കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

കൊറോണ വൈറസ് ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ കയറ്റുന്നതിനായി ഇന്ത്യൻ സൈന്യം ഒരു ബസ് പരിഷ്കരിച്ചിരിക്കുകയാണ്. ADG-PI ഇന്ത്യൻ ആർ‌മി ട്വിറ്റർ പേജ് ബസിന്റെ ഒരു ചിത്രം പുറത്തിറക്കി, ഇത് കൊവിഡ് -19 രോഗികൾക്ക് ചികിത്സ നൽകാൻ വേണ്ടി ഉപയോഗിക്കും.

കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

ഇന്ത്യൻ സൈന്യത്തിന്റെ വെസ്റ്റേൺ കമാൻഡാണ് ബസ് പരിഷ്‌ക്കരിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ ADG-PI -യുടെ (അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ) ട്വീറ്റ് പ്രകാരം കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനായി വരുത്തിയ എല്ലാ മാറ്റങ്ങളും ഡ്രൈവറുടെയും കോ-ഡ്രൈവറുടെയും സുരക്ഷ ഉറപ്പുവരുത്തുന്നു.

കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

പരിഷ്കരിച്ച ബസിൽ സിംഗിൾ എൻട്രി, വെന്റിലേറ്ററുകളുള്ള ട്രീറ്റ്മെന്റ് ചേംബർ, ഡ്രൈവർ, കോ-ഡ്രൈവർ എന്നിവർക്ക് ഐസൊലേഷൻ എന്നിവ ലഭിക്കും. ഡിസ്പോസിബിൾ സീറ്റ് കവറുകളും അണുവുമുക്തമാക്കുന്നത്തിനുള്ള പ്രക്രിയകളും പരിഷ്കരിച്ച ബസിൽ വരും.

കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

ഇന്ത്യൻ സേനയുടെ വെസ്റ്റേൺ കമാൻഡ് മെഡിക്കൽ സ്റ്റാഫുകൾക്കായി പ്രത്യേക സംരക്ഷണ ഗിയറുകളും ഉപകരണങ്ങളും നൽകും.

കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ന് 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്ത് മാരകമായ കൊറോണ വൈറസ് പടരുന്നത് തടയാനാണ് ഏപ്രിൽ 14 വരെ നീളുന്ന ലോക്ക്ഡൗൺ സ്ഥാപിച്ചിരിക്കുന്നത്.

കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

കൊറോണ വൈറസ് ബാധിതരായ 1000 -ത്തിലധികം കേസുകൾ ഇന്ത്യയിലുണ്ട്. എല്ലാവരോടും വീട്ടിൽ തന്നെ തുടരാനും സാമൂഹികമായി അകന്നുനിൽക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അവശ്യ സേവന ദാതാക്കളായ ഫുഡ് ഡെലിവറി ഉദ്യോഗസ്ഥർ, അഗ്നിശമന സേന, പൊലീസ്, ആരോഗ്യ സേവകർ, എന്നിവരെ മാത്രമേ ഈ കാലയളവിൽ പുറത്തിറങ്ങാൻ അനുവാദമുള്ളൂ.

Most Read: കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

മിക്ക ഓട്ടോമൊബൈൽ കമ്പനികളും അവരുടെ നിർമ്മാണ കേന്ദ്രങ്ങളിൽ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നു. എന്നിരുന്നാലും, കമ്പനികൾ വലിയ തോതിലുള്ള പ്രക്രിയയിൽ വെന്റിലേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കാൻ കേന്ദ്ര സർക്കാരുമായി പ്രവർത്തിക്കുന്നു.

Most Read: കൊവിഡ് -19 നെ നേരിടാൻ 30 കോടി ധനസഹായം പ്രഖ്യാപിച്ച് ടിവിഎസ്

കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

മാരുതി സുസുക്കി, മഹീന്ദ്ര തുടങ്ങിയ കമ്പനികൾ വെന്റിലേറ്ററുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ഉത്പാദനം ആരംഭിച്ചു. മാരകമായ വൈറസിനെതിരെ പോരാടുന്നതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും നിർമ്മിക്കാൻ സഹായിക്കുന്നതിനായി വലിയ തുക സംഭാവന ചെയ്ത മറ്റ് കമ്പനികളും രംഗത്ത് വന്നിട്ടുണ്ട്.

Most Read: ഡിട്രോയിറ്റ് ഓട്ടോഷോ ഉപേക്ഷിച്ചു, സ്ഥലത്ത് താത്കാലികമായി കൊവിഡ് ആശുപത്രി സ്ഥാപിക്കും

കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

ഇന്ത്യൻ സൈന്യം പരിഷ്കരിച്ച ബസിന് സമാനമായി ഇന്ത്യൻ റെയിൽ‌വേയും ഒരു ട്രെയിൻ കോച്ചും ക്വാറൻന്റൈൻ കേന്ദ്രമായി പരിഷ്‌ക്കരിച്ചു. ഇന്ത്യൻ റെയിൽ‌വേ തങ്ങളുടെ പ്രവർത്തനങ്ങൾ റദ്ദാക്കിയതിനാൽ കമ്പാർട്ടുമെന്റുകളെ ക്വാറൻന്റൈൻ നിർമാണ സൗകര്യങ്ങളാക്കി മാറ്റാൻ അനുവദിച്ചിരിക്കപുകയാണ്. ഈ പ്ലാൻ നിലവിൽ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്.

Most Read Articles

Malayalam
English summary
Indian Army modifies bus to carry Covid-19 infected patients. Read in Malayalam.
Story first published: Monday, March 30, 2020, 19:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X