ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

അടിയ്ക്ക് തിരിച്ചടി, പാക്ക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ നാമാവശേഷമാക്കിയ ഇന്ത്യന്‍ സൈനിക നടപടിയെ ഇതിലും ചുരുങ്ങിയ വാക്കുകളില്‍ എങ്ങനെയാണ് വിശേഷിപ്പിക്കുക. പുല്‍വാമയിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഫെബ്രുവരി 26 ചൊവ്വാഴ്ചയാണ് പാക്ക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന മിന്നാലാക്രമണം നടത്തിയത്.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷനില്‍ നിന്നുള്ള ലൈസന്‍സില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL) നിര്‍മ്മിച്ച മിറാഷ് 2000 പോര്‍ വിമാനങ്ങളാണ് ഈ ആക്രമണത്തില്‍ വ്യോമസേനയുടെ കുന്തമുനയായിരുന്നത്.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

1999 -ലെ കാര്‍ഗില്‍ യുദ്ധത്തില്‍ സുപ്രധാന പങ്ക് വഹിച്ചവയാണ് മിറാഷ് പോര്‍ വിമാനങ്ങള്‍. ശേഷം അത്യാധുനിക സജ്ജീകരണങ്ങളുള്ള സുഖോയ് Su-30MKI, മിഗ് 29 എന്നീ പോര്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തിയെങ്കിലും വ്യോമസേനയുടെ ചരിത്രത്തില്‍ സ്തുത്യര്‍ഹമായ സ്ഥാനമാണ് മിറാഷ് 2000 പോര്‍ വിമാനത്തിനുള്ളത്.

Most Read:രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

ഇന്ത്യന്‍ വജ്രായുധം

1978 -ലാണ് മിറാഷ് വിമാനങ്ങള്‍ രൂപം കൊണ്ടത്. 1984 ജൂണിലാണ് ദസോള്‍ട്ട് ഏവിയേഷനില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചത്. 'വജ്ര' എന്ന പേരിലാണ് ഇന്ത്യയിലെത്തിയ ശേഷം ഇന്ത്യന്‍ വ്യോമസേന മിറാഷിനെ വിളിച്ചത്.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

ആദ്യ ഘട്ടത്തില്‍ 36 സിംഗിള്‍ സീറ്റര്‍ മിറാഷ് വിമാനങ്ങളും 4 ഇരട്ട സീറ്റര്‍ മിറാഷ് വിമാനങ്ങളുമാണ് ഇന്ത്യ വാങ്ങിയത്. ഏതാണ്ട് ഈ സമയത്ത് തന്നെയാണ് അമേരിക്കന്‍ നിര്‍മ്മിതമായ എഫ്-16 ഫാല്‍ക്കണ്‍ പോര്‍ വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വാങ്ങിയത്.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

ചൊവ്വാഴ്ച ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ പന്ത്രണ്ട് മിറാഷ് 2000 വിമാനങ്ങളാണ് പങ്കെടുത്തടുത്തത്. എന്നാല്‍ ഇത് ചെറുക്കാനായി പാക്കിസ്ഥാന്‍ തങ്ങളുടെ എഫ്-16 ഫാല്‍ക്കണ്‍ വിമാനങ്ങള്‍ ഉപയോഗിച്ചു എന്നും മിറാഷിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ എഫ്-16 പിന്‍വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

ലോക്ക് ഹീഡ് മാര്‍ട്ടിന്‍ എന്ന അമേരിക്കന്‍ ആയുധ നിര്‍മ്മാണ ഭീമന്മാരാണ് എഫ്-16 ഫാല്‍ക്കണിന്റെ നിര്‍മ്മാതാക്കള്‍. അമേരിക്കയെ കൂടാതെ മറ്റ് 25 രാജ്യങ്ങള്‍ കൂടി നിലവില്‍ എഫ്-16 ഉപയോഗിക്കുന്നുണ്ട്.മിറാഷ് 2000 -ഉം എഫ് -16 ഫാല്‍ക്കണും തമ്മിലെ ചില പ്രധാന വ്യത്യാസങ്ങള്‍ ഇതാ.

Most Read:ഉറപ്പിച്ചു, പ്യൂഷോ ഇന്ത്യയിലേക്ക് - തിരിച്ചുവരുമോ അംബാസഡര്‍?

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

മിറാഷ് 2000 vs എഫ്- 16 ഫാല്‍ക്കണ്‍

ദസോള്‍ട്ട് മിറാഷ് 2000 അഥവാ മിറാഷ് 2000 എന്നത് ദസോള്‍ട്ട് ഏവിയേഷന്‍ നിര്‍മ്മിക്കുന്ന സിംഗിള്‍ എഞ്ചിൻ നാലാം തലമുറ പോര്‍ വിമാനമാണ്. ഇതേ കമ്പനിയാണ് ഇന്ത്യയുമായി റഫാല്‍ ഇടപാട് നടത്തിയിട്ടുള്ളതും.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

മിറാഷ് III വിമാനത്തിന് പകരമായാണ് കമ്പനി നിലവിലെ മിറാഷ് 2000 പോര്‍ വിമാനത്തെ രൂപകല്‍പ്പന ചെയ്തത്. ആദ്യ മോഡലിനെക്കാളും ഭാരം കുറവാണ് നിലവിലെ മിറാഷിന്. ആദ്യ ഘട്ടമെന്നോണം 1984 -ല്‍ ഇത് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

