പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

കൂടുതൽ ആളുകളും ഇന്ന് ഇരുചക്ര വാഹന വിപണിയിൽ സ്‌കൂട്ടറുകളുടെ പിന്നാലെയാണ് പായുന്നതെങ്കിലും മോട്ടോർസൈക്കിളുകളുടെ സാന്നിധ്യത്തിലും ആവശ്യത്തിലും കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് കമ്മ്യൂട്ടർ സെഗ്മെന്റുകളിൽ.

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

നേരത്തെ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഏറ്റവും ഡിമാന്റുള്ള വിഭാഗമായിരുന്നു 150 സിസി ശ്രേണിയുടേത്. യുവതലമുറയുടെ ഏറ്റവും പ്രിയപ്പെട്ട ഈ സെഗ്മെന്റിൽ പണ്ട് ബജാജ് പൾസർ, യമഹ FZ, ഹോണ്ട യൂണികോൺ എന്നീ മോഡലുകൾ തീർത്ത വിപ്ലവം ഒന്നു വേറെ തന്നെയായിരുന്നു. പല രൂപത്തിലും ഭാവത്തിലും ഇന്നും ഇവ നമ്മുടെ നിരത്തുകളിലുണ്ട്.

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

ഇന്ന് ഇന്ത്യയിൽ പോക്കറ്റു കീറാതെ സ്വന്തമാക്കാൻ കഴിയുന്ന ഏറ്റവും മികച്ച 150-160 സിസി ബൈക്കുകളെ ഒന്നു പരിചയപ്പെട്ടാലോ? മൈലേജ്, പെർഫോമൻസ് എന്നിവയുടെ കാര്യത്തിലും ഇവർ അത്ര മോശക്കാരല്ല.

MOST READ: Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

ഹോണ്ട യൂണികോൺ

പതിറ്റാണ്ടുകൾക്ക് മുമ്പു തന്നെ ഇന്ത്യൻ നിരത്തുകളിൽ വിലസുന്ന മിടുക്കനാണ് ഹോണ്ട യൂണികോൺ. മോഡലിന്റെ കമ്മ്യൂട്ടർ സ്വഭാവം വാങ്ങുന്നവർക്ക് ധാരാളം പ്രയോജനങ്ങളാണ് പ്രദാനം ചെയ്യുന്നത്. കൂടാതെ 162.7 സിസി എഞ്ചിൻ സിറ്റി റൈഡുകളിലും വീക്ക്എൻഡ് യാത്രകൾക്കും മതിയായ പെർഫോമൻസാണ് വാഗ്‌ദാനം ചെയ്യുന്നത്.

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

ചുരുക്കി പറഞ്ഞാൽ പ്രായോഗികതയും പെർഫോമൻസും സമന്വയിപ്പിക്കുന്ന മോട്ടോർസൈക്കിളാണ് ഹോണ്ട യൂണികോൺ. 1.03 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡൽ മുടക്കുന്ന പണത്തിന് മികച്ച മൂല്യമാണ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: Cygnus GT 125 സ്‌കൂട്ടറിന് പുതിയ ഡീലക്‌സ് എഡിഷൻ സമ്മാനിച്ച് Yamaha, ഇന്ത്യയിലേക്ക് എത്തുമോ?

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും മോണോഷോക്കും സസ്പെൻഷനായി ഉപയോഗിക്കുമ്പോൾ ബ്രേക്കിംഗ് സജ്ജീകരണത്തിൽ ഒരു ഫ്രണ്ട് ഡിസ്‌ക്കും പിന്നിൽ ഡ്രം ബ്രേക്ക് യൂണിറ്റുമാണ് ഹോണ്ട യൂണികോണിൽ ഒരുക്കിയിരിക്കുന്നത്.

