യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

ഇരുചക്ര വാഹന വിപണിയില്‍ ആവശ്യക്കാര്‍ ഏറുകയാണ്. ബിഎസ് VI കാലഘട്ടത്തില്‍ പുതിയ 160 സിസി ഓഫറുകളുടെ ഒരു തരംഗമുണ്ടെന്ന് തന്നെ വേണം പറയാന്‍.

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

കുറച്ച് നിര്‍മ്മാതാക്കള്‍ അവരുടെ നിലവിലുള്ള 150 സിസി ഓഫറുകള്‍ 160 ആക്കി മാറ്റിയതായും നമ്മള്‍ കണ്ടു. ഉദാഹരണത്തിന്, ഹോണ്ടയും അപ്രീലിയ ഇന്ത്യയും. 160 സിസി അവതാരത്തിലാണ് പുതിയ ബിഎസ് VI യൂണികോണ്‍ എത്തുന്നത്, അപ്രീലിയ അതിന്റെ SR സീരീസിലെ 150 സിസി മോട്ടോറില്‍ നിന്ന് മാറി 160 സിസി യൂണിറ്റായി ഉയര്‍ത്തി.

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

മാത്രമല്ല, എക്സ്ട്രീം 160R ഉപയോഗിച്ച് ഹീറോ ചെയ്തതുപോലുള്ള പുതിയ 160 സിസി എഞ്ചിന്‍ ബൈക്കുകളും നിര്‍മ്മാതാക്കള്‍ കൊണ്ടുവന്നു. 150 സിസി ബൈക്കുകള്‍ ഇപ്പോഴും ലഭ്യമാണെങ്കിലും 160 സിസി മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന 160 സിസി ബിഎസ് VI ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വിവരങ്ങള്‍ പരിശോധിക്കാം.

MOST READ: വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

ബജാജ് പള്‍സര്‍ NS160

ഈ പ്രത്യേക ക്യൂബിക് കപ്പാസിറ്റി ക്ലാസില്‍ ആദ്യമായി അവതരിപ്പിച്ച മോട്ടോര്‍സൈക്കിളുകളിലൊന്നാണ് ബജാജ് പള്‍സര്‍ NS160. 6 സ്പീഡ് ഗിയര്‍ബോക്സിലേക്ക് ജോടിയാക്കിയ ബജാജ് പള്‍സര്‍ NS160, 17.2 bhp കരുത്തും 14.6 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

6 സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരേയൊരു മോട്ടോര്‍സൈക്കിള്‍ കൂടിയാണിത്. ഇന്ത്യയിലെ ബജാജ് പള്‍സര്‍ NS160-യ്ക്ക് 1.11 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

MOST READ: വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്‌ട്രേഷന്‍ ഇല്ല; നിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

ബജാജ് അവഞ്ചര്‍ 160 സ്ട്രീറ്റ്

ബജാജ് അവഞ്ചര്‍ 160 സ്ട്രീറ്റ് ആണ് ഈ ശ്രേണിയിലെ മറ്റൊരു മോഡല്‍. NS 160-ല്‍ നിന്നുള്ള അതേ എഞ്ചിന്‍ അവഞ്ചര്‍ 160 സ്ട്രീറ്റ് മുന്നോട്ട് കൊണ്ടുപോകുന്നു.

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

പക്ഷേ കരുത്തിലും ടോര്‍ഖിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ പതിപ്പില്‍ മോട്ടോര്‍സൈക്കിള്‍ 15 bhp കരുത്തും 13.7 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. 1.04 ലക്ഷം രൂപയാണ് അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ എക്‌സ്‌ഷോറൂം വില. ഈ ലിസ്റ്റിലെ ഏക ക്രൂയിസര്‍ കൂടിയാണിത്.

MOST READ: കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

അപ്രീലിയ SR160

ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും മികച്ച സ്‌കൂട്ടറുകളില്‍ ഒന്നാണ് അപ്രീലിയ SR160. ഇതിന് 14 ഇഞ്ച് അലോയ് വീലുകള്‍, മോശം റോഡുകളും കോണുകളും കൈകാര്യം ചെയ്യുന്നതിനുള്ള സസ്‌പെന്‍ഷന്‍ എന്നിവ ലഭിക്കുന്നു.