തുടക്കത്തില്‍ ഫ്രാന്‍സ്, യുഎഇ, ഈജിപ്ത്, പെറു, ഗ്രീസ്, തായ്‌വാന്‍, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഇത് ഉപയോഗിച്ച പ്രമുഖര്‍.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

മറുഭാഗത്ത് അമേരിക്കന്‍ വ്യോമസേനയ്ക്ക് വേണ്ടി ജനറല്‍ ഡൈനാമിക്‌സ് ( ഇപ്പോള്‍ ലോക്ക് ഹീഡ് മാര്‍ട്ടിന്‍) നിര്‍മ്മിച്ച സിംഗിള്‍ എഞ്ചിന്‍ സൂപ്പര്‍ സോണിക്ക് മള്‍ട്ടി റോള്‍ പോര്‍ വിമാനമാണ് എഫ്- 16 ഫാല്‍ക്കണ്‍. 1976 -ലാണ് നിര്‍മ്മിച്ചത്. ഇതുവരെ 4,500 എഫ്- 16 വിമാനങ്ങള്‍ നിര്‍മ്മിച്ചതായി പറയപ്പെടുന്നു.

Most Read:അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

മിറാഷ് 2000

സിംഗിള്‍ സീറ്റ്, ഇരട്ട സീറ്റ് മള്‍ട്ടി റോള്‍ വകഭേദങ്ങളിലാണ് മിറാഷ് 2000 ലഭിക്കുന്നത്. 48 അടി നീളമുള്ള മിറാഷിന്റെ ചിറകിന് 29 അടി നീളമുണ്ട്. 17 അടിയാണ് ഉയരം. ഏകദേശം 7,500 കിലോയാണ് മിറാഷിന്റെ ഭാരം.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

എല്ലാ ഒരുക്കങ്ങളും കൂടിയാവുമ്പോള്‍ 13,800 കിലോയോളം ഭാരം വരും. ഉയരങ്ങളില്‍ മണിക്കൂറില്‍ 2,236 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനും ഭൂപ്രദേശങ്ങളോട് ചേര്‍ന്ന് മണിക്കൂറില്‍ 1,110 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനും മിറാഷിന് ശേഷിയുണ്ട്.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

എക്‌സ്റ്റേണല്‍ ഫ്യുവല്‍ ടാങ്കിന്റെ സഹായത്തോടെ 1,550 കിലോമീറ്റര്‍ വരെ മിറാഷിന് പറക്കാനാവും. രണ്ട് 30 mm DEFA 554 റിവോള്‍വര്‍ തോക്കുകളാണ് മിറാഷിലുള്ളത്. ഇരു തോക്കിലും 125 റൗണ്ട് വരെ വെടിയുതിര്‍ക്കാനാവും.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

മിന്നല്‍ വേഗത്തില്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ മിടുക്കനാണ് മിറാഷ്. 6,300 കിലോ വരെ ഭാരം വഹിക്കാന്‍ മിറാഷിനാവും.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

വായുവില്‍ നിന്ന് വായുവിലേക്കും, വായുവില്‍ നിന്ന് കരയിലേക്കുമുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്കാണ് മുഖ്യമായും മിറാഷിനെ ഉപയോഗിക്കുന്നത്. ഒരു മിറാഷ് വിമാനത്തിന് രണ്ട് ലേസര്‍ ഗൈഡഡ് ബോംബുകള്‍ വരെ വഹിക്കാന്‍ പ്രാപ്തിയുണ്ട്.

Most Read:എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ 180 ഉടന്‍

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

എഫ്- 16 ഫാല്‍ക്കണ്‍

സിംഗിള്‍ എഞ്ചിനോടു കൂടിയ എഫ്- 16 ഫാല്‍ക്കണ്‍ പോര്‍ വിമാനം വായുവില്‍ നിന്ന് വായുവിലേക്കുള്ള ആക്രമണങ്ങള്‍ക്ക് യോജിച്ചതാണ്. കൃത്യമായ കാഴ്ച ലഭിക്കുന്ന രീതിയിലാണ് എഫ്- 16 ന്റെ കോക്ക്പിറ്റ് ഘടന.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

യുദ്ധത്തിനിടയില്‍ പൈലറ്റിന് 360 ഡിഗ്രി കാഴ്ച സമ്മാനിക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ ആക്രമണത്തിലെ കൃത്യത എഫ്- 16 ന് ഉണ്ടാവും.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

M61 വുള്‍ക്കന്‍ തോക്കാണ് (20mm) എഫ്- 16 വിമാനത്തില്‍ ഉള്ളത്. ഇതിന് ഉയര്‍ന്ന അളവില്‍ വെടിയുതിര്‍ക്കാനാവും. കുത്തനെ ഉയര്‍ന്ന് പറക്കുന്നതില്‍ മിറാഷിനെക്കാളും അല്‍പ്പം മുന്‍തൂക്കം എഫ്- 16 അവകാശപ്പെടും.

ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16 ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

യുദ്ധ സാഹചര്യങ്ങളില്‍ 450 കിലോ ഭാരമുള്ള ബോംബുകളുമായി 550 കിലോമീറ്റര്‍ ദൂരം വരെ പറക്കാന്‍ എഫ്- 16 ന് ആവും. ഇടത്തരം ദൂരമുള്ള മിഷനുകളില്‍ ഉപയോഗിക്കാവുന്ന പോര്‍ വിമാനമാണ് എഫ്- 16.

Most Read Articles

Malayalam
English summary
difference between mirage 2000 of india and f 16 of pakistan: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X