കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

C-17 ഗ്ലോബ് മാസ്റ്റർ -3, IL-76 കാർഗോ വിമാനങ്ങളിൽ ഓക്സിജൻ വഹിക്കുന്ന ട്രക്കുകൾ ട്രാൻസ്പോർട്ട് ചെയ്യാൻ ആരംഭിച്ചതായി ഇന്ത്യൻ വ്യോമസേന വെളിപ്പെടുത്തി.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

ഇന്ത്യൻ വ്യോമസേനയുടെ മാസ്റ്റർസ്ട്രോക്കാണിത്, കാരണം രാജ്യത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് ഓക്സിജൻ വലിയ അളവിൽ എത്തിക്കാൻ എടുക്കുന്ന സമയം ഇത് കുറയ്ക്കുന്നു. കൊവിഡ്-19 രണ്ടാം തരംഗം കണക്കിലെടുക്കുമ്പോൾ ശുദ്ധമായ ഓക്സിജന്റെ ആവശ്യം എക്കാലത്തെയും ഉയർന്നതിനാൽ സമയം വളരെ പ്രധാനമാണ്.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

കൊവിഡ്-19 വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തെമ്പാടും വ്യാപിക്കുന്നു. കൊവിഡ്-19 കേസുകളുടെ ദൈനംദിന എണ്ണം ഇപ്പോൾ നേരത്തത്തേതിനേക്കാളും ഉയർന്നതാണ്, ഇത് അനുദിനം വർധിച്ചു വരുന്നു.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

2020 -ൽ കൊവിഡ് -19 വൈറസ് ആദ്യമായി രാജ്യത്ത് ബാധിച്ചപ്പോൾ സർക്കാർ രാജ്യത്തുടനീളം ഒരു ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നില്ല. എന്നാൽ ഈ സമയം, ഇത് മൂന്ന് ലക്ഷം കടന്നിരിക്കുന്നു.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാന സർക്കാരുകൾ, മെഡിക്കൽ വർക്കർമാർ, ഫ്രണ്ട് ലൈൻ യോദ്ധാക്കൾ, പൗരന്മാർ, സ്വകാര്യ കമ്പനികൾ, പൊതു കമ്പനികൾ എന്നിവരും പങ്കുചേരുന്നു. ഇന്ത്യയിലെ സായുധ സേനയും ഈ പോരാട്ടത്തിൽ പങ്കുചേർന്നിട്ടുണ്ട്, അവർക്ക് കഴിയുന്നത്ര മികച്ച രീതിയിൽ പോരാട്ടത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

ക്രയോജനിക് ഓക്സിജൻ കണ്ടെയ്നർ ട്രക്കുകൾ തങ്ങളുടെ വലിയ ചരക്ക് വിമാനങ്ങളിൽ ട്രാൻസ്പോർട്ട് ചെയ്യാൻ ആരംഭിച്ചതായി ഇപ്പോൾ ഇന്ത്യൻ വ്യോമസേന വെളിപ്പെടുത്തി. ഇന്ത്യയിലെ പല നഗരങ്ങളിലും ശുദ്ധമായ മോളികുലാർ ഓക്സിജന്റെ ആവശ്യം ഏറ്റവും ഉയർന്ന നിലയിലാണ്.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

ക്രയോജനിക്സ് പ്ലാന്റിൽ നിന്ന് ആശുപത്രികളിലേക്കോ ആവശ്യമുള്ള ഫില്ലിംഗ് സ്റ്റേഷനുകളിലേക്കോ മോളികുലാർ ഓക്സിജനെ എത്തിക്കുന്ന ട്രക്കുകൾ നിരവധി ഘടകങ്ങളാൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

ഇവയെ ഏറ്റവും വലിയ തോതിൽ പരിമിതപ്പെടുത്തുന്ന ഘടകം സമയമാണ്. ഓക്സിജൻ എത്തിക്കാൻ ട്രക്കുകൾക്ക് ചിലപ്പോൾ നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിക്കേണ്ടി വരും. ഈ പ്രക്രിയയ്ക്ക് മണിക്കൂറുകളെടുക്കും, ചിലപ്പോൾ ഒറ്റരാത്രി മുഴുവൻ ഡ്രൈവ് ചെയ്യേണ്ടി വരും.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

