കാര്‍ അറിയുമായിരിക്കും, 'ലംബോര്‍ഗിനി തേന്‍' എന്ന് കേട്ടിട്ടുണ്ടോ ? കോടികള്‍ കൊടുത്താലും കിട്ടൂല!

ആറ് പതിറ്റാണ്ടിലേറെയായി ലോകത്തിലെ ഏറ്റവും ശക്തവും വേഗതയുമുള്ള സൂപ്പര്‍കാറുകളില്‍ ചിലത് നിര്‍മിക്കുന്ന കമ്പനിയലാണ് ലംബോര്‍ഗിനി. അതിന്റെ അള്‍ട്രാ എക്സ്‌ക്ലൂസീവ് റേസ് കാറുകള്‍ ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണ്. ഇതോടൊപ്പം തന്നെ ഇറ്റലിക്കാര്‍ പ്രകൃതിദത്തവും ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും സമയമെടുക്കുന്നതുമായ ഒരു ഉല്‍പാദന ചക്രത്തിന് കൂടി നേതൃത്വം നല്‍കുന്നുണ്ട്. എന്താണെന്നല്ലേ?. തേന്‍ ഉത്പാദനം.

കാര്‍ അറിയുമായിരിക്കും, 'ലംബോര്‍ഗിനി തേന്‍' എന്ന് കേട്ടിട്ടുണ്ടോ? കോടികള്‍ കൊടുത്താലും കിട്ടൂല!

ഇറ്റലി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ലോകത്തിന്റെ സൂപ്പര്‍കാര്‍ തലസ്ഥാനമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ലോകത്തിലെ എല്ലാ പ്രശസ്തമായ കമ്പനികളും ആ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്നു. ലംബോര്‍ഗിനി, ഫോക്സ്വാഗണ്‍ തുടങ്ങി നിരവധി കമ്പനികളുടെ ആസ്ഥാനങ്ങള്‍ ആ രാജ്യങ്ങളിലാണ്. ഇറ്റലിയിലും ജര്‍മനിയിലും നിര്‍മിക്കുന്ന കാറുകള്‍ ലോകത്തെ മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.

കാര്‍ അറിയുമായിരിക്കും, 'ലംബോര്‍ഗിനി തേന്‍' എന്ന് കേട്ടിട്ടുണ്ടോ? കോടികള്‍ കൊടുത്താലും കിട്ടൂല!

സൂപ്പര്‍ കാറുകളും പ്രശസ്തമാകുന്നതിന്റെ പ്രധാന കാരണം ആ കാറുകളില്‍ ഉപയോഗിക്കുന്ന എഞ്ചിനീയറിംഗ് സാമഗ്രികളാണ്. റേസ് കാറുകളുടെ എഞ്ചിനീയറിംഗ് അതിശയകരമാണെന്നതില്‍ നമുക്ക് തര്‍ക്കമില്ലെങ്കിലും അതിനെ കുറിച്ചല്ല നമ്മള്‍ പറയാന്‍ പോകുന്നത്. സൂപ്പര്‍ കാറുകള്‍ക്കൊപ്പം ലംബോര്‍ഗിനി കമ്പനി തേന്‍ ഉത്പാദനവും നടത്തുന്നുണ്ടെന്ന കാര്യം അധികം ആര്‍ക്കും അറിയാന്‍ സാധ്യതയില്ല.

കാര്‍ അറിയുമായിരിക്കും, 'ലംബോര്‍ഗിനി തേന്‍' എന്ന് കേട്ടിട്ടുണ്ടോ? കോടികള്‍ കൊടുത്താലും കിട്ടൂല!

ഇറ്റലിയിലെ സാന്റ് അഗത ബൊലോഗ്നീസിലെ പ്ലാന്റിലാണ് തേനീച്ചകളെ വളര്‍ത്തുന്നത്. കമ്പനി ഇതുവരെ 6 ലക്ഷം തേനീച്ചകളെ വളര്‍ത്തി അതില്‍ നിന്ന് തേന്‍ ഉണ്ടാക്കി. പ്ലാന്റിന്റെ ഒരു ഭാഗം മാറ്റിവെച്ചാണ് അവിടെ തേനീച്ചകളെ വളര്‍ത്തി പരിപാലിക്കുന്നത്. ഒരു കാര്‍ നിര്‍മ്മാണ പ്ലാന്റില്‍ തേനീച്ചകളെ വളര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അതിനു കൃത്യമായ കാരണങ്ങളും ലക്ഷ്യങ്ങളുമുണ്ട്.

കാര്‍ അറിയുമായിരിക്കും, 'ലംബോര്‍ഗിനി തേന്‍' എന്ന് കേട്ടിട്ടുണ്ടോ? കോടികള്‍ കൊടുത്താലും കിട്ടൂല!

കാറുകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത്്. പ്രകൃതിക്ക് ഇത് വലിയ ദോഷം ചെയ്യുന്നതിനാല്‍ കാര്‍ നിര്‍മ്മാതാക്കള്‍ വിമര്‍ശിക്കപ്പെടുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്‌വമനം സന്തുലിതമാക്കാനാണ് കാര്‍ നിര്‍മാണ കമ്പനികള്‍ തേനീച്ചകളെ വളര്‍ത്തുന്നത്.

കാര്‍ അറിയുമായിരിക്കും, 'ലംബോര്‍ഗിനി തേന്‍' എന്ന് കേട്ടിട്ടുണ്ടോ? കോടികള്‍ കൊടുത്താലും കിട്ടൂല!