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

ബജാജ് പൾസർ 150

ഹോണ്ട യൂണികോണിനൊപ്പം വളരെക്കാലമായി ഏവർക്കും സുപരിചിതമായ പേരാണ് ബജാജ് പൾസർ. 1.04 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള മോട്ടോർസൈക്കിളിന് 149.9 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. 13.8 bhp കരുത്തിൽ 13.25 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള ഈ യൂണിറ്റ് 5 സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

ഇന്നത്തെ കാലഘട്ടത്തിൽ ഈ പവർ കണക്കുകൾ കുറച്ച് കുറവാണെന്ന് തോന്നുമെങ്കിലും പൾസർ 150 മതിയായ പെർഫോമൻസ് തന്നെയാണ് പായ്ക്ക് ചെയ്യുന്നത്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ സ്‌പ്രിംഗുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ബ്രേക്കിംഗിംനായി ഒരു ഫ്രണ്ട് ഡിസ്‌കും പിന്നിൽ ഡ്രം അല്ലെങ്കിൽ ഡിസ്‌ക് ബ്രേക്ക് ഓപ്ഷനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

ടിവിഎസ് അപ്പാച്ചെ RTR 160 4V

ഈ സെഗ്മെന്റിലെ ഏറ്റവും ഫീച്ചർ പായ്ക്ക്‌ഡ് മോട്ടോർസൈക്കിളാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V എന്ന് നിസംശയം പറയാം. 1.12 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തുന്ന മോഡലിൽ 159.7 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് ഫോർ-വാൽവ് എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

MOST READ: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

17.39 bhp പവറിൽ 14.73 Nm torque വികസിപ്പിക്കുന്ന യൂണിറ്റ് 5 സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഫീച്ചർ സംവിധാനത്തിൽ എൽഇഡി ഡിആർഎൽ, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, അർബൻ, സ്‌പോർട്ട്, റെയിൻ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ലഭിക്കും. കൂടാതെ അപ്പാച്ചെ RTR 160 4V സ്പെഷ്യൽ എഡിഷൻ വേരിയന്റിൽ ടിവിഎസ് SmartXonnect ഫീച്ചർ, ക്രമീകരിക്കാവുന്ന ക്ലച്ച്, ഫ്രണ്ട് ബ്രേക്ക് ലിവർ എന്നിവയും ഉണ്ട്.

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

ഹീറോ എക്‌സ്ട്രീം 160R

ഹീറോ എക്‌സ്ട്രീം 160R മോഡൽ 1.14 ലക്ഷം രൂപയ്ക്കാണ് വിപണിയിൽ എത്തുന്നത്. സ്പോർടിനസിന്റെ ഒരു മാന്യമായ കമ്മ്യൂട്ടർ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്ന മോട്ടോർസൈക്കിളിണിത്. 163 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

15 bhp കരുത്തിൽ 14 Nm torque വരെ വികസിപ്പിക്കുന്ന എഞ്ചിനാണ് എക്‌സ്ട്രീം 160R-ൽ ഉപയോഗിച്ചിരിക്കുന്നത്. Xtec വേരിയന്റാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ പായ്ക്കേജിൽ പൂർണ ഡിജിറ്റൽ കൺസോളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും വരെ ലഭിക്കും.

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

യമഹ FZ S

1,19,400 രൂപ എക്സ്ഷോറൂം വിലയുള്ള യമഹ FZ S ഈ സെഗ്‌മെന്റിൽ പരിഗണിക്കാവുന്ന മറ്റൊരു ഓപ്ഷനാണ്. മുൻകാലത്തെ അത്രയും ലുക്കോ കാര്യങ്ങളോ ഒന്നുമില്ലെങ്കിലും 12.2 bhp കരുത്തിൽ 13.3 Nm torque നൽകുന്ന വളരെ വിശ്വസ്‌തമായ 149 സിസി എഞ്ചിനാണ് ഇതിലുള്ളത്. FZ S മോഡലിന് രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌ക് സജ്ജീകരണമാണ് ലഭിക്കുന്നത്.

പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പൂർണ ഡിജിറ്റൽ എൽസിഡി കൺസോൾ എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളും മോട്ടോർസൈക്കിളിൽ ലഭിക്കും. യമഹ FZ S വളരെ ഇന്ധനക്ഷമതയുള്ളതും രസകരമായ യാത്രാ വാഗ്‌ദാനം ചെയ്യുന്ന ബൈക്കാണെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ?

Most Read Articles

Malayalam
English summary
Honda unicorn to yamaha fzs most affordable 150 160cc bikes in india right now
Story first published: Tuesday, May 17, 2022, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X