അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

കഴിഞ്ഞ ദിവസമാണ് 73 -ാംമത് സ്വാതന്ത്ര്യദിനം നമ്മള്‍ ആഘോഷിച്ചത്. നിരവധി മാറ്റങ്ങളിലൂടെയും പരിണാമങ്ങളിലൂടെയുമായി ഈ യാത്രകള്‍ എല്ലാം. 73 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളൊരൂ ലോകത്തല്ല നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

നിരവധി മാറ്റങ്ങളാണ് പ്രകൃതിയില്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വാഹനമേഖലയിലും സംഭവിച്ചിട്ടുണ്ട്. ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ നാം അഭിമനത്തോടെ കാണേണ്ട കുറച്ച് ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ ഉണ്ട്. അത് ചിലപ്പോള്‍ കാറുകള്‍ ആകാം, ബൈക്കുകള്‍ ആകാം. അത് ഏതൊക്കെ എന്ന് ഒന്ന് നോക്കാം.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ടാറ്റ നാനോ

പത്തുവര്‍ഷം നീണ്ട ജൈത്രയാത്ര ടാറ്റ നാനോ അവസാനിപ്പിച്ചത് അടുത്തിടെയായിരുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെയാണ് രത്തന്‍ ടാറ്റ നാനോയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2008 ഓട്ടോ എക്‌സ്‌പോയിലാണ് വിപണി നാനോയെ പരിചയപ്പെടുന്നത്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

വിപണിയില്‍ ആവശ്യക്കാര്‍ക്ക് നാനോടെ വേണ്ടാതായതാണ് പ്രൊഡകഷന്‍ നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്. അതോടൊപ്പം നിലവിലെ സാഹചര്യത്തില്‍ നാനോയ്ക്ക് മുന്നോട്ട് പോകാന്‍ കൂടി കഴിയില്ലെന്നും കമ്പനിക്ക് മനസ്സിലായി. 2020 -ഓടെ വിപണിയില്‍ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് പ്രബല്യത്തില്‍ വരുന്നത്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

വിപണിയില്‍ അവതരിച്ച കാലം മുതല്‍ തന്നെ വിവാദങ്ങളുടെ തോഴനായിരുന്നു നാനോ. നാലു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്ന വാഹനം കൂടിയായിരുന്നു നാനോ. എന്നാല്‍ NCAP ക്രാഷ് ടെസ്റ്റ് അടക്കമുള്ളവയില്‍ പൂര്‍ണ പരാജയമായിരുന്നു ടാറ്റയുടെ ഈ കുഞ്ഞന്‍ കാര്‍.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

രേവ ഐ

ഇന്ത്യന്‍ വിപണിക്ക് ആദ്യ ഇലക്ട്രിക്ക് കാര്‍ സമ്മാനിച്ച് നിര്‍മ്മാതാക്കളാണ് രേവ ഐ. ചെലവ് കുറഞ്ഞ ഇലക്ട്രിക്ക് കര്‍ എന്ന സങ്കല്‍പ്പത്തില്‍ ചേതന്‍ മൈനിയാണ് കമ്പനി സ്ഥാപിച്ചത്. ഇന്നും ലോകമെമ്പാടുമുള്ള വിപണിയിലേക്ക് കാര്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

രണ്ട് ആളുകള്‍ക്കാണ് ഈ വാഹനത്തില്‍ ഇരുന്നു സഞ്ചരിക്കാവുന്നത്. വൈദ്യുതി സംഭരിച്ച ബാറ്ററിയും മോട്ടോറും ഉപയോഗിച്ചാണ് ഈ വാഹനം പ്രവര്‍ത്തിക്കുന്നത്. എസി ഉള്ള മോഡലും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഒറ്റ തവണ ചാര്‍ജിങ്ങില്‍ 80 കിലോമീറ്റര്‍ വാഹനം സഞ്ചരിക്കും.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

