ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് എന്തുമാത്രം പ്രശസ്തമാണ്?

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡ് എന്നാല്‍ ഇന്ത്യന്‍ ബൈക്ക്‌പ്രേമികള്‍ക്ക് ലഹരിയാണ്. പ്രൗഢഗാംഭീര്യതയോടെ കുതിക്കുന്ന റോയല്‍ എന്‍ഫീല്‍ഡുകള്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തിന്റെ മുഖമായി മാറിക്കഴിഞ്ഞു.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

തലയുയര്‍ത്തി ഘനഗാംഭീര്യതയോടെ റോയല്‍ എന്‍ഫീല്‍ഡില്‍ നീങ്ങുമ്പോള്‍ എന്തെന്നില്ലാത്ത ആത്മവിശ്വാസമാണ് പലര്‍ക്കും. പുതുതലമുറ അവതാരങ്ങള്‍ പലകുറി കടന്നുവന്നിട്ടും റോയല്‍ എന്‍ഫീല്‍ഡിന് ഇന്നും പ്രചാരം കുറഞ്ഞിട്ടില്ല.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

1955 ല്‍ റെഡിച്ച് ഫാക്ടറിയും മദ്രാസ് മോട്ടോര്‍സും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തിലാണ് ഇന്ത്യയില്‍ ആദ്യമായി റോയല്‍ എന്‍ഫീല്‍ഡ് കടന്നുവന്നത്. ഒരുപക്ഷെ റോയല്‍ എന്‍ഫീല്‍ഡും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള ബന്ധമാകാം ബുള്ളറ്റിന് ഇത്രമേല്‍ പ്രചാരം ലഭിക്കാന്‍ കാരണം.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

എന്നാല്‍ ഇതേ പ്രചാരവും സ്വീകാര്യതയും വിദേശ വിപണികളില്‍ റോയല്‍ എന്‍ഫീല്‍ഡിന് ലഭിക്കുന്നുണ്ടോ? പരിശോധിക്കാം —

Trending On DriveSpark Malayalam:

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

കാര്‍ സൈലന്‍സറില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ? കാരണം ഇതാണ്!

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

ഓസ്‌ട്രേലിയന്‍ വിപണിയില്‍ വിലയേറിയ മോട്ടോര്‍സൈക്കിളുകളുടെ ഗണത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. ഉത്പാദന കേന്ദ്രങ്ങളുടെയും അസംബ്ലി പ്ലാന്റുകളുടെയും അഭാവത്തില്‍ പൂര്‍ണമായും ഇറക്കുമതി ചെയ്ത റോയല്‍ എന്‍ഫീല്‍ഡുകളാണ് ഓസ്‌ട്രേലിയയില്‍ ലഭ്യമാകുന്നത്.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

ഏകദേശം നാല് ലക്ഷം രൂപയോളമാണ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ന്റെ വില. ഓസ്‌ട്രേലിയയില്‍ റോയല്‍ എന്‍ഫീല്‍ഡുകള്‍ പതിവ് കാഴ്ചയാണ്. എന്നാല്‍ മധ്യവയസ്‌ക സമൂഹമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാന ഉപഭോക്താക്കള്‍.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

അമേരിക്കയില്‍ കാര്യങ്ങള്‍ ഒരല്‍പം വ്യത്യസ്തമാണ്. റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിനോടുള്ള താത്പര്യം അല്ലെങ്കില്‍ വില കുറഞ്ഞ സിംഗിള്‍-സിലിണ്ടര്‍ ക്രൂയിസര്‍ സങ്കല്‍പത്തിന്മേലാണ് അമേരിക്കയില്‍ ബുള്ളറ്റുകള്‍ വിറ്റുപോകുന്നത്.