ഡ്രൈവറുടെ ക്ഷീണം, റോഡ് തടസ്സങ്ങൾ, ഫ്യുവൽ സ്റ്റോപ്പുകൾ തുടങ്ങിയ ഘടകങ്ങൾ ഇതിനൊപ്പം ചേരുന്നു. ഇന്ത്യൻ വ്യോമസേന തങ്ങളുടെ ഭീമൻ ചരക്ക് വിമാങ്ങളുടെ ഉപയോഗം മേൽപ്പറഞ്ഞ പരിമിതപ്പെടുത്തുന്ന എല്ലാ ഘടകങ്ങളെയും വൻതോതിൽ കുറയ്ക്കുന്നതായി കണ്ടെത്തി.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

ഓക്സിജൻ കണ്ടെയ്നർ ട്രെയിലർ ട്രക്ക് വിമാനത്തിലേക്ക് അനായാസം ഓടിച്ചുകയറ്റാനും വിമാനത്തി കുറച്ച് മിനിറ്റിനുള്ളിൽ വലിയ ദൂരങ്ങൾ പിന്നിടാനും കഴിയുന്നു, അതിനുശേഷം ട്രക്ക് ഡ്രൈവർക്ക് അവസാന മൈൽ യാത്ര വേഗത്തിൽ കവർ ചെയ്യാൻ കഴിയും.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

വ്യോമസേനയുടെ ആയുധപ്പുരയിലെ ഏറ്റവും വലിയ വിമാനമായ ഇല്യുഷിൻ IL-76, C-17 ഗ്ലോബ് മാസ്റ്റർ -3 എന്നിവയാണ് ഈ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നത്.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

ഇല്യുഷിൻ ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഒരു മൾട്ടി പർപ്പസ് സ്ട്രാറ്റജിക് എയർലിഫ്റ്ററാണ് ഇല്യുഷിൻ IL-76. വിമാനം പാതയില്ലാത്ത റൺ‌വേകളിൽ നിന്ന് പ്രവർത്തിപ്പിക്കാൻ കഴിയും, ഇത് സൈനിക നടപടികൾക്ക് അനുയോജ്യമാക്കുന്നു.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

ഇന്ത്യൻ വ്യോമസേനയ്ക്ക് IL-76 -ന്റെ 26 യൂണിറ്റുകളും മറ്റ് നിർദ്ദിഷ്ട ജോലികൾക്കായി 29 പ്രത്യേകമായി രൂപകൽപ്പന ചെയ്ത പതിപ്പുകളുമുണ്ട്. രാജ്യത്തുടനീളം ഓക്സിജൻ ടാങ്കറുകളുടെ ഗതാഗതത്തിനായി വ്യോമസേന സ്റ്റാൻഡേർഡ് മൾട്ടി പർപ്പസ് IL-76 ഉപയോഗപ്പെടുത്തി.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

ഈ പ്രവർത്തനത്തിൽ ഉപയോഗിക്കുന്ന മറ്റൊരു വിമാനം C-17 ഗ്ലോബ് മാസ്റ്റർ -3 ആണ്. ബോയിംഗ് നിർമ്മിക്കുന്നതും ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നതുമായ ഏറ്റവും വലിയ വിമാനമാണിത്. യുദ്ധ ടാങ്കുകൾ പോലെ കനത്ത ചരക്ക് കൊണ്ടുപോകാൻ ഇതിന് കഴിവുണ്ട്.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

നൂറുകണക്കിന് സൈനികരേയും, കാലാൾപ്പട ഉപകരണങ്ങളോടൊപ്പം പരിമിതമായ എണ്ണത്തിലുള്ള സൈനികരേയും യുദ്ധക്കളത്തിലേക്ക് എയർ ഡ്രോപ്പ് ചെയ്യാനോ ഇതിന് കഴിയും. 11 ബെഹമോത്തുകളാണ് ഇന്ത്യൻ വ്യോമസേനയിലുള്ളത്.

കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

ഹിന്ദാൻ വ്യോമസേനാ താവളത്തിൽ നിന്ന് പനഗഡിലേക്കുള്ള വിജയകരമായ യാത്രയ്ക്ക് ശേഷം വിമാനത്തിൽ നിന്ന് അശോക് ലെയ്‌ലാൻഡ് ട്രക്ക് ഇറക്കുന്നതായ ചിത്രം വ്യോമസേന പുറത്തുവിട്ട ട്വീറ്റിലുണ്ട്. ഇത്തരത്തിലുള്ള കൂടുതൽ ഓക്സിജൻ ഗതാഗത വിമാനങ്ങൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ടെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
Indian Airforce Cargo Carriers Transports Oxygen Trucks To Support Covid Relief Operations. Read in Malayalam.
Story first published: Friday, April 23, 2021, 21:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X