുകയും കൃത്യ സമയത്ത് ബ്രേക്കിടുകയും ചെയ്തതാണ് കൂടുതല്‍ അപകടത്തിലേക്ക് വഴിവയ്ക്കാതിരുന്നത്.

മികച്ച ടൂറിംഗ് അനുഭവം നല്‍കുന്ന ബൈക്കാണ് ഹോണ്ട CBR250R എങ്കിലും ഹൈവേകളിലൂടെയുള്ള യാത്രകളില്‍ സ്പീഡ് ലിമിറ്റ് പിന്തുടരുന്നത് ഇത്തരത്തിലുള്ള സംഭവങ്ങളൊഴിവാക്കാന്‍ സഹായകമാവും. ഇന്ത്യയിലെ ഹൈവേകളില്‍ വാഹനമോടിക്കുമ്പോള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടൊരു കാര്യമാണ്. വളരെ നേരിയ ഒരു പിഴവിന് സ്വന്തം ജീവന്‍ വിലയായി നല്‍കേണ്ട അവസ്ഥ ഒഴിവാക്കുക.

Source: TBC MotoVlog

Most Read Articles

Malayalam
English summary
Honda CBR250R Rider Applies Sudden Break While Dog Crosses: read in malayalam
Story first published: Friday, May 10, 2019, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X