Recommended Video

The Emflux Motors Model 1 – India’s First Electric Motorcycle
ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

അതിവേഗ ക്രൂയിസിംഗിന് ഏറെ അനുയോജ്യമാണ് അമേരിക്കന്‍ റോഡുകള്‍. ഇത് തന്നെയാണ് അമേരിക്കയില്‍ റോയല്‍ എന്‍ഫീല്‍ഡ് നേരിടുന്ന പ്രധാന വെല്ലുവിളിയും. മറ്റ് ക്രൂയിസറുകളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡിന് വേഗത കുറവാണ്.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

മറ്റ് മോട്ടോര്‍സൈക്കിളുകളെ പോലെ റോയല്‍ എന്‍ഫീല്‍ഡിനെ അനായാസം റെവ് ചെയ്‌തെടുക്കാന്‍ സാധിക്കില്ല. റോയല്‍ എന്‍ഫീല്‍ഡില്‍ സ്‌ട്രോക്ക് കൂടുതലാണ്. ഇതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ധക്ക്-ധക്ക് ശബ്ദത്തിന് കാരണവും.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

കുറഞ്ഞ സ്‌ട്രോക്ക് എഞ്ചിന്‍ വേഗത വര്‍ധിപ്പിക്കും. തത്ഫലമായി കരുത്ത് ഉത്പാദനം വര്‍ധിക്കും. എന്നാല്‍ ഉയര്‍ന്ന സ്‌ട്രോക്കിന്റെ പശ്ചാത്തലത്തില്‍ ലോ-ടോര്‍ഖ് ശേഷിയാണ് ബുള്ളറ്റ് കൈവരിക്കുന്നത്.

Trending On DriveSpark Malayalam:

എഞ്ചിന്‍ പരിശോധിക്കാനുള്ള മുന്നറിയിപ്പ് ചിഹ്നം തെളിഞ്ഞോ?

ഡീസല്‍ കാറുകളുടെ ശബ്ദം കുറയ്ക്കുന്നതിനുള്ള അഞ്ച് മാര്‍ഗങ്ങൾ

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

യുകെയില്‍ റോയല്‍ എന്‍ഫീല്‍ഡ് താരതമ്യേന കൂടുതലാണ്. മോട്ടോര്‍സൈക്കിളിന്റെ ബ്രിട്ടീഷ് വ്യക്തിത്വമാകാം ഇതിന് കാരണം. എന്തായാലും ഇന്ത്യയില്‍ ലഭിക്കുന്ന പ്രചാരം റോയല്‍ എന്‍ഫീല്‍ഡ് വിദേശ വിപണികളില്‍ ലഭിക്കുന്നില്ല.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

റോയല്‍ എന്‍ഫീല്‍ഡിലും മികച്ച ഒട്ടേറെ മോട്ടോര്‍സൈക്കിളുകള്‍ ഇതേ വിലനിലവാരത്തില്‍ വിദേശ രാജ്യങ്ങളില്‍ ലഭ്യമാണ്. ബുള്ളറ്റിന്റെ മികവിലുപരി റോയല്‍ എന്‍ഫീല്‍ഡിന്റെ വ്യക്തിത്വമാണ് വിദേശ വിപണികളില്‍ ഉപഭോക്താക്കള്‍ മുഖവിലയ്‌ക്കെടുക്കുന്ന പ്രധാന ഘടകം.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യന്‍ ചരിത്രം

രണ്ടാം ലോകമഹായുദ്ധ കാലത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള റോയല്‍ സ്മോള്‍ ആമ്സ് ഫാക്ടറിയില്‍ നിന്നും ആരംഭിച്ചതാണ് ഇന്ത്യയും റോയല്‍ എന്‍ഫീല്‍ഡും തമ്മിലുള്ള ബന്ധം.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

എന്നാല്‍ 1949 ല്‍, അതിര്‍ത്തി പട്രോളിംഗിനായി വരുത്തിയ റോയല്‍ എന്‍ഫീല്‍ഡുകളില്‍ നിന്നുമാണ് യഥാര്‍ത്ഥ ചരിത്രം ആരംഭിക്കുന്നത്. അന്ന് മുതലാണ് 'പട്ടാള ബൈക്കെന്ന്' റോയല്‍ എന്‍ഫീല്‍ഡ് അറിയപ്പെടുന്നതും.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

ട്രയംഫ്, ബിഎസ്എ കളെ ഒഴിവാക്കിയാണ് റോയല്‍ എന്‍ഫീല്‍ഡിനെ ഇന്ത്യന്‍ സൈന്യം തെരഞ്ഞെടുത്തത്. മുന്‍ മോട്ടോര്‍സൈക്കിളുകളുടെ സാങ്കേതിക പോരായ്മകളാണ് റോയല്‍ എന്‍ഫീല്‍ഡിലേക്ക് തിരിയാന്‍ സൈന്യത്തെ പ്രേരിപ്പിച്ചതും.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

