കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകൾ മാരുതി സുസുക്കിയുടേത് ആണെങ്കിലും ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിരത്തിലെത്തിക്കുന്നവരാണ് ടാറ്റ മോട്ടോർസ്. മാരുതി മൈലേജിൽ പിടിച്ച് വാഹന വിപണിയുടെ തലപ്പത്ത് എത്തിയപ്പോൾ സുരക്ഷയിലൂടെയാണ് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ നിർമാതാക്കളായി ടാറ്റ മാറിയത്.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കാറുകൾ മുൻനിരയിലാണ് സ്വിഫ്റ്റ്. നിരത്തുകളിലെത്തി 15 വര്‍ഷം പിന്നിടുന്ന ഈ ഹാച്ച്ബാക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളില്‍ നിരത്തുകളില്‍ എത്തിച്ചത് 25 ലക്ഷം യൂണിറ്റാണ്. അപ്പോൾ തന്നെ മനസിലാക്കമല്ലോ സ്വിഫ്റ്റിന്റെ റേഞ്ച് എന്താണെന്ന്.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

മുടക്കുന്ന വിലയ്ക്ക് മികച്ച പെർഫോമസും കാര്യക്ഷമതയുമാണ് മാരുതി സുസുക്കി സ്വിഫ്റ്റ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ഈ മിടുക്കൻ ഹാച്ച്ബാക്കിനെ ടാറ്റ മോട്ടോർസ് നിർമിച്ചിരുന്നുവെങ്കിൽ എന്നൊന്ന് സങ്കൽപിച്ച് നോക്കിയോലോ? സുരക്ഷ മാത്രമായിരിക്കില്ല, മറ്റ് പല മികച്ച സവിശേഷതകൾ കൂടി വാഹനത്തിലേക്ക് എത്തുമായിരുന്നു എന്നതിൽ സംശയമൊന്നും വേണ്ട.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

5 സ്റ്റാർ സുരക്ഷാ റേറ്റിംഗ്

സുരക്ഷയാണ് ടാറ്റ മോട്ടോർസിന്റെ മുഖമുദ്ര. അതിനാൽ തന്നെ സുരക്ഷയും മാരുതി സുസുക്കി സ്വിഫ്റ്റിനെ കുപ്രസിദ്ധമാക്കും. എന്നെങ്കിലും ടാറ്റയ്ക്ക് സ്വിഫ്റ്റിന്റെ നിർമാണം ഏറ്റെടുക്കാൻ കഴിയുമെങ്കിൽ വിജയകരമായ ആൽഫ ആർക്കിടെക്ച്ചറിൽ തന്നെ ഹാച്ച്ബാക്ക് പൂർത്തിയാക്കാം.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

ഇതിനോടകം തന്നെ ആൾട്രോസ്, പഞ്ച് എന്നീ മോഡലുകളെ ഈ പ്ലാറ്റ്ഫോമിൽ നിർമിച്ച് സുരക്ഷയുടെ അങ്ങേയറ്റമാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. എബിഎസ്, ഇബിഡി, സിഎസ്‌സി തുടങ്ങിയ സുരക്ഷാ സവിശേഷതകളുടെ ഉൾപ്പെടുത്തലുകളോടെ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കാനും സ്വിഫ്റ്റിന് സാധിക്കും.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

ഹർമനിൽ നിന്നുള്ള അക്കോസ്റ്റിക് സൗണ്ട്

ഇൻ-ക്യാബിൻ അനുഭവത്തിലേക്ക് വരുമ്പോൾ സൗണ്ട് സിസ്റ്റം വളരെ പ്രാധാന്യമർഹിക്കുന്നൊരു സവിശേഷതയായി തന്നെയാണ് പലരും കണക്കാക്കുന്നത്. മികച്ച ശബ്ദം പുറപ്പെടുവിപ്പിക്കുന്ന മ്യൂസിക് സിസ്റ്റമാണ് ഏവർക്കും താത്പര്യവും. യാത്രകളിൽ സംഗീതത്തിനും ഒരു പ്രധാന പങ്കുവഹിക്കാനുണ്ട് എന്നതാണ് ഇതിനു പിന്നിലെ കാരണം.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

മാരുതി സുസുക്കി സ്വിഫ്റ്റിനെ ടാറ്റ ഏറ്റെടുത്താൽ സ്വിഫ്റ്റിന്റെ മൊത്തത്തിലുള്ള ഡ്രൈവിബിലിറ്റി വർധിപ്പിക്കുന്ന ടോപ്പ്-നോച്ച് 6 സ്പീക്കർ സജ്ജീകരണത്തോടുകൂടിയ ഹർമാൻ ട്യൂൺ ചെയ്ത അക്കോസ്റ്റിക് സൗണ്ട് സിസ്റ്റം ഉപയോഗിച്ച് ഹാച്ച്ബാക്ക് കൂടുതൽ ആവേശകരമാകുമെന്ന് ഉറപ്പാണ്.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും റെയിൻ സെൻസിംഗ് വൈപ്പറുകളും

