Just In
- 14 min ago ചുവപ്പ് മാത്രമല്ല, 'വെള്ള' കണ്ടാലും കലിപ്പ്! വൈറ്റ് എല്‍ഇഡി ലൈറ്റുള്ള വാഹനങ്ങള്‍ക്ക് പണി കിട്ടും
- 42 min ago ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
- 1 hr ago ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- 2 hrs ago ബ്രെസയും നെക്സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്കോഡ എസ്യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...
Don't Miss
- News പത്തനംതിട്ടയില്‍ അട്ടിമറി ഉണ്ടാകുമോ? ഇടതിന് പ്രതീക്ഷ, ആത്മവിശ്വാസം കൈവിടാതെ യുഡിഎഫ്
- Lifestyle ചാണക്യനീതി: അര്‍ത്ഥപൂര്‍ണമായ ജീവിതം, മരണശേഷവും കുടുംബം സന്തോഷത്തോടെ
- Sports IPL 2024: 8ല്‍ 4ലും തോറ്റു, സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താനാവുമോ? സാധ്യകള്‍ ഇങ്ങനെ
- Movies ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഹോണ്ട തങ്ങളുടെ ആദ്യത്തെ വിമാനം വികസിപ്പിച്ചതെന്നും തുടർന്നുള്ള വർഷങ്ങളിൽ ആവശ്യമായ നിരവധി സർട്ടിഫിക്കേഷനുകൾ നേടിയെടുത്ത് ഭാരം കുറഞ്ഞ വിമാനങ്ങളുടെ വിഭാഗത്തിൽ നിരവധി പരീക്ഷണങ്ങളും നടത്തിയിരുന്നെന്നും പലർക്കും അറിയില്ല.
എന്നാൽ ഹോണ്ടയിൽ നിന്നുള്ള ഏറ്റവും പുതിയ വിമാനം - ഹോണ്ടജെറ്റ് എലൈറ്റ് S - തികച്ചും നിഫ്റ്റിയും ശ്രദ്ധേയവുമായ നവീകരണങ്ങളുമായി എത്തുന്നു.
മുകളിലൂടെ പറക്കുമ്പോൾ അതിനെ ലോകം തിരിച്ചറിയുമെന്ന് ഈ നവീകരണങ്ങൾ ഉറപ്പുവരുത്തുന്നു. ഉയർന്ന നിലവാരത്തിലുള്ള നിരവധി ഹോണ്ട കാറുകൾ വാഗ്ദാനം ചെയ്യുന്ന ആഡംബരങ്ങൾ സംയോജിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ബിസിനസ്സ് ജെറ്റാണിത്.
ഓവർ-ദി-വിംഗ് എഞ്ചിൻ മൗണ്ട് (OTWEM) ഉപയോഗിച്ചുകൊണ്ട് ഹോണ്ടജെറ്റ് എലൈറ്റ് S മികച്ച ടേക്ക് ഓഫ് വെയിറ്റ് വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തതാണെന്ന് അവകാശപ്പെടുന്നു.
ഇതിന്റെ അടിസ്ഥാന അർത്ഥം, വിമാനത്തിന്റെ പരമാവധി ടേക്ക് ഓഫ് ഭാരം 90 കിലോയോളം ഉയർന്നു എന്നതാണ്, ഇത് അധിക യാത്രക്കാരെ അനുവദിക്കുന്ന അല്ലെങ്കിൽ മെച്ചപ്പെട്ട ഫ്ലൈയിംഗ് റേഞ്ച്, ഏകദേശം 225 കിലോമീറ്റർ വധിപ്പിക്കുന്നു.
അഡ്വാൻസ്ഡ് സ്റ്റിയറിംഗ് ആഗ്മെന്റേഷൻ സിസ്റ്റം (ASAS) എന്ന സവിശേഷത ഉപയോഗിക്കാൻ പൈലറ്റിന് കഴിയുമെന്നതിനാൽ അധിക ഫ്ലൈയിംഗ് റേഞ്ച് പൈലറ്റിനെ അലട്ടുന്നില്ല.
