ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യ. പ്രതിമാസം ലക്ഷക്കണക്കിന് വാഹനങ്ങളാണ് രാജ്യത്തുടനീളമുള്ള ആര്‍ടിഒകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. വാഹനങ്ങളുടെ ഷാസി നമ്പര്‍, നിറം, മോഡലിന്റെ പേര് എന്നീ വിവരങ്ങളെല്ലാം ശേഖരിച്ചതിന് ശേഷമായിരിക്കും അധികൃതര്‍ ഇവയ്ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുക. ഓരോ വാഹനങ്ങള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യത്യസ്തമായിരിക്കുമെന്നത് നാം ഏവര്‍ക്കുമറിയാവുന്നതാണ്.

ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

എന്നാല്‍, ജമ്മു കശ്മീരില്‍ ഒരേ രജിസ്‌ട്രേഷന്‍ നമ്പറുള്ള രണ്ട് കാറുകളെ പൊലീസ് പിടികൂടിയിരിക്കുകയാണ്. ജമ്മുവിലെ കത്‌വയില്‍ നിന്നുമാണ് അമ്പരപ്പിക്കുന്ന ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

ഒരേ നിറമുള്ള, ഒരേ നമ്പറുള്ള രണ്ട് ഹ്യുണ്ടായി വെര്‍ന സെഡാനുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ഇരു സെഡാനുകളിലുമുള്ളതെന്നതും പ്രത്യേകം പരമാര്‍ശിക്കേണ്ടതാണ്.

ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

തന്റെ പക്കലുള്ള ഹ്യുണ്ടായി വെര്‍നയുടെ സമാനമായി നിറവും നമ്പര്‍പ്ലേറ്റുമുള്ള മറ്റൊരു വെര്‍ന കൂടി നിരത്തിലോടുന്നുണ്ടെന്ന് പരാതിയുമായി കത്‌വയിലെ ലഖാന്‍പൂര്‍ സ്വദേശിയായ ജതീന്ദര്‍ ശര്‍മയാണ് പൊലീസിനെ സമീപിച്ചത്.

ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

JK08H0088 എന്ന രജിസ്‌ട്രേഷന്‍ നമ്പറായിരുന്നു ഇരു സെഡാനുകള്‍ക്കുമുണ്ടായിരുന്നത്. പരാതി ലഭിച്ചയുടനെ ജിതേന്ദറിന്റെ പക്കലുള്ള വെര്‍നയുടെ അപരനെ അന്വേഷിച്ചിറങ്ങിയ പൊലീസിന് ഒട്ടും വൈകാതെ തന്നെ സെഡാന്‍ കണ്ടെത്താനായി.

ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

കത്‌വയിലെ മറ്റൊരു നിവാസിയായിരുന്ന മുഹമ്മദ് റഫീഖിന്റേതായിരുന്നു സമാന രജിസ്‌ട്രേഷന്‍ നമ്പറില്‍ കണ്ടെത്തിയ ഹ്യുണ്ടായി വെര്‍ന. എന്നാല്‍, ആര്‍ടിഒ പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒറിജിനല്‍ രജിസ്‌ട്രേഷന്‍ നമ്പറാണിതെന്ന് കൂടുതല്‍ അന്വേഷണത്തില്‍ പൊലീസ് മനസിലായി.

ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

ഇക്കാരണത്താല്‍ തന്നെ ഇരു കാറുകളും പൊലീസ് കസ്റ്റഡിയിലെടുക്കുകയും പരാതിക്കാരന് കാര്‍ വിറ്റയാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്താണ് കാറിന് ഡ്യൂപ്ലിക്കേറ്റ് രജിസറ്റര്‍ നമ്പര്‍ നല്‍കിയതിന് പിന്നിലെ അജന്‍ഡ എന്താണെന്ന് അന്വേഷിച്ച് വരികയാണ് പൊലീസ്.

Most Read: ജാവയും ബുള്ളറ്റും മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ - വീഡിയോ

റോഡ് നികുതി, രജിസ്‌ട്രേഷന്‍ തുക എന്നിവ നല്‍കാതിരിക്കിനാണ് ഇയാള്‍ ഇത് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ജിതേന്ദറിന് കാര്‍ വിറ്റയാള്‍ ആര്‍ടിഒ വഴി നിയമപരമായി കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. മറിച്ച് സമാനമായ മറ്റൊരു കാറിലെ നമ്പര്‍ ഇയാള്‍ അതേപടി പകര്‍ത്തുകയായിരുന്നു.

ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

ഡ്യൂപ്ലിക്കേറ്റ് നമ്പര്‍പ്ലേറ്റുകളുള്ള വാഹനങ്ങള്‍ മുമ്പും പൊലിസ് വലയിലായിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായാണ് ഒരേ മോഡല്‍ കാറുകള്‍, സമാനമായ നിറത്തിലും ഫീച്ചറുകളിലും അതിനേക്കാളുപരി ഒരേ രജിസ്‌ട്രേഷന്‍ നമ്പറിലും കാണപ്പെടുന്നത്.

Most Read: 25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

ഒരു വാഹനം വില്‍ക്കപ്പെടുമ്പോള്‍ മിക്ക ഡീലര്‍ഷിപ്പുകളും ഏറ്റവുമടുത്ത ആര്‍ടിഒയില്‍ ചെന്ന് പുതിയ രജിസ്‌ട്രേഷന്‍ നമ്പറിന് അപേക്ഷിക്കാറുണ്ട്.

ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

ശേഷം വാഹനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇവയ്ക്ക് ആര്‍ടിഒ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുക. അടുത്തിടെ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ (HSRP) വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചിരുന്നു.

Most Read: മണ്ണുമാന്താൻ കട്ടിലും, പുതിയ കണ്ടുപിടുത്തത്തിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

രജിസ്‌ട്രേഷന്‍ നമ്പറുകളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ക്ക് തടയിടാന്‍ HSRP -യ്ക്കാവും. പ്രത്യേകതരം ഉപകരണങ്ങള്‍ കൊണ്ട് പ്രഫഷണലുകളാണ് വാഹനങ്ങളില്‍ HSRP ഘടിപ്പിക്കുന്നതെന്നതിനാല്‍ ഇതില്‍ തട്ടിപ്പ് നടത്താനാവില്ല.

ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

നിങ്ങളൊരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക. വാഹനത്തിന്റെ ഷാസി നമ്പര്‍, VIN നമ്പര്‍ എന്നിവയുമായി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാമ്യം പുലര്‍ത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

ഡ്യൂപ്ലിക്കേറ്റ് നമ്പര്‍പ്ലേറ്റുകളോടെയുള്ള വാഹനങ്ങള്‍ ഇന്ത്യയില്‍ നിരോധിതമാണ്. വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഡീലര്‍ഷിപ്പുകളെ അന്ധമായി വിശ്വസിക്കാതെ ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാവുക.

Source: Daily Excelsior

Most Read Articles

Malayalam
English summary
Police Caught Two Hyundai Verna Sedans Uses Same registration Number. Read In Malayalam
Story first published: Friday, May 24, 2019, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X