ഡ്രൈവിംഗ് ശൈലി നോക്കി ഏത് മാനസികാവസ്ഥയിലാണെന്ന് പറയാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്‌

ഓരോ വ്യക്തികളുടെയും ഓരോ സമയത്ത് ഓരോ മാനസികാവസ്ഥയില്‍ ആയിരിക്കും. നമ്മള്‍ നല്ല മാനസികാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അത് നമ്മുടെ പ്രവര്‍ത്തികളെ മൊത്തം ബാധിക്കും. ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ശൈലി നിരീക്ഷിച്ചാല്‍ അയാള്‍ ഏത് മാനസികാവസ്ഥയിലാണെന്ന് പറയാന്‍ കഴിയുമെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്.

ഡ്രൈവിംഗ് ശൈലി നോക്കി ഏത് മാനസികാവസ്ഥയിലാണെന്ന് പറയാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്‌

ഓരോ സാധാരണ മനുഷ്യന്റെയും മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ ദേഷ്യം വരും, ചിലപ്പോള്‍ ഭയങ്കര സന്തോഷത്തിലാകും, ചിലപ്പോള്‍ പശ്ചാത്താപം, സങ്കടം എന്നിങ്ങനെ പല അവസ്ഥകളിലൂടെ നമുക്ക് കടന്ന് പോകേണ്ടതായി വരും. ഇത് നിങ്ങള്‍ മാത്രമല്ല ഒാരോ മനുഷ്യനും ഇടയ്ക്കിടെ ഇത്തരം അവസ്ഥയിലൂടെ കടന്ന് പോകുന്നു. ഈ അവസ്ഥകള്‍ എല്ലാം കൂടിക്കലര്‍ന്നതാണ് ജീവിതം. നിങ്ങളുടെ ഡ്രൈവിംഗ് ശൈലി നോക്കി നിങ്ങളുടെ മാനസികാവസ്ഥ പ്രവചിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാമോ?

MOST READ:മോഷ്ടിക്കാൻ എളുപ്പം കിയ, ഹ്യുണ്ടായി കാറുകളാണെന്ന് പഠനം

ഡ്രൈവിംഗ് ശൈലി നോക്കി ഏത് മാനസികാവസ്ഥയിലാണെന്ന് പറയാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്‌

അതെ അത് തീര്‍ച്ചയായും സാധ്യമാണ്. ഇത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് മനുഷ്യ മനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. നമ്മള്‍ ഇപ്പോള്‍ ഒരു കാറില്‍ അതിവേഗം സഞ്ചരിക്കുകയാണെന്ന് കരുതുക. പെട്ടെന്ന് ഒരു നായ റോഡിന് കുറുകെ ഓടുകയാണെന്ന് വെക്കുക. നമ്മള്‍ അറിയാതെ കാര്‍ ബ്രേക്ക് ചെയ്ത് നിര്‍ത്തുന്നു. അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സമയം ലഭിച്ചില്ലെങ്കിലും, നമ്മുടെ ഉപബോധമനസ്സ് നമ്മളറിയാതെ അത് ചെയ്യാന്‍ പ്രേരിപ്പിക്കും.

ഡ്രൈവിംഗ് ശൈലി നോക്കി ഏത് മാനസികാവസ്ഥയിലാണെന്ന് പറയാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്‌

കാര്‍ ഓടിക്കുമ്പോള്‍ ആക്‌സിലറേറ്റര്‍ ഏതാണ് ബ്രേക്ക് ഏതാണ് എന്ന് പഠിക്കുകയും പരിശീലിക്കുകയും ചെയ്തതിനാല്‍ ഈ സംഗതികള്‍ നമ്മുടെ ഉപബോധമനസ്സില്‍ പതിഞ്ഞിട്ടുണ്ട്. ഈ ചിന്തയാണ് അബോധാവസ്ഥയില്‍ ബ്രേക്ക് ഇടാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഈ ഉപബോധ മനസ്സ് നമ്മളറിയാതെ തന്നെ നമ്മുടെ ഡ്രൈവിംഗില്‍ ഇടപെടുന്ന പോലെ നിങ്ങളുടെ ചിന്തകള്‍ക്കും നിങ്ങളുടെ ഡ്രൈവിംഗ് ശൈലിയില്‍ മാറ്റം വരുത്താന്‍ കഴിയും.

