Just In
- 1 hr ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 1 hr ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 3 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 4 hrs ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
Don't Miss
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഒരു കിലോമീറ്ററിന് ഒരു രൂപ ചെലവിൽ അംബാസഡർ ഇവി
മൊബിലിറ്റിയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളാണ് നയിക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും, ഈ ആശയം ഇപ്പോഴും ഇന്ത്യൻ വിപണിയിൽ പ്രാരംഭ ഘട്ടത്തിലാണ്.
നിർമ്മാതാക്കൾ ഇതിനകം തന്നെ തങ്ങളുടെ ഇവി ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ഒരു പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നത് വളരെ ചെലവേറിയതാണ്.
എന്നാൽ സാധാരണ വാഹനങ്ങളിൽ റെട്രോഫിറ്റ് ചെയ്യാനും അവയെ പൂർണ്ണമായും പരിവർത്തനം ചെയ്യാനും കഴിയുന്ന ഇലക്ട്രിക് കിറ്റുകൾ വികസിപ്പിക്കുന്ന ചുരുക്കം ചില കമ്പനികളുമുണ്ട്. അത്തരത്തിലുള്ള ഒരു വാഹനമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇലക്ട്രിക് പവർട്രെയിനുള്ള ഹിന്ദുസ്ഥാൻ അംബാസഡറാണ് ഇത്.
മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് അംഗമാലിയിൽ സ്ഥിതിചെയ്യുന്ന ഹീ-മാൻ ഓട്ടോ റോബോപാർക്ക് പ്രൈവറ്റ് ലിമിറ്റഡിലെ ആഷിൻ ജോസ്, പോൾ പി വർഗ്ഗീസ്, വിമൽ ചെറിയാൻ എന്നിവരാണ് ഈ വാഹനം വികസിപ്പിച്ചെടുത്തതിന് പിന്നിൽ.
ടീം ഒരു പഴയ അംബാസഡറും മറ്റ് നിരവധി ഘടകങ്ങളും വാങ്ങി പൂർണ്ണമായും പരിവർത്തനം ചെയ്താണ് ഈ വാഹനം നിർമ്മിച്ചത്. കാറിന്റെ എഞ്ചിൻ പൂർണ്ണമായും നീക്കം ചെയ്യുകയും ഒരു പുതിയ ഇലക്ട്രിക് മോട്ടോർ സ്ഥാപിക്കുകയും ചെയ്തു.
വാഹനത്തിന്റെ ബൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന ലെഡ്-ആസിഡ് ബാറ്ററിയുടെ ഒരു പായ്ക്കാണ് ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നത്. അധിക ബാറ്ററികൾ എഞ്ചിൻ ബേയിലും സ്ഥാപിച്ചിട്ടുണ്ട്.
പുതിയ ഇലക്ട്രിക് മോട്ടോർ പരമാവധി 53 bhp കരുത്തും 275 Nm torque ഉം വികസിപ്പിക്കുന്നു. ആകെ 22 ബാറ്ററികളാണ് വാഹനത്തിലുള്ളത്, അവ എല്ലാം ചേർന്ന് 20 കിലോവാട്ട് പവർ ഉത്പാദിപ്പിക്കുന്നു. ഈ അംബാസഡർ ഇവിയ്ക്ക് വെറും 12 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് ഇത് നിർമ്മിച്ച ടീം പറയുന്നു. മണിക്കൂറിൽ 120 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.
Most Read: കൊവിഡ്-19; വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
275 Nm torque പൂജ്യം rpm -ലാണ് ഉത്പാദിപ്പിക്കുന്നത് എന്നത് കാറിന് ഒരു വലിയ നേട്ടമാണ്. ഈ അംബാസഡറിന് ഭാരം വഹിച്ച് സഞ്ചരിക്കാനാവും എന്ന് വീഡിയോയിൽ വ്യക്തമായി കാണിക്കുന്നു.
Most Read: തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ
വീഡിയോ പ്രകാരം അംബാസഡർ 14.5 മെട്രിക് ടൺ ട്രക്ക് വലിച്ചു കൊണ്ട് അനായാസം മുമ്പോട്ട് നീങ്ങുന്നത് കാണാം. ട്രക്കിന്റെ ഭാരം 6.5 മെട്രിക് ടൺ ആണെന്നും ഇതിന് 8.0 മെട്രിക് ടൺ ഭാരം ഉണ്ടെന്നും വീഡിയോയിൽ പറയുന്നു.
Most Read: ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ
പൂർണ്ണ ചാർജിൽ വാഹനത്തിന് 100 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്, കൂടാതെ പ്രവർത്തന ചെലവ് ഒരു കിലോമീറ്ററിന് ഒരു രൂപ മാത്രമാണ് എന്നും കമ്പനി വ്യക്തമാക്കുന്നു.
ബാറ്ററി പായ്ക്ക് പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം എട്ട് മണിക്കൂർ എടുക്കും, പക്ഷേ ഇപ്പോൾ ഇതിനുള്ള ചാർജിംഗ് സംവിധാനങ്ങൾ നിർമ്മിച്ചിട്ടില്ല. ഭാവിയിലെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററി പായ്ക്കിലും ടീം പ്രവർത്തിക്കുന്നുണ്ട്.
ARAI യിൽ നിന്ന് അംഗീകാരങ്ങൾ നേടുന്നതിനും കൂടുതൽ കാറുകൾക്കായി കിറ്റുകൾ നിർമ്മിക്കുന്നതിനുമായി ടീം നിലവിൽ പ്രവർത്തിക്കുന്നു. അംബാസഡറിനുള്ളിൽ വാഹനത്തിന്റെ വ്യാപ്തി, ബാറ്ററി നില, മറ്റ് നിരവധി വിവരങ്ങൾ എന്നിവ കാണിക്കുന്ന ഒരു സ്ക്രീൻ ഉണ്ട്. ബാറ്ററി ചാർജ് ചെയ്യുന്ന ഒരു പുനരുൽപ്പാദന ബ്രേക്കിംഗ് സിസ്റ്റവും ഇതിന് ലഭിക്കുന്നു.
വാഹനം ഇത്തരത്തിൽ പരിവർത്തനം ചെയ്തതിന്റെ ആകെ ചെലവ് ഏകദേശം ആറ് ലക്ഷം രൂപയാണ്. എന്നിരുന്നാലും, ഇതൊരു പ്രോട്ടോടൈപ്പ് പതിപ്പാണ്, അന്തിമ ഉൽപ്പന്നത്തിന് വില കുറയും എന്നാണ് കമ്പനനിയുടെ വിലയിരുത്തൽ.
മറ്റ് കാർ മോഡലുകൾക്കും ട്രാൻസ്ഫോർമേഷൻ കിറ്റുകൾ പുറത്തിറക്കുന്നതിനെക്കുറിച്ച് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല, എന്നാൽ ഇത് ഭാവിയിൽ ലഭ്യമാവും എന്ന് വിശ്വസിക്കാം.