പൈലറ്റിന് ഒരു ഇടവേള എടുക്കാൻ സഹായിക്കുന്നതിന് - പരമ്പരാഗത വിമാനങ്ങളിലെ ഓട്ടോപൈലറ്റ് പോലെ വിമാനത്തിന്റെ പ്രവർത്തനം ഓട്ടോമാറ്റിക്കായി നിയന്ത്രിക്കാൻ ഈ സിസ്റ്റത്തിന് കഴിയും.
ഹോണ്ടജെറ്റ് എലൈറ്റ് S വളരെ ഉയരത്തിൽ പറക്കുന്നില്ലെങ്കിലും, അത് തികച്ചും മികച്ച പര്കടം കാഴ്ച്ചവെക്കുന്നു. ഗൺമെറ്റൽ, ലക്സ് ഗോൾഡ്, ഡീപ് സീ ബ്ലൂ എന്നീ പുതിയതും എക്സ്ക്ലൂസീവുമായ പെയിന്റ് സ്കീമുകളിൽ വിമാനം ലഭ്യമാണ്. ഒരു എലൈറ്റ് S ലോഗോ എക്സ്റ്റീരിയർ ലുക്ക് പൂർത്തിയാക്കുന്നു.
നിങ്ങൾക്ക് എപ്പോഴെങ്കിലും അത്തരമൊരു വിമാനത്തിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചാൽ അവ ഒരു ആഢംബര ബിസിനസ്സ്-ക്ലാസ് ഫ്ലൈയിംഗ് മെഷീനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്ന് വ്യക്തമാകും.
ക്രീം, ബീജ് കളർ സ്കീം, ഒപ്പം കുഷ്യനുള്ള സീറ്റുകളും ക്രമീകരിക്കാവുന്ന ലോഞ്ച് ടേബിളുകളും, ഡയരക്ഷണൽ ഫോക്കസ് ലൈറ്റിംഗും ഷേഡുകളുള്ള വലിയ വിൻഡോകളും വിമാനത്തിന് ശാന്തമായ അന്തരീക്ഷം നൽകാൻ സഹായിക്കുന്നു.
വിവേകമുള്ള കണ്ണുള്ള ആർക്കും, ഇന്റീരിയറുകൾ താഴെ റോഡൽ ഓടുന്ന ചില ഹോണ്ട കാറുകളുടെ ക്യാബിനോട് സാമ്യമുള്ളതായിരിക്കാം.
സ്വകാര്യ ഫ്ലൈയിംഗ് അനുഭവം തേടുന്ന നിരവധി ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ വിമാനം ഇഷ്ടപ്പെടുന്ന ഓപ്ഷനായിരിക്കുമെന്ന് ഹോണ്ട എയർക്രാഫ്റ്റ് കമ്പനിക്ക് ഉറപ്പുണ്ട്.
2018 -ൽ അവതരിപ്പിച്ചതിനുശേഷം, ഹോണ്ടജെറ്റ് എലൈറ്റ് പ്രശംസനീയമായ കാര്യപ്രാപ്തിക്കൊപ്പം ക്ലാസിലെ തന്നെ ഏറ്റവും മികച്ച പ്രകടനവും കൈവരിച്ചു. പുതിയ എലൈറ്റ് S ഉപയോഗിച്ച് വിമാനത്തിന്റെ കഴിവ് വികസിപ്പിക്കുന്നതിൽ തങ്ങൾ മറ്റൊരു പടി മുന്നോട്ട് പോകുന്നു എന്ന് ഹോണ്ട എയർക്രാഫ്റ്റ് പ്രസിഡന്റും സിഇഒയുമായ മിച്ചിമാസ ഫുജിനോ പറഞ്ഞു.