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

സവിശേഷതകളുടെ കാര്യത്തില്‍ സ്‌കൂട്ടര്‍ അടിസ്ഥാനപരമാണെങ്കിലും 160 സിസി എഞ്ചിന്‍ കരുത്ത് തെളിയിക്കുന്നു. ഇത് 10.8 bhp കരുത്തും 11.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

അപ്രീലിയ SXR160

ബ്രന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്‌സി സ്‌കൂട്ടറാണ് SXR160. 2020 ഓട്ടോ എക്‌സ്‌പോയില്‍ സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് രൂപത്തില്‍ കാണിച്ചെങ്കിലും 2021-ല്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ഏറ്റവും വിശാലവും എര്‍ണോണോമിക് ശരിയായതുമായ അപ്രീലിയ സ്‌കൂട്ടറാണിത്.

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

സ്‌കൂട്ടര്‍ ഒരേ എഞ്ചിന്‍ ഉപയോഗിക്കുന്നു, പക്ഷേ മറ്റൊരു ട്യൂണിംഗില്‍ വ്യത്യാസം ഉണ്ട്. ഈ യൂണിറ്റ് 11 bhp കരുത്തും 11 Nm torque ഉം സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ അപ്രീലിയ SXR160 മാക്‌സി സ്‌കൂട്ടറിന് 1.25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

ഹീറോ എക്സ്ട്രീം 160R

ഹീറോയില്‍ നിന്നും ഇ്ന്ന് വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നൊരു മോഡലാണ് എക്സ്ട്രീം 160R. 160 സിസി എഞ്ചിന്‍ 15 bhp പവറും 14 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

ഇത് 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നതിനാല്‍ മികച്ചതും കുറഞ്ഞതുമായ മിഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. എക്സ്ട്രീം 160R-ന് 1.04 ലക്ഷം രൂപയാണ് വിപണിയിലെ എക്സ്ഷോറൂം വില.

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

ഹോണ്ട യുണികോണ്‍ 160

ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് യുണികോണ്‍. ഈ ബൈക്ക് 163 സിസി എഞ്ചിന്‍ ഉപയോഗിക്കുന്നു, അത് 12.9 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഗിയര്‍ബോക്‌സ് 5 സ്പീഡ് യൂണിറ്റാണ്.

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

ഹോണ്ട X-ബ്ലേഡ്

ഈ സ്‌റ്റൈലിഷ് 160 സിസി ബൈക്ക് യൂണികോണിന്റെ അതേ എഞ്ചിന്‍ ഉപയോഗപ്പെടുത്തുന്നു, പക്ഷേ ട്യൂണിംഗില്‍ വ്യത്യാസമുണ്ട്. X-ബ്ലേഡില്‍, എഞ്ചിന്‍ 13.8 bhp പവറും 14.7 Nm torque ഉം നിര്‍മ്മിക്കുന്നു. ഗിയര്‍ബോക്‌സ് 5 സ്പീഡറാണ്. 1.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്.

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

ടിവിഎസ് അപ്പാച്ചെ RTR160

2008-ല്‍ പുറത്തിറങ്ങിയ ടിവിഎസ് അപ്പാച്ചെ RTR160 മോഡല്‍ ഇപ്പോഴും പുതിയ പതിപ്പിനൊപ്പം വില്‍ക്കുന്നത് തുടരുന്നു. കാലക്രമേണ, എഞ്ചിന്‍ ഇപ്പോള്‍ 159 സിസി കരുത്തിലാണ് എത്തുന്നത്. മോട്ടോര്‍സൈക്കിളിന് 1.03 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

യൂണികോണ്‍ മുതല്‍ അപ്രീലിയ SXR160 വരെ; 160 സിസി ശ്രേണിയിലെ താരങ്ങള്‍ ഈ മോഡലുകള്‍

ടിവിഎസ് അപ്പാച്ചെ RTR160 4V

അപ്പാച്ചെ RTR 160-ലെ ഈ എഞ്ചിന്‍ 4V-യിലും കമ്പനി വാഗ്ദാനം ചെയ്യുന്നു, അതായത് നാല് വാല്‍വുകള്‍. എഞ്ചിന്‍ ഇവിടെ 17.6 bhp പവര്‍ നിര്‍മ്മിക്കുകയും 5 സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ചെയ്യുന്നു. 1.08 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Honda Unicorn 160 To Aprilia SXR160, Find Here Some 160cc BS6 Bikes And Scooters You Can Buy. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X