കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, നമ്മുടെ രാജ്യത്തെ റോഡുകള്‍ അലങ്കരിച്ച ഏറ്റവും മികച്ച കാറുകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

അവയില്‍ പലതും പ്രാധാന്യമര്‍ഹിക്കുമ്പോള്‍, അവരുടെ ജനപ്രീതി മൂലം, അവയില്‍ ചിലത് ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ വലിയ മാറ്റം വരുത്തി. ഈ പട്ടികയില്‍ ഉള്‍പ്പെടാന്‍ യോഗ്യമായ ധാരാളം കാറുകള്‍ ഉള്ളപ്പോള്‍, ഞങ്ങള്‍ കുറച്ച് മോഡലുകള്‍ മാത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

1. മാരുതി 800

രാജ്യത്തെ ഏറ്റവും മികച്ച കാറുകളിലൊന്നായ മാരുതി 800 ഞങ്ങളുടെ പട്ടികയില്‍ പരാമര്‍ശിക്കുന്ന ആദ്യത്തെ മോഡലായിരിക്കണം. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ഇപ്പോഴും ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയവും ആകര്‍ഷകവുമായ കാറുകളില്‍ ഒന്നാണ്.

MOST READ: S-ക്ലാസ് ലിമോസിനെ പ്രണയിച്ച ഇന്ത്യൻ പ്രസിഡന്റ്; പിന്നീട് ഔദ്യോഗിക വാഹനമെന്ന ബഹുമതി

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

1983 -ല്‍ ലോഞ്ച് ചെയ്ത ഈ കാറാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കിയുടെ പാത ഒരുക്കിയത്. സാധാരണക്കാരുടെ വാഹനം എന്നായിരുന്നു മാരുതി 800 അറിയപ്പെട്ടത്.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

കുറഞ്ഞ വിലയില്‍ ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പലരുടെയും അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ മോഡല്‍. 2014 -ല്‍ നിര്‍ത്തലാക്കുന്നതിനുമുമ്പ്, 30 വര്‍ഷത്തിലധികം ദൈര്‍ഘ്യമേറിയ ഉത്പാദനവും മാരുതി 800 -ന് ഉണ്ടായിരുന്നു.

MOST READ: കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

2. ഹിന്ദുസ്ഥാന്‍ അംബാസഡര്‍

ഇന്ത്യയുടെ വാഹന ചരിത്രത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ച കാറാണ് ഹിന്ദുസ്ഥാന്‍ അംബാസഡര്‍. അക്കാലത്തെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്ന്. 1958 -ല്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിന് മുമ്പ് യുകെയില്‍ ഒരു മോറിസ് ഓക്‌സ്‌ഫോര്‍ഡ് എന്ന നിലയിലാണ് ഈ മോഡല്‍ ആരംഭിച്ചത്.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

കാറിനെ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന 'അമ്പി' മിക്കവാറും എല്ലാവര്‍ക്കുമുള്ള വ്യക്തമായ തെരഞ്ഞെടുപ്പായിരുന്നു. മുന്‍ രാഷ്ട്രപതിമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും ഔദ്യോദിക കാറായിയും അംബാസഡര്‍ നിരത്തുകളില്‍ തിളങ്ങി.

MOST READ: മനോഹരമായി പുനരുധരിച്ച മെർസിഡീസ് ബെൻസ് W123; വീഡിയോ

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

ഹിന്ദുസ്ഥാന്‍ അംബാസഡര്‍ അതിന്റെ ക്യാബിനില്‍ ധാരാളം സ്ഥലം വാഗ്ദാനം ചെയ്തു. 2014 -ല്‍ അംബാസഡറെ വിപണിയില്‍ നിന്ന് നിര്‍ത്തലാക്കി. എന്നിരുന്നാലും, ഇത് ഇപ്പോഴും നിരവധി ആളുകളുടെ ഗാരേജുകളില്‍ പ്രൗഡിയോടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

3. ടാറ്റ നാനോ

'ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍' ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ടാറ്റ നല്‍കിയ വാഗ്ദാനത്തിന്റെ ഫലമായിരുന്നു നാനോ. 2009-ലാണ് നാനോ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

