ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്‍ — വീഡിയോ

നമുക്കേറെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയെന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. സമ്മാനം ഒത്തിരി വിലപ്പെട്ടതും വിശേഷപ്പെട്ടതുമായാല്‍ അത് നല്‍കുന്നവരും വാങ്ങുന്നവരും സംതൃപ്തരാവും. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കാര്‍ സമ്മാനമായി നല്‍കിയ ആളുകളെക്കുറിച്ചുള്ള ഒരുപാട് വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍, ഒരു സൂപ്പര്‍കാര്‍ തന്നെ സമ്മാനമായി നല്‍കുന്നത് അല്‍പ്പം വിശേഷപ്പെട്ട വാര്‍ത്ത തന്നെയാണ്.

ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്‍ — വീഡിയോ

ബെംഗളൂരു സ്വദേശിയായൊരു യുവാവാണ് തന്റെ പ്രിയ പത്‌നിയ്ക്ക് ലംബോര്‍ഗിനി ഹുറാക്കന്‍ LP610-4 സമ്മാനമായി നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ലാ ഫെം എന്ന സ്ഥാപനത്തിന്റെ സിഇഒ ആയ ഡോ. നിലുഫര്‍ ഷെരീഫിനാണ് തന്റെ ഭര്‍ത്താവ് സൂപ്പര്‍കാര്‍ സമ്മാനമായി നല്‍കിയത്.

ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്‍ — വീഡിയോ

ബ്രൈറ്റ് ഗിയല്ലോ ഇന്റി ഫിനിഷിലുള്ള ലംബോര്‍ഗിനി ഹുറാക്കനാണ് ഇദ്ദേഹം നിലുഫറിനായി തിരഞ്ഞെടുത്തത്. മുന്‍പ് യുഎഇയിലെ NRI ആയ സോഹന്‍ റോയ്, വിവാഹ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് റോള്‍സ് റോയ്‌സ് കലിനന്‍ എസ്‌യുവി സമ്മാനമായി നല്‍കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്‍ — വീഡിയോ

ഇതിനാല്‍ തന്നെ റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയും ഇവര്‍ നേടിയിരുന്നു. ലംബോര്‍ഗിനി ഹുറാക്കന്‍ LP 610-4 സൂപ്പര്‍കാറാണ് നിലുഫറിന്റെ സ്വന്തമായിരിക്കുന്നത്.

ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്‍ — വീഡിയോ

എക്‌സ്‌ഷോറൂമില്‍ ഏകദേശം 3.7 കോടി രൂപയാണ് ഈ സൂപ്പര്‍കാറിന്റെ വില. ബെംഗളൂരുവില്‍ ഏതാണ്ട് 4.8 കോടി രൂപയാണ് കാറിന്റെ ഓണ്‍റോഡ് വില.

ഇന്ത്യയില്‍ മൂന്ന് കോടി രൂപ മുതലാണ് ഹുറാക്കന്റെ വില ആരംഭിക്കുന്നതെങ്കിലും വീഡിയോ ദൃശ്യങ്ങളിലുള്ള മോഡല്‍ അല്‍പ്പം വില കൂടിയതാണ്.

Most Read: ഹൈടെക്കാവാൻ ഹ്യുണ്ടായി ക്രെറ്റ

ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്‍ — വീഡിയോ

ഹുറാക്കന്റെ പ്രാരംഭ മോഡലിന് പിന്‍വീല്‍ ഡ്രൈവ് സംവിധാനമാണുള്ളത്. ആവശ്യത്തിനനുസരിച്ച് 45 mm വരെ ഉയരം വര്‍ധിപ്പിക്കാവുന്നവയാണ് ലംബോര്‍ഗിനി ഹുറാക്കന്‍ സൂപ്പര്‍കാറുകളെന്നതിനാല്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായ കാണാറുള്ള സ്പീഡ് ബ്രേക്കറുകളെ ഈ സൂപ്പര്‍കാറുകള്‍ക്ക് ഭയക്കേണ്ടതില്ല.

Most Read: ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്‍ — വീഡിയോ

കാര്‍ബണ്‍ ഫൈബറും അലുമിനിയവും ചേര്‍ത്താണ് ഹുറാക്കന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ കാര്‍ ബോഡി കരുത്തുള്ളതാണെന്ന് മാത്രമല്ല ഭാരം കുറവുമാണ്.

Most Read: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി - വീഡിയോ

ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്‍ — വീഡിയോ

5.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിനാണ് കാറിന്റെ ഹൃദയം. ഇത് 602 bhp കരുത്തും 560 Nm torque ഉം കുറിക്കുന്നതാണ്. മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളാണ് ലംബോര്‍ഗിനി ഹുറാക്കനിലുള്ളത്.

ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്‍ — വീഡിയോ

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും മൂന്ന് സെക്കന്‍ഡുകള്‍ മാത്രം മതി കാറിന്. ഏഴ് സ്പീഡാണ് ലംബോര്‍ഗിനി ഹുറാക്കനിലെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്. കമ്പനിയുടെ ഐതിഹാസിക വാഹനമായ ഗല്ലാര്‍ഡോയ്ക്ക് പകരക്കാരനായാണ് ഹുറാക്കനെ ലംബോര്‍ഗിനി വിപണിയിലെത്തിച്ചത്. അടുത്തിടെ മോഡേണ്‍-ഡേ എസ്‌യുവിയായ ഉറൂസിനെയും ലംബോര്‍ഗിനി വിപണിയിലെത്തിച്ചിരുന്നു.

Source: Automobiliardent/Instagram

Most Read Articles

Malayalam
English summary
Husband Buys Doctor Wife A Lamborghini Huracan LP610-4. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X