8 മണിക്കൂറാണ് ബാറ്ററി മുഴുവന്‍ ചാര്‍ജ് ആകാന്‍ വേണ്ട സമയം. രണ്ടര മണിക്കൂര്‍ ചാര്‍ജിങ്ങില്‍ തന്നെ ബാറ്ററി 80 ശതമാനം ചാര്‍ജ്ജ് സംഭരിക്കും. 230 വോള്‍ട്ട് എസിയില്‍ 15 ആമ്പിയര്‍ പ്ലഗ് സോക്കറ്റില്‍ ചാര്‍ജിങ്ങ് നടത്താവുന്നതാണ്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ആകെ 2 ശതമാനം മാത്രമാണ് ഒരു ദിവസം ബാറ്ററിയുടെ സ്വാഭാവിക ചാര്‍ജിങ് നഷ്ടം സംഭവിക്കുന്നത്. തന്മൂലം ട്രാഫിക്കില്‍ മണിക്കൂറുകള്‍ വാഹനം കിടക്കേണ്ടി വന്നാലും വൈദ്യുതി നഷ്ടം സംഭവിക്കുന്നില്ല.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

മഹീന്ദ്ര സ്‌കോര്‍പിയോ

മഹീന്ദ്ര എന്ന കമ്പനിയുടെ തലവര തന്നെ മാറ്റിയ ചരിത്രം പറയാനുണ്ട് സ്‌കോര്‍പിയോയ്ക്ക്. മഹീന്ദ്രയെ ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളാക്കി മാറ്റിയതും സ്‌കോര്‍പിയോയാണ്. 2002 -ലാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

മൂന്ന് തലമുറകളാണ് സ്‌കോര്‍പിയോയില്‍ നിന്നും ഇതുവരെ വിപണിയില്‍ എത്തിയിരിക്കുന്നത്. വിപണിയില്‍ എത്തി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും ഉപഭോക്താക്കളുടെ പ്രിയ വാഹനം തന്നെയാണ് ഈ മോഡല്‍. ഇന്ത്യയില്‍ മാത്രമല്ല രാജ്യാന്തര വിപണികളിലും മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് സ്‌കോര്‍പിയോ.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ഡിസി അവാന്തി

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് കാറാണ് ഡിസി അവാന്തി. സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിലയില്‍ ഒരു സ്‌പോര്‍ട്‌സ് കാര്‍ വിപണിയില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസി മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചത്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

2.0 ലിറ്റര്‍ ശേഷിയുള്ള എഞ്ചിന്‍ 248 bhp പവറും, 350 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വിപണിയിലെ വില.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ടോര്‍ക്ക് T6X

ഇന്ത്യയിലെ പ്രഥമ ഇലക്ട്രിക്ക് ബൈക്കുമായി വരുന്ന ആദ്യത്തെ മ്പനിയാണ് ടോര്‍ക്ക്. പൂനെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പില്‍ നിന്നാണ് ബൈക്കുകള്‍ വിപണിയില്‍ എത്തുന്നത്. ഒറ്റ നോട്ടത്തില്‍ പെട്രോള്‍ ബൈക്കുകളെ വെല്ലുന്ന രൂപഭംഗിയിലാണ് കമ്പനി ടോര്‍ക്ക് T6X -നെ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

70 കിലോമീറ്റര്‍ വേഗതയില്‍ വരെ കുതിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. വെറും 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനിലാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2009 -ലാണ് ഈ മോഡലിന്റെ ആദ്യ മാതൃക കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.25 ലക്ഷം രൂപയാണ് മോഡലിന്റെ വിപണിയിലെ വില.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ഏഥര്‍ S340

ബംഗളുരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് ഏഥര്‍. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ഡിമാന്റ് ഏറിയതോടെയാണ് ഏഥറും അവരുടെ ഇലക്ട്രിക്ക് പതിപ്പായ ഏഥര്‍ S340 -നെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ഏഥര്‍ 340, 450 എന്നിങ്ങനെ രണ്ട് മോഡലുകളാണ് വിപണിയില്‍ ഉള്ളത്. ഏഥര്‍ 340 ഒറ്റ ചാര്‍ജില്‍ 45 - 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാനും സാധിക്കും.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