MOST READ: കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

കാര്‍ തുടക്കത്തില്‍ ഒരു ജനപ്രീതി സൃഷ്ടിച്ചുവെങ്കിലും, അത് തുടര്‍ന്നുകൊണ്ടുപോകാന്‍ ബ്രാന്‍ഡിന് സാധിച്ചില്ല. കാലക്രമേണ, ടാറ്റ നിരവധി അപ്ഡേറ്റുകള്‍ കൊണ്ടുവന്നു, കൂടാതെ GenX മോഡല്‍ പോലും അവതരിപ്പിച്ചു.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

എന്നിരുന്നാലും, ഈ അപ്ഡേറ്റുകള്‍ ഒന്നും തന്നെ നാനോയുടെ വില്‍പന ഉയര്‍ത്താന്‍ സാധിച്ചില്ല. പ്രതിമാസ വില്‍പ്പന കണക്കുകള്‍ പിന്നോട്ടു വലിഞ്ഞു. ഒടുവില്‍ ബ്രാന്‍ഡിന്റെ നിരയില്‍ നിന്ന് മോഡലിനെ ഈ അടുത്ത് നിര്‍ത്തലാക്കുകയും ചെയ്തു.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

4. ഹ്യുണ്ടായി സാന്‍ട്രോ

പല കാരണങ്ങള്‍ ഉണ്ട് സാന്‍ട്രോയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍. ഏറ്റവും പ്രധാനമായി ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായിയിക്ക് ഒരു സ്ഥാനം നല്‍കിയത് സാന്‍ട്രോ എന്ന മോഡലിന്റെ വരവോടെയാണ്.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് അന്ന് ഇന്ത്യന്‍ വിപണിയില്‍ അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല. ഹ്യുണ്ടായി, സ്ന്‍ട്രോയെ 1997 -ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹാച്ച്ബാക്കിന് താങ്ങാവുന്ന വിലയും അതിനൊപ്പം നിരവധി സവിശേഷതകളും കൊണ്ടുവന്നു.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

കാര്‍ ഓടിക്കുന്നതും രസകരമായിരുന്നു, ഷാരൂഖ് ഖാന്‍ അതിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു എന്നതും അതിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ 2014 -ല്‍ കാര്‍ നിര്‍ത്തലാക്കി.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

എന്നിരുന്നാലും, ഹ്യുണ്ടായി തങ്ങളുടെ ജനപ്രീയ മോഡലിനെ 2019-ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരികെ കൊണ്ടുവന്നു. പുതിയ തലമുറ മോഡല്‍ പഴയ പാരമ്പര്യത്തെ അഭിമാനപൂര്‍വ്വം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് വേണം പറയാന്‍.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

5. ടാറ്റ ഇന്‍ഡിക്ക

ഇന്‍ഡിക്ക വില്‍പ്പന അവസാനിപ്പിച്ചതോടെ ഒരു യുഗത്തിന് സമാപ്തി ആയെന്നു വേണമെങ്കില്‍ പറയാം. പാസഞ്ചര്‍ വാഹന വിഭാഗത്തിലേക്ക് ബ്രാന്‍ഡിന്റെ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച മോഡലാണ് ഇന്‍ഡിക്ക.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

ഇന്ത്യയിലെ ഹാച്ച്ബാക്ക് കാറുകളുടെ ചരിത്രത്തില്‍ ഇന്‍ഡിക്കയ്ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. ഇന്ത്യക്കാര്‍ക്കു വേണ്ടി ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന കാര്‍ എന്നായിരുന്നു ഇന്‍ഡിക്കയുടെ വിശേഷണം.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

1998 -ല്‍ ആരംഭിച്ച ടാറ്റ ഇന്‍ഡിക്ക വികസ്വര ഇന്ത്യന്‍ വാഹന വ്യവസായത്തെ മുതലെടുത്ത് വിജയത്തിലേക്കുള്ള വഴിയൊരുക്കി. വിസ്റ്റ, മോന്‍സ, ഇന്‍ഡിക്ക V2, ഇന്‍ഡിക്ക CS തുടങ്ങി മോഡലിന്റെ വിവിധ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോര്‍സിനെ ഇത് പ്രേരിപ്പിച്ചു.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

1998 -ല്‍ ഇന്ത്യ ഓട്ടോഷോയിലായിരുന്നു ഇന്‍ഡിക്കയുടെ പ്രവേശം. ആ വര്‍ഷത്തെ ജനീവ ഓട്ടോഷോയിലും ഇന്‍ഡിക്കയുമായി ടാറ്റയെത്തി. സ്വിസ് ഓട്ടോഷോയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത കാര്‍ കൂടിയായിരുന്നു ഇന്‍ഡിക്ക.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

