വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം?

യാത്രകൾ എന്നും നമുക്ക് വളരെ അനുഭൂതി ഉണർത്തുന്ന ഒന്നാണ്. അതിനാൽ തന്നെ യാത്രയ്ക്കിടയിൽ വളരെ ചെറിയ കാര്യങ്ങൾ പോലും നമ്മെ അലോസരപ്പെടുത്താം.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

കരയിലും വെള്ളത്തിലും വായുവിലും യാത്ര ചെയ്യുമ്പോൾ വളരെ വ്യത്യസ്തമായ അനുഭവങ്ങളാണ് നമുക്ക് ലഭിക്കുക. അത് പോലെ തന്നെ ഈ മൂന്ന് തരം യാത്രകളിൽ ഉണ്ടാവുന്ന അസ്വസ്ഥതകളും പ്രയാസങ്ങളും വ്യത്യാസപ്പെട്ടിരിക്കും.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

ഇവിടെ നമുക്ക് വായുവിൽ സഞ്ചരിക്കുന്നതിനെക്കുറിച്ചും അതിൽ നേരിടാവുന്ന പ്രയാസങ്ങളെക്കുറിച്ചും സംസാരിക്കാം. വളരെ സാധാരണയായി വിമാനത്തിൽ യാത്ര ചെയ്യുന്നത് നിങ്ങളുടെ ചെവിക്ക് അസ്വസ്ഥതയുണ്ടാക്കും. എഞ്ചിന്റെ ഉച്ചത്തിലുള്ള സ്പിന്നും കാറ്റും മാത്രമല്ല, ഫ്ലൈ ചെയ്യുന്നത് പലപ്പോഴും നമ്മുടെ ചെവിയിൽ അസ്വസ്ഥതയോ ചിലപ്പോൾ വേദനയോ ഉണ്ടാക്കുകയും ചെയ്യുന്നു.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

വിമാനം പറന്നുയരുമ്പോൾ നമ്മുടെ ചെവിക്ക് പുറത്തുള്ള എയർ പ്രഷർ (വായു മർദ്ദം) കുറയുന്നു, അതോടൊപ്പം ലാൻഡ് ചെയ്യുമ്പോൾ എയർ പ്രഷർ കൂടുന്നു എന്നതാണ് ഇതിന് കാരണം. പ്രായോഗികമായി പറഞ്ഞാൽ, ടേക്ക് ഓഫ് ചെയ്യുമ്പോൾ നിങ്ങളുടെ ചെവിക്കുള്ളിലെ വായു കർണപടലത്തെ പുറത്തേക്ക് തള്ളുന്നു.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

ലാൻഡിംഗ് സമയത്ത്, കർണപടലം ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുന്നു. എയർ പ്രഷറിലെ ഈ മാറ്റങ്ങൾ സാധാരണയായി പ്രഷർ തുല്യമാക്കാൻ സഹായിക്കുന്ന യുസ്റ്റാച്ചിയൻ ട്യൂബിന് കൈകാര്യം ചെയ്യാൻ കഴിയാത്തത്ര കൂടുതലാണ്.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

ചില ആളുകൾക്ക്, ഈ സമ്മർദ്ദം വളരെ അലോസരപ്പെടുത്തുന്നതാണ്. മറ്റുള്ളവർക്ക് ഇത് തികച്ചും വേദനാജനകമാണ്. ഈ വേദനാജനകമായ അവസ്ഥയെ ബറോട്രോമ എന്ന് വിളിക്കുന്നു - അല്ലെങ്കിൽ, സാധാരണക്കാരുടെ ഭാഷയിൽ, എയർ പ്ലേൻ ഇയർസ് എന്നും പറയാം.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ വേദനയോ, ചെവി അടയുന്നതോ ആയ അനുഭവങ്ങൾ എങ്ങനെ തടയാം എന്ന് നമുക്ക് നോക്കാം.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

1. ഫിൽട്ടർ ചെയ്ത ഇയർപ്ലഗുകൾ കൊണ്ടുവരിക:

അവ നിങ്ങളുടെ ചെവികളെ വലിയ ശബ്ദത്തിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, വെളിയിലെ എയർ പ്രഷർ വ്യതിയാനത്തിൽ നിന്ന് സംരക്ഷിക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

2. മിഠായി നുണയുക, കോട്ടു വായ് വിടുക, ചവയ്ക്കുക അല്ലെങ്കിൽ വെള്ളം കുടിക്കുക:

വിഴുങ്ങുമ്പോൾ, കോട്ടു വായ് ഇടുമ്പോൾ, ചവയ്ക്കുമ്പോൾ അല്ലെങ്കിൽ നുണയുമ്പോൾ യുസ്റ്റാച്ചിയൻ ട്യൂബുകൾ തുറക്കുന്ന മസിലുകളെ ഉത്തേജിപ്പിക്കുകയും ആന്തരിക ചെവികളിലെ സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യും.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

3. ടേക്ക്-ഓഫ് സമയത്ത്: ടോയ്ൻബി (Toynbee) പ്രക്രിയ ചെയ്യുക:

നിങ്ങളുടെ ചെവിയിലെ മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഒരു പ്രക്രിയയാണ് ടോയ്ൻബീ എന്നത്. നിങ്ങളുടെ മൂക്ക് പിഞ്ച് ചെയ്യുക, ഇതേ സമയം കുറച്ച് സിപ്പുകളായി വെള്ളം കുടിക്കുക.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

4. ലാൻഡിംഗ് സമയത്ത്: വാൽസാൽവ (Valsalva) പ്രക്രിയ ചെയ്യുക:

അടഞ്ഞ ചെവികൾ തുറക്കുന്നതിനും പ്രെഷർ തുല്യമാക്കുന്നതിനും ഡൈവർമാർക്കിടയിൽ വൽസാൽവ സാധാരണയായി ഉപയോഗിക്കുന്നു. നിങ്ങളുടെ മൂക്ക് അടച്ച് പിഞ്ച് ചെയ്യുക, വായ അടച്ച് വെച്ചു കൊണ്ട് മൂക്കിലൂടെ മൃദുവായി വായു ഊതുക. ഇത് ഒരുതവണ പ്രവർത്തിച്ചില്ലെങ്കിൽ, പിന്നീട് വീണ്ടും ശ്രമിക്കുക.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

5. ചെവിയോ മൂക്കോ അടഞ്ഞിട്ടാണ് നിങ്ങൾ ഫ്ലൈ ചെയ്യുന്നതെങ്കിൽ:

നിങ്ങൾ വിമാനത്തിൽ യാത്ര ചെയ്യുന്ന ദിവസം ജലദോഷം മൂലം നിങ്ങളുടെ ചെവിയും മൂക്കും അടഞ്ഞാൽ, പ്രഷർ ലഘൂകരിക്കുന്നതിന് ടേക്ക് ഓഫ് ചെയ്യുന്നതിനും ലാൻഡിംഗിനും ഏകദേശം അര മണിക്കൂർ മുമ്പ് നിങ്ങൾക്ക് ഓവർ-ദി-കൌണ്ടർ നേസൽ സ്പ്രേ ഉപയോഗിക്കാം. സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം നിങ്ങൾക്കൊപ്പം കൊണ്ടുവരാവുന്ന മറ്റ് ദ്രാവക ടോയ്‌ലറ്ററികൾ അല്ലെങ്കിൽ മരുന്നുകൾ എന്നിവയ്‌ക്കൊപ്പം ഇത് വ്യക്തമായ പ്ലാസ്റ്റിക് ബാഗിൽ ഇടാൻ ഓർമ്മിക്കുക.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

സാധ്യമെങ്കിൽ നിങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റുന്നതും പരിഗണിക്കാം. നിങ്ങളുടെ ഫ്ലൈറ്റ് മാറ്റുക അല്ലെങ്കിൽ വേദനയില്ലാതെ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന മറ്റൊരു ഗതാഗത മാർഗ്ഗം കണ്ടെത്തുക എന്നതും മികച്ച ഒരു ചോയിസാണ്.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

ഫ്ലൈയിംഗിന് ശേഷവും നിങ്ങളുടെ ചെവികൾ അടയുന്നത് തുടരുകയാണെങ്കിൽ, നിങ്ങൾക്ക് ഒരിക്കൽ കൂടി Valsalva അല്ലെങ്കിൽ Toynbee പരീക്ഷിക്കാവുന്നതാണ്, അവ പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ചെവികൾ ആവികൊള്ളിക്കാൻ ശ്രമിക്കുക.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

നാം സാധാരണയായി പനിയും ജലദോഷവും വരുമ്പോൾ നമ്മുടെ വീടുകളിൽ ആവി പിടിക്കാറില്ലേ, അത് തന്നെ ഈ അവസരത്തിലും ചെയ്യുക, അത്ര തന്നെ. നിങ്ങളുടെ ചെവിയിലെ പ്രഷർ തുല്യമാക്കാൻ സഹായിക്കുന്നതിന് നീരാവി ശ്വസിക്കുക. വേദന കുറയ്ക്കാൻ നിങ്ങൾക്ക് കുറച്ച് തുള്ളി ലാവെൻഡർ ഓയിൽ അല്ലെങ്കിൽ യൂക്കാലിപ്റ്റസ് ഇതിൽ ചേർക്കാം.

വിമാനയാത്രയിൽ ചെവി വേദനയിൽ നിന്ന് എങ്ങനെ രക്ഷപെടാം? ചില പൊടിക്കൈകൾ

എയർപ്ലെയിൻ ഇയർസ് അപകടകരമല്ല. എന്നാൽ വിമാനം പറന്നതിന് ശേഷവും ചെവി വേദനയോ ക്ലോഗിംഗോ നീണ്ടുനിൽക്കുകയാണെങ്കിൽ, നിങ്ങളുടെ ചെവി തുറക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

Most Read Articles
എയർപ്ലെയിൻ ഇയർസ് അപകടകരമല്ല. എന്നാൽ വിമാനം പറന്നതിന് ശേഷവും ചെവി വേദനയോ ക്ലോഗിംഗോ നീണ്ടുനിൽക്കുകയാണെങ്കിൽ, നിങ്ങളുടെ ചെവി തുറക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

Malayalam
English summary
How to escape from getting your ears from clogging and pain during a flight
Story first published: Tuesday, June 28, 2022, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X