കേവലം സൈനികാവശ്യങ്ങള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും മോട്ടോര്‍സൈക്കിളുകളെ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നില്ല. പകരം പുതിയ ഒരു ബന്ധത്തിനാണ് സര്‍ക്കാര്‍ കൈനീട്ടിയത്.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

റോയല്‍ എന്‍ഫീല്‍ഡുകളുടെ ഉത്പാദനവും ഇന്ത്യയില്‍ നിന്നും ആരംഭിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ സൈന്യത്തിന് മോട്ടോര്‍സൈക്കിളുകളെ ലഭ്യമാക്കുന്നതിന് ഒപ്പം വ്യവസായവത്കരണവും ഇന്ത്യ ലക്ഷ്യമിട്ടു.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

കരാറില്‍ ഒപ്പിട്ട ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍, അങ്ങനെ ആദ്യമായി 350 സിസി, ഫോർ-സ്ട്രോക്ക് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ഇന്ത്യയ്ക്ക് നല്‍കി.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

മുന്‍ മോട്ടോര്‍സൈക്കിളുകളെക്കാളും ഏറെ മികച്ചതാണ് ബുള്ളറ്റെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതോട് കൂടി റോയല്‍ എന്‍ഫീല്‍ഡ് ശ്രദ്ധിക്കപ്പെട്ടു.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

പിന്നാലെ ബുള്ളറ്റുകള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് ആദ്യ ഓര്‍ഡര്‍ ലഭിച്ചു. കരാറിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി മദ്രാസില്‍ ഫാക്ടറി ആംരഭിക്കാനുള്ള നടപടികളും കമ്പനി തുടങ്ങി.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

സൈന്യത്തിന് നല്‍കിയ ബുള്ളറ്റുകളെ പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തികളിലേക്കാണ് ആദ്യം നിയോഗിച്ചത്. പരന്ന ഫലഭൂവിഷ്ടമായ പഞ്ചാബ് പ്രവിശ്യയിൽ നിന്നുമാണ് ബുള്ളറ്റ് സംസ്‌കാരത്തിന് രൂപംകൊണ്ടതെന്നും വേണമെങ്കില്‍ പറയാം.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

1962 ലാണ് ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ബുള്ളറ്റ് വരുന്നത്. 1990 ലാണ് ഐഷര്‍ ഗ്രൂപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് കൈകോര്‍ത്തത്. 1994 ല്‍ റോയല്‍ എന്‍ഫീല്‍ഡിനെ ഐഷര്‍ പൂര്‍ണമായും വാങ്ങി.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

അങ്ങനെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായി മാറി. തുടര്‍ന്നാണ് റോയല്‍ എന്‍ഫീല്‍ഡുകളുടെ സാങ്കേതിക മുഖത്ത് മാറ്റങ്ങളും വികസനങ്ങളും കണ്ടുതുടങ്ങിയത്.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

ഇന്ത്യന്‍ പരിവേഷത്തില്‍ എത്തിയ റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് ആദ്യഘട്ടത്തില്‍ വിപണിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ പുതിയ സിഇഒ സിദ്ധാര്‍ത്ഥ ലാലിന്റെ കീഴില്‍ റോയല്‍ എന്‍ഫീല്‍ഡ് മുന്നേറ്റം രുചിച്ചു.

ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് പ്രശസ്തമാണോ?

1990 കള്‍ക്ക് ശേഷം മറ്റു ടൂവീലര്‍ നിര്‍മ്മാതാക്കളും അത്യാധുനിക മോഡലുകളുമായി വിപണിയില്‍ കളം നിറഞ്ഞെങ്കിലും ഇന്ത്യന്‍ സൈന്യം റോയല്‍ എന്‍ഫീല്‍ഡുമായി മാത്രം ബന്ധം തുടര്‍ന്നു എന്നതും ശ്രദ്ധേയം.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
English summary
Are Royal Enfield Motorcycles Famous Outside India? Read in Malayalam.
Story first published: Saturday, December 16, 2017, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X