പ്രധാനമായും ടാക്സി വിപണിയിലേക്കായിരുന്നു ഇന്‍ഡിക്കയുടെ ഓട്ടം. എന്നിരുന്നാലും ടിയാഗൊ, ടിഗോര്‍ തുടങ്ങിയ പുതുതലമുറ ടാറ്റ കാറുകള്‍ വിപണിയില്‍ എത്തിയതോടെ ഇന്‍ഡിക്കയുടെ ഉത്പാദനം നിര്‍മ്മാതാക്കള്‍ അവസാനിപ്പിച്ചു.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

6. പ്രീമിയര്‍ പദ്മിനി (ഫിയറ്റ് 1100)

ഒരു കാലത്ത് നിരത്തുകളിലെ ആവേശമായിരുന്നു പ്രീമിയര്‍ പദ്മിനി. ഒരുപക്ഷേ വാഹനങ്ങളെ സ്‌നേഹിക്കുന്ന വണ്ടിപ്രാന്തന്‍മാര്‍ക്ക് ഇന്നും ഒരു ആവേശം.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

1964 -ല്‍ ആണ് ഫിയറ്റ് 1100 ഇന്ത്യന്‍ നിരത്തില്‍ പ്രീമയര്‍ പദ്മിനിയായി എത്തിയത്. തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടുകള്‍ നിരത്തില്‍ നിറസാന്നിധ്യമായിരുന്നു പദ്മിനി.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

മുംബൈ എന്ന മഹാനഗരത്തിന്റെ ചിഹ്നമായിരുന്നു കറുപ്പും മഞ്ഞയും ചായമടിച്ച പദ്മിനി ടാക്സികള്‍. തെരുവുകളില്‍ ഇന്നും കാര്‍ കാണാന്‍ കഴിയും. ബ്ലാക്ക് & യെല്ലോയില്‍ വര്‍ണങ്ങളില്‍ അണിഞ്ഞൊരുങ്ങി, 'കാലി-പീലി' ടാക്‌സി എന്ന പദത്തിന്റെ പര്യായമായി മാറുന്നു.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

7. മാരുതി ജിപ്‌സി

ഇന്ത്യന്‍ വിപണിയിലെ മറ്റൊരു മോഡലാണ് മാരുതി ജിപ്‌സി. ഇത് ഒരു ഐക്കണിക് മോഡലായി പരാമര്‍ശിക്കപ്പെടേണ്ടതാണ്. എസ്‌യുവികളുമായുള്ള ഇന്ത്യയുടെ വാഹന കമ്പം ആരംഭിക്കുന്നതിന് മുമ്പുതന്നെ ജിപ്സി ജനപ്രിയമായിരുന്നു.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

നഗരത്തില്‍ കാര്‍ ഓടിക്കാന്‍ മികച്ചതായിരുന്നില്ലെങ്കിലും, ഭാരം കുറഞ്ഞ 4x4 മോഡല്‍ ഒരു ഓഫ്-റോഡര്‍ ആയിരുന്നു. നിരവധി റാലി മത്സരങ്ങളിലും വിജയങ്ങളിലും ഇത് ഓഫ്-റോഡിംഗ് കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാനും വാഹനത്തിന് സാധിച്ചു. 1985 -ല്‍ അവതരിപ്പിച്ച ഈ വാഹനത്തിന്റെ രണ്ടാം തലമുറ മോഡല്‍ 1990 -കളുടെ ആരംഭത്തില്‍ തന്നെ നിരത്തിലെത്തിയിരുന്നു. 1998 -ല്‍ ജിപ്സിയുടെ മൂന്നാം തലമുറയും എത്തി.

കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

ആഗോള വിപണിയില്‍ കഴിഞ്ഞ വര്‍ഷം നാലാം തലമുറ ജിപ്സി സുസുക്കി അവതരിപ്പിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനും മലിനീകരണം കുറയ്ക്കുള്ളതിനുമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ജനപ്രിയ വാഹനം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം നിരത്തുകളോട് വിടപറയുന്നത്.

Most Read Articles

Malayalam
English summary
India’s Most Iconic Cars Which Changed The Landscape Of The Auto Industry. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X