ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

വിദേശ ഉൽപ്പന്നങ്ങളോട്, പ്രത്യേകിച്ച് കാറുകളോടും ബൈക്കുകളോടും നമുക്ക് എല്ലായ്പ്പോഴും ഒരു പ്രത്യേക ആകർഷണം ഉണ്ടായിരുന്നു. മുൻ കാലത്ത് അത്യാധുനിക ഇന്ത്യൻ കാറുകൾ അധികം ഉണ്ടായിരുന്നില്ല എന്നതിനാൽ ഇത് ന്യായീകരിക്കപ്പെടുന്നു.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

എന്നിരുന്നാലും, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഈ പ്രവണതയ്ക്ക് തീർച്ചയായും ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ത്യൻ കാർ നിർമ്മാതാക്കൾ തങ്ങളുടെടെ ക്വാളിറ്റി നിരന്തരം മെച്ചപ്പെടുത്തുകയും തങ്ങളുടെ പ്രൊഡക്ടുകൾ വളരെയധികം നവീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

എന്നാൽ ഈ ടെക്നിക്കൽ അഡ്വാൻസ്മെന്റുകൾക്ക് മുമ്പും പിമ്പും വിദേശ ബ്രാൻഡുകൾക്ക് കടുത്ത മത്സരം നൽകിയിരുന്ന നിരവധി ഇന്ത്യൻ നിർമ്മിത കാറുകൾ ഉണ്ട്. അത്തരം കാറുകളുടെ ഞങ്ങൾ സമാഹരിച്ച ഒരു ലിസ്റ്റ് ഇതാ:

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

ടാറ്റ ഇൻഡിക്ക

ആദ്യം ഓൾഡ് സ്കൂളിൽ നിന്ന് തുടങ്ങാം! ടാറ്റ ഇൻഡിക്ക ഒരു ക്യാബ് എന്ന നിലയിൽ വൻ ജനപ്രീതി നേടിയിരുന്ന ഒരു മോഡലാണ്, നല്ല റൈഡ് നിലവാരവും വിശാലമായ ക്യാബിൻ സ്പെയ്സുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

പവർഡ് വിൻഡോകൾ, ഇന്റേണലി അഡ്ജസ്റ്റബിൾ മിററുകൾ, സ്പീക്കറുകൾ തുടങ്ങിയ മാന്യമായ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്തു. 54 bhp കരുത്തും 83 Nm torque ഉം ഉൽപ്പാദിപ്പിച്ചിരുന്ന 1.4 ലിറ്റർ ഡീസൽ മോട്ടോർ അങ്ങേയറ്റം ഇന്ധനക്ഷമതയുള്ളതായിരുന്നു, ഇത് വാഹനത്തെ വാണിജ്യ ഉപയോഗത്തിന് കൂടുതൽ മികച്ചതാക്കി.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

വ്യക്തിഗത ഉപഭോക്താക്കൾക്കും ഇൻഡിക്ക വളരെ പ്രിയമേറിയതായിരുന്നു. ഇത് പണത്തിന് മികച്ച മൂല്യവും മാന്യമായ ലുക്കും സവിശേഷതകളും വാഗ്ദാനം ചെയ്തു, കൂടാതെ ഇത് അക്കാലത്ത് ചില വ്യത്യസ്തമായ കളർ ഓപ്ഷനുകളും വാഗ്ദാനം ചെയ്തിരുന്നു.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

ടാറ്റ നെക്സോൺ

നെക്‌സോൺ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന കാറുകളിലൊന്നാണ്. ആധുനിക രൂപത്തിലുള്ള ഇന്റീരിയർ, കണക്റ്റഡ് കാർ സവിശേഷതകൾ, മികച്ച സുരക്ഷാ റേറ്റിംഗ് എന്നിവ ഏതൊരു ഉപഭോക്താവിനേയും ആകർഷിക്കുന്ന ഒന്നായി നെക്സോണിനെ മാറ്റുന്നു.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യത്തെ ഇന്ത്യൻ കാർ എന്ന നേട്ടവും വാഹനത്തിന് സ്വന്തം. ഉപഭോക്താക്കളിൽ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിൽ നെക്‌സോൺ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

ടാറ്റ സഫാരി

സഫാരി യഥാർത്ഥത്തിൽ ഇന്ത്യയിൽ വിപ്ലവകരമായ ഒരു ഉൽപ്പന്നമാണ് എന്ന് തന്നെ പറയാം. ഇന്ത്യൻ വാഹന വിപണിയിൽ ഒരു ഇതിഹാസമായി അതിനെ മാറ്റിയത് അതിന്റെ വൻ ജനപ്രീതിയും മികച്ച ഓഫ്റോഡ് എബിലിറ്റിയുമാണ്.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

