നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

രാജ്യത്ത് വിൽക്കുന്ന ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കുകളിലൊന്നാണ് ഹ്യുണ്ടായി i20. സെഗ്‌മെന്റിലെ മാരുതി ബലേനോ, ടാറ്റ ആൾട്രോസ്, ഫോക്‌സ്‌വാഗൺ പോളോ, ഹോണ്ട ജാസ് തുടങ്ങിയ കാറുകളുമായി ഇത് മത്സരിക്കുന്നു.

നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

ഹ്യുണ്ടായി കഴിഞ്ഞ വർഷം വിപണിയിൽ പുതുതലമുറ i20 അവതരിപ്പിച്ചു. മറ്റ് ഹ്യുണ്ടായി മോഡലുകളെപ്പോലെ i20 -യും ചുരുങ്ങിയ സമയത്തിനുള്ളിൽ ജനപ്രിയമായി തീർന്നു. നിലവിൽ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം.

നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

ചില സംസ്ഥാനങ്ങൾ ഇതിനകം ഒരു ലിറ്റർ പെട്രോളിന് മൂന്ന അക്കം കവിഞ്ഞു, മറ്റ് പലയിടത്തും വില ലിറ്ററിന് 100 രൂപയിലേക്ക് എത്തിക്കുന്നു. ഈ സാഹചര്യങ്ങളിൽ പെട്രോൾ വാഹനങ്ങളിൽ സി‌എൻ‌ജി കിറ്റുകൾ ഇൻസ്റ്റോൾ ചെയ്യുന്നത് പോലുള്ള ഇതര ഓപ്ഷനുകൾ സ്വീകരിക്കാൻ കാർ ഉപയോക്താക്കൾ ഇതിനകം ആരംഭിച്ചിരിക്കുകയാണ്. സി‌എൻ‌ജി കിറ്റ് ഘടിപ്പിച്ച ഹ്യൂണ്ടായ് i20 ഹാച്ച്ബാക്കാണ് ഈ ലേഖനത്തിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

cngMarutiautogas Cng എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മാരുതി ഓട്ടോ ഗ്യാസ് യഥാർത്ഥത്തിൽ ഈ കിറ്റ് ഇൻസ്റ്റാൾ ചെയ്ത ഗാരേജാണ്, അവർ ഇറ്റാലിയൻ ബ്രാൻഡായ സാവോലി സി‌എൻ‌ജി കിറ്റ്സ് ഇന്ത്യയുടെ അംഗീകൃത വിതരണക്കാരാണ്.

നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

ഹ്യുണ്ടായി i20 യഥാർത്ഥത്തിൽ ഈ വിഭാഗത്തിലെ മികച്ച പ്രീമിയം ഹാച്ച്ബാക്കാണ്, കൂടാതെ വിവിധതരം എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.

നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

ഇവിടെ കാണുന്ന ഹ്യുണ്ടായി i20 ഒരു സ്‌പോർട്‌സ് വേരിയന്റാണ്, അകത്തും പുറത്തും മാന്യമായ സവിശേഷതകളുടെ പട്ടികയാണ് ഇതിലുള്ളത്. കമ്പനി ഫിറ്റഡ് സി‌എൻ‌ജി കിറ്റിനൊപ്പം ഹ്യുണ്ടായി i20 വാഗ്ദാനം ചെയ്യുന്നില്ല, അതിനാലാണ് ഉടമകൾ ഇത്തരം ഇതര ഓപ്ഷനുകൾക്കായി തിരയുന്നത്.

നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

ഈ ഹ്യുണ്ടായി i20 -ൽ ഇൻസ്റ്റാൾ ചെയ്ത കിറ്റ് സാവോലി ബോറ S 32 സീക്വൻസൽ സിഎൻജി കിറ്റാണ്. ഈ വീഡിയോയിൽ, ബോണറ്റിന് കീഴിൽ സി‌എൻ‌ജി എങ്ങനെ ഭംഗിയായി ഇൻസ്റ്റോൾ ചെയ്തുവെന്ന് അവർ കാണിക്കുന്നു. വയറിംഗും എല്ലാ ഗ്യാസ് പൈപ്പുകളും, ഇൻജെക്ടറുകളും എല്ലാം കാറിൽ ഭംഗിയായി ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്.

നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

ഈ സി‌എൻ‌ജി സജ്ജീകരണത്തെ സവിശേഷമാക്കുന്നത് അതിലുള്ള എട്ട് ഇൻ‌ജെക്ടറുകളാണ്. സാധാരണയായി നാല് സിലിണ്ടർ എഞ്ചിനുള്ള ഒരു കാർ നാല് ഇൻജെക്ടറുകളുമായി വരുന്നു, എന്നാൽ ഇവിടെ മികച്ച പവർ ഡെലിവറിക്ക് അവർ ഇൻജെക്ടറുകളുടെ എണ്ണം ഇരട്ടിയാക്കി.

നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

ഒരു പെട്രോൾ വാഹനവുമായി താരതമ്യപ്പെടുത്തുമ്പോൾ, സി‌എൻ‌ജി കിറ്റ് ഘടിപ്പിച്ച വാഹനങ്ങൾ‌ക്ക് ഒരു ചെറിയ ലാഗുണ്ട്, കൂടുതൽ‌ ഇൻ‌ജെക്ടറുകൾ‌ സ്ഥാപിക്കുന്നതിലൂടെ ഈ ലാഗ് കുറയ്‌ക്കുകയും ഡ്രൈവർ‌ക്ക് തടസ്സമില്ലാത്ത ഡ്രൈവിംഗ് അനുഭവം നൽകുകയും ചെയ്യുന്നു.

നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

ഈ പുതിയ കിറ്റ് ഇൻസ്റ്റോൾ ചെയ്യുമ്പോൾ i20 -ൽ നിലവിലുള്ള വയറുകളൊന്നും മുറിച്ചിട്ടില്ലെന്നും വീഡിയോയിൽ പരാമർശിക്കുന്നു. ബൂട്ടിൽ ഇൻസ്റ്റാൾ ചെയ്ത സിഎൻജി ഗ്യാസ് സിലിണ്ടറും വീഡിയോയിൽ കാണിക്കുന്നു. ബൂട്ടിലെ ഭൂരിഭാഗം സ്ഥലവും സിലിണ്ടറാണ്. സ്‌പെയർ വീൽ ഇപ്പോൾ ലംബമായി സ്ഥാപിച്ചിരിക്കുന്നു, ഇവ രണ്ടും ബൂട്ടിലെ മുഴുവൻ സ്പെയിസും കൈവരിക്കുന്നു.

നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

മുഴുവൻ സജ്ജീകരണവും വളരെ വൃത്തിയായി കാണപ്പെടുന്നു, കൂടാതെ വാഹനത്തിലെ ഗ്യാസിന്റെ അളവ് കാണിക്കുന്ന ഇൻഡിക്കേറ്റർ സ്വിച്ചും വീഡിയോയിൽ കാണിച്ചിരിക്കുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ ഹ്യൂണ്ടായ് i20 വിവിധ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 82 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ഒരു മാനുവൽ, CVT ഗിയർബോക്സ് ഓപ്ഷനുമായി വരുന്നു.

നിലവിലെ ഇന്ധന വിലയ്ക്ക് ശരണം സിഎൻജി തന്നെ; ഓഫ് മാർക്കറ്റ് സി‌എൻ‌ജി കിറ്റുമായി ഹ്യുണ്ടായി i20

1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ യൂണിറ്റ് 118 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കുന്നു. DCT, iMT ഗിയർബോക്‌സ് ഓപ്ഷനുകളുമായാണ് ഇത് വരുന്നത്.

1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഒരു മാനുവൽ ഗിയർബോക്‌സുമായി ജോഡിയാകുന്നു, ഇത് 99 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Hyundai I20 With Off-Market CNG Kit Amidst Fuel Price Hike Becomes A Better Choice. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X