ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

കൊറിയൻ വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് വാഹനമാണ് കോന കോംപാക്ട് എസ്‌യുവി.

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഇത് സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന ഡ്രൈവിംഗ് ശ്രേണിയുള്ള ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണ്. കോനയ്ക്ക് ശേഷം വിപണിയിൽ വിപണിയിലെത്തിയ എംജി ZS ഇവി, ടാറ്റ നെക്‌സോൺ ഇവി തുടങ്ങിയ കാറുകളുമായി ഇത് മത്സരിക്കുന്നു.

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

രാജ്യത്ത് വിൽക്കുന്ന ഏറ്റവും ചെലവേറിയ ഇലക്ട്രിക് വാഹനമാണ് കോന ഇവി. പൂർണ്ണ ചാർജ്ജിൽ 452 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തുന്ന ഡ്രൈവിംഗ് ശ്രേണി.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി 2020 ഹോണ്ട ജാസ്; തീയതി പുറത്ത്

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള 400 കിലോമീറ്റർ നീണ്ട യാത്ര ഒരു ഹ്യുണ്ടായി കോന ഇവി സഞ്ചരിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോയാണ് ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നത്.

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

കോന കേരളം തങ്ങടെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വ്ലോഗർ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നതിന്റെ മുഴുവൻ പദ്ധതിയും വിശദീകരിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

MOST READ: പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

തന്റെ പ്ലാൻ എല്ലാം വിശദ്ധമാക്കിയതിന് ശേഷം അദ്ദേഹം ഡീലർഷിപ്പിൽ നിന്ന് കോന ഇവി എടുക്കുകയും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ കാണിക്കുന്ന ഡ്രൈവിംഗ് ശ്രേണിയും അയാൾ യാത്ര ചെയ്യേണ്ട ദൂരവും കാണിക്കുന്നു.

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

തിരുവനന്തപുരത്തെ പോപ്പുലർ ഹ്യുണ്ടായി ഡീലർഷിപ്പിൽ നിന്ന് കോഴിക്കോട്ടെ പോപ്പുലർ ഹ്യുണ്ടായി ഡീലർഷിപ്പിലേക്ക് ഡ്രൈവ് ചെയ്യാനാണ് വ്ലോഗർ പദ്ധതിയിടുന്നത്.

MOST READ: എംജി ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കുന്നത് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

ആരംഭ സ്ഥാനത്ത് നിന്ന് 409 കിലോമീറ്റർ അകലെയാണ് കൃത്യമായ ലക്ഷ്യസ്ഥാനം. യഥാർത്ഥ ലോക സാഹചര്യങ്ങളിൽ കോന ഇവി എത്ര മൈലേജ് നൽകുന്നു എന്നതിന്റെ ഒരു പരീക്ഷണമാണിത്.

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

100 ശതമാനം ചാർജുമായി ഡ്രൈവർ ഡീലർഷിപ്പിൽ നിന്ന് യാത്ര ആരംഭിക്കുന്നു. 69 കിലോമീറ്റർ ഓടിച്ചതിന് ശേഷം അദ്ദേഹം കൊല്ലം ബൈപാസ് റോഡിൽ എത്തുന്നു. നാട്ടിലെ റോഡുകൾ വളരെ ഇടുങ്ങിയതും തിരക്കേറിയതുമാണ്.

MOST READ: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

ഹ്യുണ്ടായി കോന സവിശേഷമായ ഒരു ഫീച്ചറുമായി വരുന്നു. ഡ്രൈവർ വാഹനത്തിൽ തനിച്ചാണെങ്കിൽ അവിടുത്തെ മാത്രം എസി സ്വിച്ച് ചെയ്യാൻ ഈ ഫീച്ചർ അനുവദിക്കും. വ്ലോഗറും ഇതുതന്നെ ചെയ്യുന്നു, 103 കിലോമീറ്റർ സഞ്ചരിച്ച ശേഷം കോന ബാറ്ററിയുടെ വെറും 20 ശതമാനം മാത്രമാണ് ഉപയോഗിച്ചത്.

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

161 കിലോമീറ്റർ ഓടിച്ചതിന് ശേഷം വ്ലോഗർ ഒരു ചെറിയ ഇടവേള എടുക്കുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇപ്പോഴും 209 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി കാണിക്കുന്നുണ്ടായിരുന്നു, ഈ ദൂരം എത്താൻ കാർ ബാറ്ററിയുടെ 34 ശതമാനം ഉപയോഗിച്ചു.

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

വ്ലോഗർ ഉടൻ താമസിയാതെ കൊച്ചിയിൽ പ്രവേശിക്കുകയും ഉടൻ തന്നെ ട്രാഫിക് ജാമിൽ അകപ്പെടുകയും ചെയ്തു. ബ്ലോക്കിൽ അദ്ദേഹത്തിന് കുറച്ച് സമയം ചെലവഴിക്കേണ്ടി വന്നു, പക്ഷേ, നിഷ്‌ക്രിയമായിരിക്കുമ്പോൾ കാർ വളരെയധികം ഊർജ്ജം ഉപയോഗിക്കാത്തതിനാൽ കാറിന്റെ മൈലേജിനെ ഇത് ബാധിച്ചില്ല.

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

മൊത്തം ബാറ്ററിയുടെ 50 ശതമാനം ഉപയോഗിച്ച് കോന ഇവി 233 കിലോമീറ്റർ പിന്നിട്ടു, ഇനിയും 160 കിലോമീറ്റർ കൂടി സഞ്ചരിക്കാനുള്ള ഊർജ്ജം വാഹനം കാണിക്കുന്നുണ്ടായിരുന്നു.

താമസിയാതെ ഇരുട്ടാകാൻ തുടങ്ങി, അന്തിമ ലക്ഷ്യസ്ഥാനം 112 കിലോമീറ്റർ അകലെയാണ്. എന്നിരുന്നാലും കാറിന് 137 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവും. ഈ അവസ്ഥകളിൽ കോന മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

ഏഴ് ശതമാനം ചാർജ് ബാറ്ററികളിൽ അവശേഷിപ്പിച്ച്, അത് കോഴിക്കോട്ടെ ഹ്യുണ്ടായി ഡീലർഷിപ്പിൽ എത്തി. കാറിന്റെ മൊത്തത്തിലുള്ള പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു, ഒപ്പം ഡ്രൈവിലുടനീളം, കാറിൽ നിന്ന് പരമാവധി മൈലേജ് ഊറ്റിയെടുക്കാൻ വ്ലോഗർ ഇക്കോ മോഡ് ഉപയോഗിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Kona EV Covers 400kms From Trivandrum To Kozhikode On A Single Charge. Read in Malayalam.
Story first published: Tuesday, August 25, 2020, 19:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X