മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

രാജ്യത്തെ പൊലീസ് സേനയുടെ പട്രോളിംഗ്, എൻഫോർസ്‌മെന്റ് ചുമതലകൾ ഏറ്റെടുക്കുന്നതിന് ഹോണ്ട സിവിക്കിന്റെ 425 യൂണിറ്റുകൾ തങ്ങളുടെ സേനയിൽ ചേർക്കാൻ റോയൽ മലേഷ്യ പൊലീസ് (PDRM) അടുത്തിടെ ഉത്തരവിട്ടിരുന്നു. വാഹനങ്ങളുടെ കൈമാറ്റ ചടങ്ങ് കഴിഞ്ഞയാഴ്ച പുത്രജയയിലുള്ള ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് നടന്നു.

മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

എന്നിരുന്നാലും, നിലവിൽ രാജ്യത്ത് നിലവിലുള്ള സഞ്ചാര നിയന്ത്രണ ഉത്തരവ് കാരണം PDRM -ലേക്കുള്ള മുഴുവൻ വാഹനങ്ങളും വിതരണം ചെയ്യുന്നത് സാധ്യമല്ല. അതിനാൽ, ഡെലിവറി ഇപ്പോൾ മാറ്റിവെച്ചിരിക്കുകയാണ്.

മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

അടിയന്തിര സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രതികരിക്കുന്നതിനും ക്രമസമാധാന പാലനത്തിനും പൊലീസ് സേനയുടെ ചുമതലകളിൽ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുതിയ മൊബൈൽ പട്രോളിംഗ്, എൻഫോർസ്‌മെന്റ് വാഹനങ്ങൾ ഇപ്പോൾ എത്തിക്കാൻ കഴിഞ്ഞതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ചടങ്ങിൽ ഹോണ്ട മലേഷ്യയുടെ സിഇഒ തോചി ഇഷിയാമ പറഞ്ഞു.

MOST READ: എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

പൊലീസ് സേനയിലേക്ക് വിതരണം ചെയ്യുന്ന ഹോണ്ട സിവിക് എസ് 1.8 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വരുന്നു. ഇത് 141 bhp പരമാവധി കരുത്തും 174 Nm torque ഉം ഉത്പാദിപ്പിക്കുന്നു. CVT ഓട്ടോ ഗിയർ‌ബോക്സിന്റെ സഹായത്തോടെ പവർ മുൻ വീലുകളിലേക്ക് അയയ്ക്കുന്നു.

മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

പൊലീസ് ലിവറിയില്ലാതെ ഹോണ്ട സിവിക് 1.8 എസിന് 1,13,600 മലേഷ്യൻ റിംഗിറ്റാണ് വില (ഏകദേശം 20.10 ലക്ഷം രൂപ). അപ്പോൾ 425 യൂണിറ്റുകൾക്ക് പൊലീസ് വാഹനങ്ങൾക്ക് 48,280,000 മലേഷ്യൻ റിംഗിറ്റ് ചിലവാകും, ഇത് ഏകദേശം 85.42 കോടി രൂപയായി മാറുന്നു!

MOST READ: അടുത്ത വർഷം മെയ് മാസത്തോടെ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഹോണ്ട

മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

വെളുത്ത നിറത്തിൽ വരുന്ന ഈ കാർ നീല, മഞ്ഞ, ചുവപ്പ് നിറങ്ങളിൽ പ്രത്യേക പൊലീസ് ലിവറി വഹിക്കുന്നു. വാഹനത്തിന് റൂഫിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന നീല ലൈറ്റ് ബാറും ലഭിക്കും.

മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ബോഡി-കളർ ഡോർ ഹാൻഡിലുകൾ, 16 ഇഞ്ച് അലോയി വീലുകൾ എന്നിവയാണ് കാറിന്റെ മറ്റ് സ്റ്റൈലിംഗ് സവിശേഷതകൾ.

MOST READ: നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

ഹോണ്ട സിവിക് പട്രോളിംഗ് കാറിൽ കൂടാതെ RMP-നെറ്റ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, മൊബൈൽ ഡിജിറ്റൽ വീഡിയോ റെക്കോർഡർ, ഒരു ഡാഷ്‌ക്യാം എന്നിവയും ഉണ്ടായിരിക്കും.

മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

മുമ്പ്, ടൊയോട്ട കൊറോള ആൽറ്റിസിന്റെ 425 യൂണിറ്റുകൾ തങ്ങളുടെ പട്രോളിംഗ് വാഹനമായി ഉപയോഗിക്കാൻ PDRM ഗോഓട്ടോയോട് ആവശ്യപ്പെട്ടിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Civic Joins Malaysian Police Patrol Fleet. Read in Malayalam.
Story first published: Thursday, June 11, 2020, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X