സഫാരി സ്റ്റോം പല സംസ്ഥാനങ്ങളിലെയും പൊലീസ് സേനയ്‌ക്കിടയിലും ഇന്ത്യൻ സൈന്യത്തിലും പോലും വളരെയധികം പ്രശസ്തി നേടിയ ഒന്നാണ്. സൈന്യത്തിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത സഫാരിയുടെ ഒരു വകഭേദമായിരുന്നു GS800. ഇതിന് മികച്ച ഓഫ്-റോഡ് കഴിവുകളും 270 bhp കരുത്തും, 800 Nm ​torque ഉം ഉൽപ്പാദിപ്പിക്കുന്ന ഒരു മോട്ടോറും ഉണ്ടായിരുന്നു!

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

മഹീന്ദ്ര XUV700

മഹീന്ദ്രയുടെ XUV700 നിലവിൽ ഏറ്റവും നൂതനമായ ഇന്ത്യൻ കാറുകളിലൊന്നാണ്. ജനറൽ ഫീച്ചറുകൾക്കും എക്യുപ്മെന്റുകൾക്കും ഒപ്പം, ലെവൽ 3 ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റവും ഇത് വാഗ്ദാനം ചെയ്യുന്നു.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

വാഹനം ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ് എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകൾ നൽകുന്നു. XUV700 ഇത്തരം ഫീച്ചറുകൾ നൽകുന്ന ആദ്യ ഇന്ത്യൻ കാറാണ്, വളരെ മത്സരാധിഷ്ഠിതമായ വിലയിലാണ് ഈ പാക്കേജ് എത്തുന്നത്.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

മഹീന്ദ്ര ഥാർ

ഈ എസ്‌യുവിക്ക് ഔപചാരികമായ ആമുഖം ആവശ്യമില്ല! ഇന്ത്യയിലെ OG ഓഫ്-റോഡറാണിത്. ഥാർ കാലാകാലങ്ങളിൽ വളരെ വലിയ എസ്‌യുവികൾക്ക് പോലും വളരെയധികം വെല്ലുവിളികൾ നൽകി. സെഗ്‌മെന്റിലെ ഏറ്റവും കഴിവുള്ള കാറുകളിലൊന്നാണിത്.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

കൂടാതെ ഒരു സെഗ്‌മെന്റ് മേലെയും ഇത് മത്സരിക്കുന്നു. 2020 -ലെ അപ്‌ഡേറ്റിനൊപ്പം, അകത്തും പുറത്തും ഥാർ മികച്ചതായി മാറി. വാഹനത്തിന് പുതിയ എഞ്ചിനുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിച്ചു, ഇത് മുൻ പതിപ്പിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

ടാറ്റ നെക്‌സോൺ ഇവി

മറ്റൊരു നെക്സോൺ! നെക്സോൺ ഇവി ഇന്ത്യയിൽ ഒരു പ്രധാന കാർ ആയി മാറുന്നതിന്റെ കാരണം ടാറ്റയുടെ ആദ്യത്തെ ലോംഗ് റേഞ്ച് പ്രൈവറ്റ് ഇലക്ട്രിക് വാഹനമാണിത് എന്നതിനാൽ മാത്രമല്ല രാജ്യത്ത് ഇവി തരംഗം മെച്ചപ്പെടുത്തിയ മോഡൽ ആയതിനാലാണ്.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

ഇത് വരുന്നതിന് മുമ്പ് മറ്റ് ഇലക്ട്രിക് കാറുകൾ വിപണിയിൽ ഉണ്ടായിരുന്നെങ്കിലും, മറ്റേതൊരു മോഡലുകളേക്കാളും വളരെ ഉയർന്ന അളവിൽ ആളുകളിലേക്ക് നെക്‌സോൺ ഇവിക്ക് എത്താൻ സാധിച്ചു.

ഫോറിൻ മോഡലുകൾക്ക് നേരെ അടിയുറച്ച് നിന്ന മികച്ച ഇന്ത്യൻ നിർമ്മിത കാറുകൾ

കൂടുതൽ ഇവി സൗഹൃദ ലൈനപ്പിലേക്കുള്ള ടാറ്റയുടെ ആദ്യ ചുവടുവയ്പ്പാണിത്, ഇന്ന് ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള ഇവികളിൽ ഒന്നാമതാണ് ഇത് എന്ന് നമുക്ക് നിസംശയം പറയാം.

Most Read Articles

Malayalam
English summary
Iconic made in india cars that stood against foriegn competitors across time
Story first published: Saturday, January 29, 2022, 13:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X