കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

കൊറോണ വൈറസ് ലോകമെമ്പാടും വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ആളുകളാണ് വൈറസിന്റെ പശ്ചാത്തലത്തില്‍ ദുരിതം അനുഭവിക്കുന്നത്.

കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

ഇതിനോടകം തന്നെ നിരവധി ആളുകള്‍ക്ക് ജീവനും നഷ്ടപ്പെട്ടു. വൈറസ് വ്യാപനത്തിനെതിരെ വിവിധ രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടയിലും കൂടുതല്‍ പേരിലേയ്ക്ക് എത്തുന്നത് ദിവസം തോറും സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്.

കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

ലോകം ഒന്നായിട്ടാണ് ഈ മഹാവിപത്തില്‍ നിന്ന് രക്ഷ നേടാന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വൈറസിനെതിരായ പോരാട്ടത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ പ്ലാന്റുകളില്‍ വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യമാണ് ചെയ്തിരിക്കുന്നത്.

കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

ചിലര്‍ ഫെയ്‌സ് ഷീല്‍ഡും, മാസുകളും, ധനസഹായവുമായി രംഗത്തുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വ്യത്യസ്ത തരത്തിലുള്ള ഒരു പിന്തുണയുമായി കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ രംഗത്തെത്തിരിക്കുന്നത്.

കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

വൈറസ് വ്യാപനത്തിനെതിരെ ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലം പാലിക്കലാണ്. മറ്റുള്ള വ്യക്തികളുമായി കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കുക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്. ഇതിലാണ് ഇപ്പോള്‍ ഹ്യുണ്ടായി വ്യത്യസ്തമായ പ്രവര്‍ത്തിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

സംഭവം ഇങ്ങനെ, ഹ്യുണ്ടായിയുടെ ലോഗോ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. ചെരിഞ്ഞ H ഇംഗ്ലീഷ് അക്ഷരവും ചുറ്റും ഓവല്‍ അരിതിയിലുള്ള ഒരു വട്ടവും. രണ്ട് വ്യക്തികള്‍ തമ്മില്‍ കൈകൊടുക്കുന്ന മറ്റൊരു പ്രതീകാത്മക ചിത്രം കൂടിയാണ് ലോഗോ കാഴ്ചവെക്കുന്നത്.

കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

എന്നാല്‍ ഈ ലോഗോയില്‍ ഇപ്പോള്‍ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ഷെയ്ക്കിന് പകരം എല്‍ബോ ഷെയ്ക്കിലാണ് ഡിസൈന്‍ ചെതിരിക്കുന്നത്.

കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

അതോടൊപ്പം തന്നെ കൈ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകുന്നതിന്റെ ആവശ്യകതയും കമ്പനി ലോഗോയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ കൊറോണ വൈറസിനെതിനായുള്ള പോരാട്ടത്തില്‍ നേരത്തെ സഹയവുമായി കമ്പനി രംഗത്തെത്തുകയും ചെയ്തിരുന്നു.

കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന ടെസ്റ്റിങ്ങ് കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നെത്തിച്ചാണ് ഹ്യുണ്ടായി ഈ പോരാട്ടത്തില്‍ പങ്കാളികളായത്.

കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സിഎസ്ആര്‍ (CSR) പദ്ധതി മുഖേനയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്. 25,000 പേര്‍ക്ക് ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് ഹ്യുണ്ടായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

പരമാവധി വേഗത്തില്‍ റിസള്‍ട്ട് നല്‍കാന്‍ കഴിയുന്ന കിറ്റുകളാണെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. നിലവില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ വാഹന പ്ലാന്റുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

ലോകത്തെ മുഴുവന്‍ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരേ പോരാടേണ്ട സമയമാണിത്. അതിനായി ഹ്യുണ്ടായി ഇന്ത്യ ഉയര്‍ന്ന സാങ്കേതികവിദ്യയിലുള്ള ടെസ്റ്റിങ്ങ് കിറ്റുകള്‍ കൊറിയയില്‍ നിന്ന് എത്തിക്കുകയാണ്. കിറ്റുകള്‍ ഇവിടെ എത്തിയാലുടനെ ഇത് ആശുപത്രികള്‍ക്ക് കൈമാറുമെന്നും ഹ്യുണ്ടായി എംഡി എസ്. എസ് കിം അറിയിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Logo Re-imagined To Promote Social Distancing. Read in Malayalam.
Story first published: Thursday, April 9, 2020, 20:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X