MOST READ: റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

ഡ്രൈവിംഗ് ശൈലി നോക്കി ഏത് മാനസികാവസ്ഥയിലാണെന്ന് പറയാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്‌

നമ്മള്‍ അറിയാതെ നമ്മുടെ ഡ്രൈവിംഗിനെ ബാധിക്കുന്ന മൂന്ന് കാര്യങ്ങളുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. നിങ്ങളുടെ ദേഷ്യം, നിങ്ങളുടെ വിശ്വാസം, നിങ്ങളുടെ നയം ഇവ മൂന്നും നിങ്ങളുടെ ഡ്രൈവിംഗിനെ നേരിട്ട് ബാധിക്കുന്നു. ഇവ മൂന്നും ഒരാളുടെ ഉപബോധമനസ്സില്‍ നിന്ന് ഉണ്ടാകാം. ഇത് അയാളുകെ ഡ്രൈവിംഗ് ശൈലി മാറ്റും. ഒരു മനുഷ്യന്‍ വളരെ ദേഷ്യത്തിലാണെങ്കില്‍ അമിതവേഗതയിലോ അശ്രദ്ധയിലോ വാഹനമോടിക്കും എന്നാണ് പഠനം പറയുന്നത്.

ഡ്രൈവിംഗ് ശൈലി നോക്കി ഏത് മാനസികാവസ്ഥയിലാണെന്ന് പറയാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്‌

വിശ്വാസവും നയവും ഒരാളുടെ ഡ്രൈവിംഗ് ശൈലി മാറ്റും. ഉദാഹരണമായി ഒരാള്‍ ഒരു അപകടത്തിന് സാക്ഷ്യം വഹിച്ചെന്ന് വെക്കാം, അല്ലെങ്കില്‍ ഒരു അപകടം ഉണ്ടാക്കി. ഇതേ സാഹചര്യം ആവര്‍ത്തിക്കുകയും ആ സമയത്ത് അവരുടെ സാധാരണ ഡ്രൈവിംഗ് പാറ്റേണ്‍ മാറുകയും ചെയ്തുവെന്ന് വെക്കുക. പിന്നീട് താന്‍ വാഹനാപകടത്തില്‍ അകപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇതിനകം സംഭവിച്ച അപകടത്തിന്റെ ആഘാതം മൂലം പ്രത്യേക സാഹചര്യം അപകടത്തിന് കാരണമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.

MOST READ: ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

ഡ്രൈവിംഗ് ശൈലി നോക്കി ഏത് മാനസികാവസ്ഥയിലാണെന്ന് പറയാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്‌

അതുപോലെ തന്നെ ഒരാളുടെ നയങ്ങളും ഡ്രൈവിംഗ് ശൈലിയും നിര്‍ണ്ണയിക്കുന്നു. ഒരു നിശ്ചിത തത്ത്വമുള്ള ഒരാള്‍ ഡ്രൈവിംഗില്‍ ആ തത്വത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഉദാഹരണത്തിന് എസി ഉപയോഗിക്കുന്നത് ഭൂമിയെ ദോഷകരമായി ബാധിക്കുന്ന ഒരു മാര്‍ഗമാണെന്ന് ഒരാള്‍ കരുതുന്നുവെങ്കില്‍, അയാള്‍ എസി ഉപയോഗിക്കാതെയായിരിക്കും വാഹനത്തില്‍ സഞ്ചരിക്കുക. അങ്ങനെ അയാള്‍ ഡ്രൈവിംഗ് പാറ്റേണ്‍ മാറ്റുന്നു.

