രാജ്യത്തെ ആദ്യ 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പർ കരസ്ഥമാക്കി ഗുജറാത്ത് സ്വദേശി

ഇന്ത്യയിലെ ആദ്യത്തെ 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പർ ഗുജറാത്ത് സ്വദേശിയായ ദീപക് മെവാഡ എന്ന വ്യവസായി കരസ്ഥമാക്കി. ലഭ്യമായ എല്ലാ ഓപ്ഷണൽ ആഡ് ഓണുകളും ഫീച്ചർ ചെയ്യുന്ന ഈ പ്രത്യേക ബെന്റ്ലി ഫ്ലൈയിംഗ് സ്പറിന് 5.6 കോടി രൂപയാണ് ഓൺ-റോഡ് വില.

രാജ്യത്തെ ആദ്യ 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പർ കരസ്ഥമാക്കി ഗുജറാത്ത് സ്വദേശി

പഴയ മോഡലിൽ നിന്ന് ശ്രദ്ധേയമായ നികവധി നവീകരണങ്ങളാണ് ബെന്റ്ലി ഫ്ലൈയിംഗ് സ്പറിലുള്ളത് (MY2020). 2020 മോഡൽ അതിന്റെ മുൻഗാമിയുമായി പേര് മാത്രമേ പങ്കിടുന്നുള്ളൂവെന്നും കാർ പൂർണ്ണമായും പുതിയതാണെന്നും കമ്പനി അവകാശപ്പെടുന്നു.

രാജ്യത്തെ ആദ്യ 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പർ കരസ്ഥമാക്കി ഗുജറാത്ത് സ്വദേശി

ആഡംബര-സലൂണിൽ പുതിയ ചേസിസ് ഡിസൈനും അലുമിനിയം കൊണ്ട് നിർമ്മിച്ച ബോഡി പാനലുകളും കാറിന്റെ ക്രീസ് ലൈനുകൾ വർദ്ധിപ്പിക്കുന്നു.

രാജ്യത്തെ ആദ്യ 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പർ കരസ്ഥമാക്കി ഗുജറാത്ത് സ്വദേശി

അകത്തും പുറത്തും നിരവധി സവിശേഷതകളും ആഢംബര ഫീച്ചറുകളും നിറഞ്ഞതാണ് ബെന്റ്ലി ഫ്ലൈയിംഗ് സ്പർ. സൂക്ഷമമായി കാർന്നെടുത്ത വജ്രത്തിന് സമാനമായ എൽഇഡി ഹെഡ്‌ലാമ്പുകൾ, 22 ഇഞ്ച് അലോയി വീലുകൾ, ഇലക്ട്രോണികലായി ക്രമീകരിക്കാവുന്ന ലെതർ സീറ്റുകൾ എന്നിവ ഈ കാറിന്റെ പ്രത്യേകത വർദ്ധിപ്പിക്കുന്നു.

രാജ്യത്തെ ആദ്യ 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പർ കരസ്ഥമാക്കി ഗുജറാത്ത് സ്വദേശി

അകത്ത്, സവിശേഷതകളുടെ ഒരു നീണ്ട പട്ടികയിലേക്ക് ചേർക്കുന്നത് ഒരു ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡും മസാജ് ചെയ്യുന്നതുമായ സീറ്റുകൾ, പിൻ സീറ്റ് വിനോദത്തിനായി വേർപെടുത്തി എടുക്കാവുന്ന ടച്ച്സ്ക്രീൻ ഡിസ്പ്ലേകൾ.

രാജ്യത്തെ ആദ്യ 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പർ കരസ്ഥമാക്കി ഗുജറാത്ത് സ്വദേശി

കൂടാതെ താപനിലയും കാറിന്റെ മറ്റ് സവിശേഷതകളും നിയന്ത്രിക്കാൻ വേർപെടുത്താവുന്ന മറ്റൊരു ടച്ച്സ്ക്രീൻ ഡിസ്പ്ലേ എന്നിവ നിർമ്മാതാക്കൾ ഒരുക്കുന്നു. പിൻ സെന്റർ കൺസോളിനുള്ളിൽ ഒരു ഫ്രിഡ്ജും കമ്പനി സ്ഥാപിച്ചിരിക്കുന്നു.

രാജ്യത്തെ ആദ്യ 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പർ കരസ്ഥമാക്കി ഗുജറാത്ത് സ്വദേശി

6.0 ലിറ്റർ ട്വിൻ-ടർബോ W12 എഞ്ചിനാണ് 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പറിന്റെ ഹൃദയം. ഇത് 635 bhp കരുത്തും 900 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ഇത് ഭൂമിയെ പിന്നിലേക്ക് തിരിക്കാൻ പര്യാപ്തമാണ്.

രാജ്യത്തെ ആദ്യ 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പർ കരസ്ഥമാക്കി ഗുജറാത്ത് സ്വദേശി

എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ഗിയർബോക്സ് വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു. പിൻ-വീൽ സ്റ്റിയറിംഗ് ഉൾപ്പെടുത്തിക്കൊണ്ട് ബെന്റ്ലി ഫ്ലൈയിംഗ് സ്പറിന്റെ ഹാൻഡ്‌ലിംഗ് സവിശേഷതകൾ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ആദ്യ 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പർ കരസ്ഥമാക്കി ഗുജറാത്ത് സ്വദേശി

ഫ്ലൈയിംഗ് സ്പറിന് 2.5 ടൺ ഭാരം വരും, മാത്രമല്ല 3.8 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. മണിക്കൂറിൽ 333 കിലോമീറ്ററിൽ കൂടുതൽ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും.

രാജ്യത്തെ ആദ്യ 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പർ കരസ്ഥമാക്കി ഗുജറാത്ത് സ്വദേശി

W12 എഞ്ചിനു പുറമേ 4.0 ലിറ്റർ ട്വിൻ-ടർബോ V8, 3.0 ലിറ്റർ ട്വിൻ-ടർബോ ഹൈബ്രിഡ് V6 പതിപ്പുകളും ഫ്ലൈയിംഗ് സ്പർ വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തെ ആദ്യ 2020 ബെന്റ്ലി ഫ്ലൈയിംഗ് സ്പർ കരസ്ഥമാക്കി ഗുജറാത്ത് സ്വദേശി

ബെന്റ്ലി ഫ്ലൈയിംഗ് സ്പർ വളരെ ആകർഷണീയവും ആഢംഭരവുമായ വിഭാഗത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നിരുന്നാലും, 2020 -ൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി നാല് ബെന്റ്ലി ഫ്ലൈയിംഗ് സ്പർ പതിപ്പുകൾ കൂടി കമ്പനി അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണിയിൽ റോൾസ് റോയ്‌സ് ഗോസ്റ്റ്, മെർസിഡീസ് മേബാക്ക് എന്നിവയാണ് ബെന്റ്ലി ഫ്ലൈയിംഗ് സ്പറിന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
India's first 2020 Bentley Flying Spur delivered to Gujarat businessman. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X