Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

നിര്‍മാതാക്കളായ ഹ്യുണ്ടായിയും മാരുതി സുസുക്കിയും യഥാക്രമം അവരുടെ സബ്-4 മീറ്റര്‍ എസ്‌യുവികളായ വെന്യു, ബ്രെസ എന്നിവയുടെ നവീകരിച്ച പതിപ്പുകളെ അവസാനം വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

ഒരുപാട് മാറ്റങ്ങളോടെയും നവീകരണങ്ങളോടെയുമാണ് ഈ രണ്ട് മോഡലുകളും വിപണിയില്‍ എത്തുന്നത്. ഈ രണ്ട് എസ്‌യുവികളുടെയും ടോപ്പ്-എന്‍ഡ് വേരിയന്റുകള്‍ സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നുവെങ്കിലും, ഈ രണ്ട് എസ്‌യുവികളുടെയും അടിസ്ഥാന വകഭേദങ്ങള്‍ എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്ന് പരിശേധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

ഈ രണ്ട് എസ്‌യുവികളുടെയും അടിസ്ഥാന വകഭേദങ്ങള്‍ അവയുടെ ആക്രമണാത്മക വിലനിര്‍ണ്ണയത്തിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. 7.52 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഹ്യുണ്ടായി വെന്യുവിനെ അവതരിപ്പിച്ചിരിക്കുന്നത്.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

എന്നാല്‍ ബ്രെസയുടെ അടിസ്ഥാന വേരിയന്റിന് ഈ വിലയെക്കാള്‍ 47,000 രൂപ അധികം നല്‍കണം. എന്നിരുന്നാലും, മാരുതി സുസുക്കി ബ്രെസയുടെ ടോപ്പ് എന്‍ഡ് വേരിയന്റിന് ഹ്യുണ്ടായി വെന്യൂവിന്റെ ടോപ്പ് എന്‍ഡ് വേരിയന്റിനേക്കാള്‍ 1.25 ലക്ഷം രൂപ വില കൂടുതലാണ്.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

അതിനാല്‍, ഈ രണ്ട് എസ്‌യുവികളുടെയും അടിസ്ഥാന വകഭേദങ്ങള്‍ താരതമ്യം ചെയ്ത് ഏതാണ് നിങ്ങളുടെ വിലയ്ക്ക് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

മാരുതി സുസുക്കി ബ്രെസയെ നോക്കുകയാണെങ്കില്‍, ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാവ് ഒരു എഞ്ചിന്‍ ഓപ്ഷന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ മാരുതി സുസുക്കി എര്‍ട്ടിഗ, XL6 എന്നിവയ്ക്ക് കരുത്തേകുന്ന അതേ K15C നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ പവര്‍ട്രെയിന്‍.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

പുതിയ എഞ്ചിന്‍ മൈല്‍ഡ്-ഹൈബ്രിഡ് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റാണ്. ഇത് മൊത്തം 104.6 bhp പീക്ക് പവറും 137 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇലക്ട്രിക് മോട്ടോര്‍ മാത്രം 3 bhp പവര്‍ ഉത്പാദിപ്പിക്കുന്നു.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

ഈ ഇലക്ട്രിക് മോട്ടോര്‍ പെട്രോള്‍ എഞ്ചിനെ മികച്ച ഇന്ധനക്ഷമത കണക്കുകള്‍ കൈവരിക്കാന്‍ സഹായിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ബ്രെസയുടെ അടിസ്ഥാന LXi വേരിയന്റ് വരുന്നത്.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

വെന്യുവിലേക്ക് വന്നാല്‍, 3 എഞ്ചിന്‍ ഓപ്ഷനുകള്‍ ഉപയോഗിച്ചാണ് ഹ്യുണ്ടായി, വെന്യു വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനില്‍ മാത്രമേ അടിസ്ഥാന 'E' വേരിയന്റ് ലഭിക്കൂ.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

ഈ എഞ്ചിന്‍ മാരുതി സുസുക്കി ബ്രെസയിലെ എഞ്ചിനേക്കാള്‍ ചെറുതാണെന്ന് മാത്രമല്ല, ഇത് വെറും 81.8 bhp പീക്ക് പവറും 114 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ ഇതിന് കരുത്ത് കുറവാണ്.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

എഞ്ചിനിലെ ഈ വ്യത്യാസം ഹ്യുണ്ടായിയെ അപേക്ഷിച്ച് മാരുതി സുസുക്കിക്ക് ഒരു വലിയ നേട്ടം നല്‍കുന്നു, കാരണം ബ്രെസ കൂടുതല്‍ ശക്തമായ പവര്‍ട്രെയിനുമായി വരുന്നു, മാത്രമല്ല ഈ പവര്‍ വ്യത്യാസം എല്ലാ സമയത്തും അനുഭവപ്പെടുകയും ചെയ്യുന്നു. ഇതുകൂടാതെ, 2022 ബ്രെസയില്‍ കൂടുതല്‍ കാര്യക്ഷമതയ്ക്കായി ഒരു മൈല്‍ഡ്-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഉണ്ട്.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

ഇപ്പോള്‍, എക്സ്റ്റീരിയര്‍ സവിശേഷതകളിലേക്ക് വരുമ്പോള്‍, ബ്രെസയുടെ അടിസ്ഥാന വേരിയന്റില്‍ റൂഫ് സ്പോയിലര്‍, ക്രോം ഗ്രില്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ORVM, ഹാലൊജന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, വീല്‍ കവര്‍ എന്നിവയും മറ്റ് ചില സവിശേഷതകളും മാന്യമായി സജ്ജീകരിച്ചിരിക്കുന്നു.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

വെന്യുവിലേക്ക് വരുമ്പോള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കളും പോലുള്ള പ്രീമിയം എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍ ഹ്യുണ്ടായി വെന്യുവിന്റെ അടിസ്ഥാന വകഭേദം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

ഇന്റീരിയറിലേക്ക് വരുമ്പോള്‍, ബ്രെസ എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന് കീലെസ് എന്‍ട്രി, റിയര്‍ എസി വെന്റുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പവര്‍ വിന്‍ഡോകള്‍, ടില്‍റ്റ് അഡ്ജസ്റ്റബിള്‍ പവര്‍ സ്റ്റിയറിംഗ്, ഗിയര്‍-ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ ലഭിക്കുന്നു.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

മറുവശത്ത് സ്പോര്‍ട്സ് ഡ്യുവല്‍-ടോണ്‍ ഇന്റീരിയറുകള്‍, മുന്‍വശത്ത് ഒരു ടൈപ്പ്-സി യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, റിയര്‍ പവര്‍ വിന്‍ഡോകള്‍, കീലെസ് എന്‍ട്രി, ഗിയര്‍-ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, റിയര്‍ എസി വെന്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ നഷ്ടപ്പെടുത്തുന്നു.

Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

ഇന്‍ഡോ-ജാപ്പനീസ് എസ്‌യുവി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍-ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍, മാരുതി സുസുക്കി ബ്രെസയ്ക്ക്, വെന്യുവിനെക്കാള്‍ മുന്‍തൂക്കമുണ്ട്. എന്നിരുന്നാലും, രണ്ട് എസ്‌യുവികളും കര്‍ട്ടന്‍ എയര്‍ബാഗുകള്‍ നഷ്ടപ്പെടുന്നു.

Most Read Articles

Malayalam
English summary
Hyundai venue vs maruti suzuki brezza base variant comparison find here
Story first published: Friday, July 1, 2022, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X