ഡ്രൈവിംഗ് ശൈലി നോക്കി ഏത് മാനസികാവസ്ഥയിലാണെന്ന് പറയാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്‌

ഒരാളുടെ കാര്‍ വളരെ വേഗത്തില്‍ നിയന്ത്രണം ഒന്നും ഇല്ലാതെ ഓടിച്ച് പോകുന്നുവെന്ന് കണ്ടാല്‍ അയാള്‍ക്ക് നല്ല ദേഷ്യം വന്നിട്ടുണ്ടെന്ന് അനുമാനിക്കാം. ആരെങ്കിലും പതിവിലും വേഗത കുറച്ച് വാഹനം ഓടിച്ചാല്‍ അയാള്‍ പേടിച്ചിരിക്കുകയാണെന്ന് അനുമാനിക്കാം. ഒരാള്‍ കുറഞ്ഞ വേഗതയില്‍ ആസ്വദിച്ച് കാര്‍ ഓടിക്കുകയാണെങ്കില്‍ അയാള്‍ ഒരു ആനന്ദാവസ്ഥയിലാണെന്ന് കണക്കാക്കാം.

MOST READ: QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

ഡ്രൈവിംഗ് ശൈലി നോക്കി ഏത് മാനസികാവസ്ഥയിലാണെന്ന് പറയാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്‌

ഒരാള്‍ തനിക്ക് പോകേണ്ട പാതയിലൂടെ പോകുന്നതിന് പകരം അടുത്ത പാതയിലേക്ക് മാറുകയാണെങ്കില്‍, അയാള്‍ തിരക്കിലാണെന്ന് കണക്കാക്കാം. അതിനാല്‍ ഓരോ മനുഷ്യന്റെ മാനസികാവസ്ഥയും അയാളുടെ ഡ്രൈവിംഗില്‍ പ്രതിഫലിക്കും. റോഡ് സുരക്ഷക്ക് ഒരു ഡ്രൈവറുടെ ശ്രദ്ധ നിലനിര്‍ത്താനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ഈ കഴിവിനെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് മാനസികാവസ്ഥയെന്നാണ് പഠനം പറയുന്നത്.

ഡ്രൈവിംഗ് ശൈലി നോക്കി ഏത് മാനസികാവസ്ഥയിലാണെന്ന് പറയാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്‌

നിഷ്പക്ഷവും സന്തോഷവും സങ്കടവും ദേഷ്യവും ഉള്ള മാനസികാവസ്ഥകളാല്‍ ബാധിക്കപ്പെടുമ്പോള്‍ ഡ്രൈവിങ്ങിലും ഡ്രൈവറുടെ നോട്ടത്തിലും ശൈലിയിലുമുള്ള മാറ്റങ്ങള്‍ മനസിലാക്കാന്‍ മൈന്‍ഡ് വാന്‍ഡറിംഗ് സിദ്ധാന്തം ഉപയോഗിച്ചു. ഡ്രൈവര്‍മാരെ മനസ്സ് അലഞ്ഞുതിരിയുന്ന അവസ്ഥയില്‍ നിന്ന് വേര്‍പെടുത്തുന്നതിനുള്ള വഴികളും പഠനത്തില്‍ അന്വേഷിച്ചു. മാനസികാവസ്ഥ സംഗീതത്തിലൂടെ പ്രചോദിപ്പിക്കപ്പെടുമെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു.

ഡ്രൈവിംഗ് ശൈലി നോക്കി ഏത് മാനസികാവസ്ഥയിലാണെന്ന് പറയാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്‌

ഏറ്റവും അപകടകരമായ ഡ്രൈവിംഗിന് നെഗറ്റീവ് മാനസികാവസ്ഥകള്‍ കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ സംഗീതം പോലുള്ള കാര്യങ്ങള്‍ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട മനസ്സ് അലഞ്ഞുതിരിയുന്നതില്‍ നിന്ന് ഡ്രൈവര്‍മാരെ പിന്തിരിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
How can we understand drivers mood by observing driving pattern
Story first published: Saturday, September 24, 2022, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X