വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

വിമാനത്തിൽ നിന്ന് ഇറങ്ങി ഒരു ക്യാബ് എടുത്ത് വീട്ടിലെത്തുന്നതിന് പകരം യാത്ര ഒരു സൂപ്പർ ആഢംബര കാറിലായാലോ? ഹൈദരാബാദ് വിമാനത്താവളത്തിലാണ് ഇതിനുള്ള അവസരം ലഭ്യമാക്കിയിരിക്കുന്നത്.

വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

സൂപ്പർ ആഢംബര കാറുകളുടെ 'റെന്റ് എ കാർ' പദ്ധതിയാണിത്. ഈ സേവനം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളം.

വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

സാധാരണ ടാക്സി യാത്രകളിൽ വിരസതയുള്ളവർക്കായാണ് ഇങ്ങനെയൊരു തന്ത്രം അധികൃതർ ഉപയോഗപ്പെടുത്തുന്നത്. സൂപ്പർ കാറുകൾ വാടക അടിസ്ഥാനത്തിലാണ് വാഗ്ദാനം ചെയ്യുന്നത്. ഡ്രൈവർ ഉൾപ്പെടെയോ അല്ലാതെയോ ഈ സേവനം പ്രയോജനപ്പെടുത്താം.

MOST READ: പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

നിങ്ങളുടെ ഫ്ലൈറ്റ് ലാൻഡുചെയ്യുന്നതിന് മുമ്പായി വാഹനം മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതായുണ്ട്. ലളിതമായ ഫോൺ കോൾ വഴിയോ അല്ലെങ്കിൽ ഓൺലൈനായോ ബുക്കിംഗ് നടത്താം.

വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

കൊവിഡ് സമയത്ത് കാറുകൾ ഓടിക്കുന്നത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കാറുകൾ ശുചിത്വവൽക്കരിച്ചാണ് ഉപഭോക്താക്കൾക്ക് കൈമാറുന്നത്. രാജീവ് ഗാന്ധി വിമാനത്താവളത്തിലെ ആഗമന ഗേറ്റിൽ ഫോർ വീൽ എന്ന സ്ഥാപനമാണ് സേവനങ്ങൾ നൽകുന്നത്.

MOST READ: സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"

വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

ഇതിൽ തെരഞ്ഞെടുക്കാൻ ധാരാളം വാഹനങ്ങൾ ഉണ്ടെന്നതും പ്രത്യേകതയാണ്. ലംബോർഗിനി ഗല്ലാർഡോ, ജാഗ്വർ F ടൈപ്പ്, പോർഷ 911 കരേര, ഫോർഡ് മസ്താംഗ് തുടങ്ങിയ സ്പോർട്സ് കാറുകളുടെ ശേഖരമാകും ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുക.

വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

അതോടൊപ്പം തന്നെ ലെക്‌സസ് ES 300h, ഔഡി A3 കാബ്രിയോലെറ്റ്, ബിഎംഡബ്ല്യു 7 സീരീസ്, മെർസിഡീസ് ബെൻസ് E-250, മസെരാട്ടി ഗിബ്ലി, ബിഎംഡബ്ല്യു 3 ജിടി, വോൾവോ S60 തുടങ്ങിയ ആഢംബര വാഹനങ്ങളും ഈ സേവനത്തിനു കീഴിൽ ലഭ്യമാകും.

MOST READ: ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

കൂടാതെ നിങ്ങൾക്ക് ടൊയോട്ട ഫോർച്യൂണർ അല്ലെങ്കിൽ മാരുതി സുസുക്കി സിയാസ് എന്നിവയും തെരഞ്ഞെടുക്കാം. കാർ റെന്റൽ സർവീസും, കാർ സബ്‌സ്‌ക്രിപ്ഷനും ഇന്ത്യയിൽ സാവധാനം പ്രചാരത്തിലായി വരുന്ന ഒരു പദ്ധതിയാണ്.

വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

ഇത് ആദ്യം ആളുകൾക്ക് അവരുടെ ബജറ്റിന് പുറത്തുള്ള ഒരു വാഹനം സ്വന്തമാക്കാനും ഉപയോഗിക്കാനും എളുപ്പത്തിൽ അനുവദിക്കുന്ന പദ്ധതിയാണ്. ഉടമസ്ഥാവകാശം സ്വന്തമാക്കാതെ തന്നെ വാഹനം സബ്‌സ്‌ക്രൈബുചെയ്യാനോ വാടകയ്‌ക്കെടുക്കാനോ കഴിയും.

വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

വാഹനം ഉപയോഗിക്കാനും അതിന്റെ അനുഭവം നേടാനും പിന്നീട് അത് തിരികെ നൽകാനും കഴിയുമെന്നതാണ് ഈ സേവനങ്ങളുടെ ഏറ്റവും വലിയ നേട്ടം. നിലവിൽ മഹീന്ദ്ര, ഹ്യുണ്ടായി, മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ നിർമാതാക്കൾ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

റെവ്വ്, സൂംകാർ പോലുള്ള മറ്റ് ചില സ്വതന്ത്ര കമ്പനികളും സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനി നിങ്ങൾക്ക് ഒരു നിശ്ചിത സമയത്തേക്ക് വാഹനം നൽകുന്നു. ആ കാലയളവ് കഴിഞ്ഞാൽ വാഹനം തിരികെ നൽകണം.

വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്

ഇതിനായി പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നൽകേണ്ടതുണ്ട്. ചില കമ്പനികൾ മെയിന്റനൻസ്, ഇൻഷുറൻസ് ഫീസ് എന്നിവയെല്ലാം സബ്സ്ക്രിപ്ഷൻ ഫീസിൽ തന്നെ ഉൾക്കൊള്ളുന്നു. അതിനാൽ ഒരു വാഹനം സബ്‌സ്‌ക്രൈബുചെയ്യുന്നത് നല്ല ആശയമാണെന്ന് നിസംശയം പറയാം.

Most Read Articles

Malayalam
English summary
Hyderabad Airport Started Offering Super Luxury Cars As Rentals To Their Customers. Read in Malayalam
Story first published: Tuesday, April 20, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X