പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി, ഹൈദരാബാദ് പൊലീസ് പിടികൂടിയത് 172 പേരെ

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നത് ഇന്ത്യയില്‍ നിയമ വിരുദ്ധമാണെന്ന് ഏവര്‍ക്കും അറിയുന്നതാണ്. എങ്കിലും രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇവ സര്‍വ്വ സാധാരണമായി കാണുന്നു. ഹൈദരാബാദിലും തെലുങ്കാനയിലും ഇക്കൂട്ടരെ പിടികൂടാനായി പ്രത്യേക ഡ്രൈവുകള്‍ പൊലീസ് നടത്താറുണ്ട്.

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി, ഹൈദരാബാദ് പൊലീസ് പിടികൂടിയത് 172 പേരെ

കൃത്യമായ ലൈസന്‍സില്ലാതെ വാഹനോടിച്ച് മോട്ടോര്‍ വാഹന നിയമം ലംഘിച്ച 172 ആണ്‍കുട്ടികളെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹൈദരബാദ് പൊലീസ് പിടികൂടിയത്. ഏപ്രില്‍ 22, 23 തീയതികളിലാണ് സിറ്റി പോലീസ് ഡ്രൈവുകള്‍ നടത്തിയത്.

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി, ഹൈദരാബാദ് പൊലീസ് പിടികൂടിയത് 172 പേരെ

പൊലിസ് വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നഗരത്തില്‍ അടുത്ത രണ്ട് മാസം കൂടി ഇത്തരത്തിലുള്ള ഡ്രൈവുകള്‍ പൊലീസ് സംഘടിപ്പിക്കുമെന്നാണ് സൂചന. പൊലീസ് പിടികൂടിയവരില്‍ 69 പേര്‍ നഗരത്തിലെ വെസ്റ്റ്/ സെന്‍ട്രല്‍ സോണുകളില്‍ നിന്നും 60 പേര്‍ ഈസ്റ്റ് സോണില്‍ നിന്നും 43 പേര്‍ സൗത്ത് സോണില്‍ നിന്നുമാണ്.

Most Read:ഗ്ലാന്‍സാ വില്‍പ്പനയില്‍ അവകാശം പറഞ്ഞ് മാരുതി, പറ്റില്ലെന്ന് ടൊയോട്ട - തുടക്കത്തിലേ കല്ലുകടി

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി, ഹൈദരാബാദ് പൊലീസ് പിടികൂടിയത് 172 പേരെ

പിടിയിലായവര്‍ ഇനി ഇതാവര്‍ത്തിക്കില്ലെന്ന് പൊലീസിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ഇവരുടെ രക്ഷിതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം പൊലീസ് നല്‍കിയിട്ടുണ്ട്. ഇതിന് ശേഷവും ഇവര്‍ നിയമം ലംഘിച്ചാല്‍ രക്ഷിതാക്കള്‍ക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തമെന്നാണ് പൊലീസ് അറിയിച്ചത്.

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി, ഹൈദരാബാദ് പൊലീസ് പിടികൂടിയത് 172 പേരെ

2018 മാര്‍ച്ചിലും സമാന നടപടി സിറ്റി പൊലീസ് സ്വീകരിച്ചിരുന്നു. കുട്ടികളെ വാഹനമോടിക്കാന്‍ അനുവദിച്ച 45 രക്ഷിതാക്കള്‍ക്കെതിരെ അന്ന് പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ പിടികൂടിയ 172 പേരില്‍ 160 പേരെയും കൗണ്‍സിംഗിന് വിധേയരാക്കിയിട്ടുണ്ട് പൊലീസ്.

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി, ഹൈദരാബാദ് പൊലീസ് പിടികൂടിയത് 172 പേരെ

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നത് 500 രൂപ പിഴ ഈടാക്കാനോ മൂന്ന് മാസം വരെ ജയില്‍ ശിക്ഷ അനുഭവിക്കാനോ കാരണമാവും. ചില സാഹചര്യങ്ങളില്‍ ഈ രണ്ട് ശിക്ഷകളും നല്‍കാറുണ്ട്. വാഹനത്തിന്റെ ഉടമസ്ഥന് 1,000 രൂപ പിഴയോ മൂന്ന് മാസം ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടുമോ അനുഭവിക്കേണ്ടി വന്നേക്കാം.

Most Read:ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ - വീഡിയോ

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി, ഹൈദരാബാദ് പൊലീസ് പിടികൂടിയത് 172 പേരെ

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചുണ്ടാവുന്ന അപകടങ്ങളുടെ നിരക്ക് കൂടുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നടപടി. ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഹൈദരാബാദ് കൂടാതെ ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലും ഇത്തരത്തില്‍ നിരവധി പേരെയാണ് പൊലീസ് പിടികൂടുന്നത്.

*ചിത്രങ്ങള്‍ പ്രതീകാത്മകം മാത്രം

Source:Hans India

Most Read Articles

Malayalam
English summary
hyderabad police booked 172 persons for under age driving and riding: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X