ഓട്ടോ എക്സ്പോയുടെ 2022 പതിപ്പ് മാറ്റിവെക്കും; പുതിയ തീയതി ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കും

കൊവിഡ്-19 മഹാമാരി കെട്ടടങ്ങാത്ത പശ്ചാത്തലത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദർശന മേളകളിൽ ഒന്നായ ഓട്ടോ എക്സ്പോയുടെ 2022 പതിപ്പ് മാറ്റിവെക്കുന്നതായി പ്രഖ്യാപിച്ച് ഇന്ത്യൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ച്ചഴ്‌സും.

ഓട്ടോ എക്സ്പോയുടെ 2022 പതിപ്പ് മാറ്റിവെക്കും; പുതിയ തീയതി ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കും

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഗ്ലോബൽ ഓട്ടോ ഷോകളുടെ OICA കലണ്ടറുമായി യോജിച്ച് ഈ വർഷം അവസാനത്തോടെ മോട്ടോർ ഷോയുടെ അടുത്ത പതിപ്പിന്റെ കൃത്യമായ തീയതി പ്രഖ്യാപിക്കുമെന്നാണ് സയാം അറിയിച്ചിരിക്കുന്നത്.

ഓട്ടോ എക്സ്പോയുടെ 2022 പതിപ്പ് മാറ്റിവെക്കും; പുതിയ തീയതി ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കും

നേരത്തെ വാഹന പ്രദർശന മേളയുടെ അടുത്ത പതിപ്പ് 2022 ഫെബ്രുവരി രണ്ട് മുതൽ ഒമ്പതു വരെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എക്‌സിബിറ്റർമാരുടെയും സന്ദർശകരുടെയും എല്ലാ പങ്കാളികളുടെയും സുരക്ഷയാണ് എക്‌സ്‌പോയിൽ മുൻഗണന നൽകുന്നതെന്ന് സയാം പറഞ്ഞു.

ഒരു ദ്വിവാർഷിക പരിപാടിയായാണ് ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇവന്റായ ഓട്ടോ എക്സ്പോ. 2020-ൽ നടന്ന അവസാന പതിപ്പിലും കൊവിഡ് വ്യാപന ഭീഷണി നിലനിന്നതിനെ തുടർന്ന് മിക്ക വാഹന നിർമാതാക്കളും പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു.

ഓട്ടോ എക്സ്പോയുടെ 2022 പതിപ്പ് മാറ്റിവെക്കും; പുതിയ തീയതി ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കും

മിക്ക ബ്രാൻഡുകളും തങ്ങളുടെ ഭാവി കാറുകളും കൺസെപ്റ്റ് മോഡലുകളും പ്രദർശിപ്പിക്കാൻ ഓട്ടോ എക്സോപോയെ ആണ് ആശ്രയിക്കുന്നത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പ്, മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ മോട്ടോർസ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ ചില പ്രധാന ഉൽപ്പന്നങ്ങൾ 2022-ൽ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ഓട്ടോ എക്സ്പോയുടെ 2022 പതിപ്പ് മാറ്റിവെക്കും; പുതിയ തീയതി ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കും

അതോടൊപ്പം ചൈനീസ് വാഹന നിർമാതാക്കൾ ഉൾപ്പെടെയുള്ള ചില ആഗോള വാഹന നിർമാതാക്കൾ ഓട്ടോ ഷോയുടെ അടുത്ത പതിപ്പിൽ പങ്കെടുക്കാനും പദ്ധതിയിട്ടിട്ടുണ്ട്. പോയ പതിപ്പിൽ 109 കമ്പനികൾ ചേർന്ന് 350-ൽ ഏറെ കാറുകളാണ് പ്രദർശിപ്പിച്ചത്.

ഓട്ടോ എക്സ്പോയുടെ 2022 പതിപ്പ് മാറ്റിവെക്കും; പുതിയ തീയതി ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കും

അതോടൊപ്പം എഴുപതോളം പുതിയ മോഡലുകളുടെ അനാവരണ ചടങ്ങുകൾക്കാണ് വേദി സാക്ഷ്യംവഹിച്ചതും.വാഹന മേള നടന്ന ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ‌്ഡ ഓട്ടോ എക്സ്പോ നടന്ന എട്ടു ദിവസത്തിനിടെ 6.08 ലക്ഷത്തോളം സന്ദർശകരാണ് ഒഴുകിയെത്തിയത്.

ഓട്ടോ എക്സ്പോയുടെ 2022 പതിപ്പ് മാറ്റിവെക്കും; പുതിയ തീയതി ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കും

വരുന്ന പതിപ്പിൽ കൂടുതൽ ഇലക്‌ട്രിക് മോഡലുകളാകും താരപദവിയണിയുക എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 2020 ഓട്ടോഎക്സ്പോയിൽ തന്നെ പരിസ്ഥിതി സൗഹൃദ 35 വൈദ്യുത വാഹനങ്ങളുടെ അരങ്ങേറ്റത്തിനും എക്സ്പോ വേദിയായി. അപ്പോൾ ഇത്തവണത്തെ കാര്യം കൂടുതൽ പറയേണ്ടതില്ലല്ലോ?

Most Read Articles

Malayalam
English summary
Indian Auto Expo 2022 Postponed Due To Covid-19 Pandemic. Read in Malayalam
Story first published: Monday, August 2, 2021, 13:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X