ശാസ്ത്രീയ പഠനങ്ങള്‍ അനുസരിച്ച്, ഒരു തേനീച്ച പ്രതിദിനം 2000 പൂക്കളില്‍ നിന്ന് തേന്‍ ശേഖരിക്കുന്നു. തേനീച്ച ഒരു പൂവില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോഴാണ് പരാഗണം നടക്കുന്നത്. അതായത് ആണ്‍പൂവും പെണ്‍പൂവും ബീജസങ്കലനം ചെയ്യപ്പെടുന്നു. സസ്യങ്ങള്‍ തമ്മിലുള്ള പരാഗണത്തില്‍ തേനീച്ചകള്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ പ്രകൃതിയില്‍ മനുഷ്യന്റെ നിലനില്‍പ്പിന് തേനീച്ചകള്‍ ആവശ്യമാണ്. സസ്യങ്ങള്‍ വളര്‍ന്ന് അവ പുറത്ത് വിടുന്ന ഓക്‌സിജനാണ് നാം ശ്വസിക്കുന്നത്. തേനീച്ച വളര്‍ത്തല്‍ ആഗോളതാപനം പരോക്ഷമായി കുറയ്ക്കുന്നതുകൊണ്ടാണ് കാര്‍ നിര്‍മാണ കമ്പനികളും തേനീച്ച വളര്‍ത്തല്‍ ഒരു പ്രധാന ദൗത്യമാക്കുന്നത്.

കാര്‍ അറിയുമായിരിക്കും, 'ലംബോര്‍ഗിനി തേന്‍' എന്ന് കേട്ടിട്ടുണ്ടോ? കോടികള്‍ കൊടുത്താലും കിട്ടൂല!

ഈ തേനീച്ച വളര്‍ത്തല്‍ ലംബോര്‍ഗിനി മാത്രമല്ല, ഫോക്സ്വാഗണിന്റെ കീഴിലുള്ള എല്ലാ ബ്രാന്‍ഡുകളും ചെയ്യുന്നുണ്ട്. കാര്‍ നിര്‍മാണ കമ്പനികള്‍ നടത്തുന്ന തേനീച്ച വളര്‍ത്തലില്‍ ഏറ്റവും വലിയ കേന്ദ്രമാണ് ലംബോര്‍ഗിനിക്കുള്ളത്. ഇത്തരത്തിലുള്ള തേനീച്ച വളര്‍ത്തലിലൂടെ ലംബോര്‍ഗിനി കമ്പനി മാത്രം പ്രതിവര്‍ഷം 430 കിലോ തേന്‍ ഉത്പാദിപ്പിക്കുന്നു.

കാര്‍ അറിയുമായിരിക്കും, 'ലംബോര്‍ഗിനി തേന്‍' എന്ന് കേട്ടിട്ടുണ്ടോ? കോടികള്‍ കൊടുത്താലും കിട്ടൂല!

ലംബോര്‍ഗിനി ഉല്‍പ്പാദിപ്പിക്കുന്ന ഈ തേനുകള്‍ എന്നാല്‍ വില്‍പ്പനയ്ക്ക് നല്‍കില്ല. പകരം ഈ തേനുകളെല്ലാം കുപ്പികളിലാക്കി എല്ലാ വര്‍ഷവും ക്രിസ്മസ് ആഘോഷവേളയില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കും. ലംബോര്‍ഗിനി ഈ തേനീച്ച വളര്‍ത്തല്‍ ഒരു വ്യവസായം എന്ന നിലയിലല്ല മറിച്ച് പ്രകൃതിക്ക് ഒരു സംഭാവന എന്ന രീതിയിലാണ് ചെയ്യുന്നത്.

കാര്‍ അറിയുമായിരിക്കും, 'ലംബോര്‍ഗിനി തേന്‍' എന്ന് കേട്ടിട്ടുണ്ടോ? കോടികള്‍ കൊടുത്താലും കിട്ടൂല!

പെതുജനങ്ങള്‍ക്ക് ലംബോര്‍ഗിനി നിര്‍മ്മിക്കുന്ന കാര്‍ വാങ്ങാന്‍ സാധിക്കുമെങ്കിലും അവര്‍ ഉത്പാദിപ്പിക്കുന്ന തേന്‍ സ്വന്തമാക്കാന്‍ സാധിക്കില്ല. എത്ര കോടി തന്നെ കൊടുക്കാമെന്ന് പറഞ്ഞാലും ലംബോര്‍ഗിനി ഈ തേന്‍ കുപ്പികള്‍ പുറത്തുള്ളവര്‍ക്ക് വില്‍ക്കില്ല. ലോകമെമ്പാടുമുള്ള ഫോക്സ്വാഗണ്‍ ഉപ-ബ്രാന്‍ഡുകളുടെ ഫാക്ടറികളിലും ഈ തേനീച്ചവളര്‍ത്തല്‍ രീതി പരിശീലിക്കപ്പെടുന്നു. ഈ രീതിയില്‍ മാത്രം 30 ലക്ഷം തേനീച്ചകളെ വളര്‍ത്തുന്നുണ്ട്. ഇതിലൂടെ പ്രതിവര്‍ഷം 1000 കിലോ തേന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതൊന്നും പക്ഷേ മാര്‍ക്കറ്റില്‍ എത്തുന്നില്ല. ജീവനക്കാര്‍ക്ക് മാത്രമേ നല്‍കൂ.

Most Read Articles

Malayalam
English summary
Honey production at lamborghinis italian factory but not for sale to public
Story first published: Thursday, October 6, 2022, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X