2016 -ലാണ് റോയല്‍ എന്‍ഫീല്‍ഡ് നിരയിലേക്ക് ഹിമാലയന്‍ എത്തുന്നത്. അഡ്വഞ്ചേര്‍സിനായി ആഗ്രഹിക്കുന്ന യുവാക്കാളെ ലക്ഷ്യമിട്ടാണ് ഈ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഒരു സമ്പൂര്‍ണ ഓഫ് റോഡിങ് മോട്ടോര്‍ സൈക്കിളാണ് ഹിമാലയന്‍.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ബജാജ് പള്‍സര്‍

യുവാക്കള്‍ക്കിടയില്‍ ബജാജിനെ ജനപ്രീയമാക്കി മാറ്റിയ ബൈക്കാണ് പള്‍സര്‍. രാജ്യത്തെ ഏറ്റവും വിജയകരമായ സ്‌പോര്‍ട്ടി ബൈക്ക് എന്നും പള്‍സറിനെ വിശേഷിപ്പിക്കാം. എതു പ്രായക്കാരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള എഞ്ചിന്‍ ഓപഷനുകളും മോഡലില്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ വിപണിയില്‍ ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പള്‍സറിനെ ഇഷ്ടപ്പെട്ടു.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ടാറ്റ ഇന്‍ഡിക്ക

1998 -ല്‍ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിച്ച ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ആദ്യത്തെ ഹാച്ച്ബാക്കാണ് ഇന്‍ഡിക്ക. പാസഞ്ചര്‍ കാര്‍ വിഭാഗത്തിലേക്ക് ടാറ്റ മോട്ടോര്‍സിന്റെ പ്രവേശനവും ഈ വാഹനത്തിലൂടെയായിരുന്നു. ചെറിയ വിലയില്‍ ഒരു വലിയ വാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇന്‍ഡിക്ക വിപണിയില്‍ അവതരിപ്പിച്ചത്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ ചാലനങ്ങള്‍ സൃഷ്ടിച്ച ഇന്‍ഡിക്ക കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. രത്തന്‍ ടാറ്റയുടെ ആശയവും ആവേശവുമായിരുന്നു ഇന്‍ഡിക്ക. ആദ്യമായി ഡിസല്‍ എഞ്ചിനോടെ വിപണിയില്‍ എത്തിയ ചെറുകാറും ഇന്‍ഡിക്ക ആയിരുന്നു.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

മോഡേണ്‍ കാറുകള്‍ വിപണിയില്‍ എത്തിയതോടെയാണ് ഇന്‍ഡിക്കയ്ക്ക് ഷീണം സംഭവിച്ച് തുടങ്ങുന്നത്. എന്നാലും ടാക്‌സി വിഭാഗത്തിലെ എല്ലാവരുടെയും ഇഷ്ടതോഴന്‍ ആയിരുന്നു ഇന്‍ഡിക്ക. ഇന്‍ഡിക്ക എന്ന പേരു തന്നെ ഇന്ത്യന്‍ കാറിന്റെ ചുരുക്കം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ബജാജ് ക്യൂട്ട്

2012 ഓട്ടോ എക്സ്പോയിലാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ക്വാഡ്രി സൈക്കിള്‍ ഗണത്തില്‍പ്പെടുന്ന ക്യൂട്ടിനെ അവതരിപ്പിക്കുന്നത്. അന്നു ബജാജിന്റെ കോണ്‍സെപ്റ്റ് വാഹനമായിരുന്നു ക്യൂട്ട്.

അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

അടുത്തിടെയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ക്യൂട്ടിനെ വാഹന ഗണത്തില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയിലേക്ക് ക്യൂട്ടിന്റെ വൈദ്യുത പതിപ്പിനെയും അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ചെറു വാണിജ്യ വാഹനങ്ങളുടെ ഗണത്തിലാകും ക്യൂട്ടിനെയും കമ്പനി ഉള്‍പ്പെടുത്തുക.

Most Read Articles

Malayalam
English summary
10 made in India cars and bikes that every Indian should be proud of. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X