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിലൊന്നാണെങ്കിലും ആധുനിക കാലത്തെ രണ്ട് സുഖസൗകര്യങ്ങൾ സ്വിഫ്റ്റിന് ഇപ്പോഴും അന്യമാണ്. എന്നാൽ ടാറ്റയിൽ നിന്നാണ് സ്വിഫ്റ്റ് വിപണിയിൽ എത്തിയിരുന്നതെങ്കിൽ പ്രധാനപ്പെട്ട സവിശേഷതയായ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും റെയിൻ സെൻസിംഗ് വൈപ്പറുകളും സ്വിഫ്റ്റിനെ ഇതിനകം ഉള്ളതിനേക്കാൾ കൂടുതൽ മികവുറ്റതാക്കി മാറ്റാനും സാധിക്കും.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

ടർബോ പെട്രോൾ എഞ്ചിൻ

സുരക്ഷയ്ക്ക് പുറമെ ടാറ്റ വാഗ്‌ദാനം ചെയ്യുന്ന നിലവിലെ മറ്റൊരു ഹൈലൈറ്റാണ് ടർബോ പെട്രോൾ എഞ്ചിൻ. ഡീസൽ എഞ്ചിൻ ഴിവാക്കിയപ്പോൾ സ്വിഫ്റ്റിന് ഇപ്പോഴും നഷ്‌ടമാകുന്നൊരു കാര്യം ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണ്. മുഖ്യ എതിരാളിയായ ഹ്യുണ്ടായി ഗ്രാൻഡ് i10 ടർബോ എഞ്ചിൻ ഒരുക്കി ഇക്കാര്യത്തിൽ മേൽകൈ നേടിയുട്ടുണ്ട്.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

എന്നാൽ ടാറ്റയ്‌ക്കൊപ്പം സ്വിഫ്റ്റിന് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എളുപ്പത്തിൽ ലഭ്യമായേനേ. അതായത് ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ നിലവിൽ വാഗ്‌ദാനം ചെയ്യുന്ന അതേ എഞ്ചിൻ ടാറ്റ സ്വിഫ്റ്റിലേക്ക് എത്തിക്കുമായിരുന്നുവെന്ന് സാരം.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

ഇത് സ്വിഫ്റ്റിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സിന് ഒരു ചെറിയ പഞ്ച് നൽകിയേക്കും. ഈ 1.2 ലിറ്റർ (1199 സിസി) ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 5500 rpm-ൽ 108.49 bhp പവറും 1500-5500 rpm-ൽ 140 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

ഡീസൽ എഞ്ചിൻ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി തങ്ങളുടെ എല്ലാ വാഹനങ്ങളിൽ നിന്നും ഡീസൽ എഞ്ചിനുകൾ പൂർണമായും ഒഴിവാക്കിയിരുന്നു. എന്നാൽ ടാറ്റ മോട്ടോർസിന് സ്വിഫ്റ്റിൽ പ്രീമിയം ഹാച്ചായ ആൾട്രോസിൽ അവതരിപ്പിച്ചിരിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ നൽകാനാകും.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

ഈ മികച്ച ഡീസൽ എഞ്ചിനൊപ്പം വിൽപ്പനയിലും ജനപ്രീതിയിലും മറ്റെല്ലാ സമകാലികരെയും പിന്തള്ളി സ്വിഫ്റ്റിന് അതിന്റെ ആധിപത്യ പദവി വീണ്ടെടുക്കാൻ കഴിയും എന്നതിലും തർക്കമൊന്നും ഉണ്ടാകില്ല.

കഥയാകെ മാറുമായിരുന്നു സ്വിഫ്റ്റിനെ ടാറ്റ നിർമിച്ചിരുന്നെങ്കിൽ! ഒരു സാങ്കൽപിക യാത്ര

ഈ 1.5 ലിറ്റർ 4 സിലിണ്ടർ ഡീസൽ എഞ്ചിൻ 4000 rpm-ൽ പരമാവധി 89 bhp കരുത്തും 1250 rpm-ൽ 200 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മാത്രമല്ല 25.11 കിലോമീറ്റർ ഇന്ധനക്ഷമതയും സ്വിഫ്റ്റിന്റെ മോടികൂട്ടും. ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിനെ ടാറ്റ മോട്ടോർസ് നിർമിച്ചതാണെങ്കിൽ കടന്നുപോകേണ്ടിയിരുന്ന 5 പ്രധാന സാങ്കൽപിക മാറ്റങ്ങളായിരുന്നു ഇവ.

Most Read Articles

Malayalam
English summary
If tata had made the swift the whole story would have changed
Story first published: Friday, November 19, 2021, 11:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X