യുഎസിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടർക്ക് നൂറു കാറുകളുടെ സല്യൂട്ട്; വീഡിയോ

സമൂഹത്തിന് നന്മ ചെയ്യുന്നവരെ അഭിനന്ധിക്കുകയും അവർക്ക് നന്ദി പറയുന്നത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്. കൊവിഡ്-19 മഹാമാരി ലോകത്തിൽ മുഴുവൻ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇവയ്ക്ക് എതിരെ മുൻനിരയിൽ നിന്ന് പോരാടുന്ന ആരോഗ്യ പ്രവർത്തകരുടേയും ഡോക്ടർമാരുടേയും സേവനങ്ങൾ സ്തുത്യർഹമാണ്.

യുഎസിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടർക്ക് നൂറു കാറുകളുടെ സല്യൂട്ട്

അത്തരത്തിൽ തങ്ങളെ സഹായിച്ച ഡോക്ടർക്ക് അമേരിക്കയിലെ ജനങ്ങൾ നന്ദി അറിയിച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

യുഎസിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടർക്ക് നൂറു കാറുകളുടെ സല്യൂട്ട്

കർണാടകയിലെ മൈസൂർ സ്വദേശിയായ ഡോ. ഉമ മധുസൂദനൻ നിലവിൽ അമേരിക്കയിൽ ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ കൊവിഡ്-19 -ന് എതിരെയുള്ള പോരാട്ടത്തിൽ സജീവ പങ്ക് വഹിക്കുന്ന ഒരു വ്യക്തിയാണ്.

MOST READ: കൊറോണയ്ക്ക് ശേഷവും പ്രൈവറ്റ് ബസുകൾ ലോക്ക്ഡൗണിൽ തന്നെ

യുഎസിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടർക്ക് നൂറു കാറുകളുടെ സല്യൂട്ട്

കൊവിഡിന് എതിരെയുള്ള അവരുടെ പരിശ്രമങ്ങൾ യുഎസിലെ 200 ലധികം പേരുടെ ജീവൻ രക്ഷിച്ചു. അതിനാൽ പ്രദേശവാസികൾ ഡോക്ടറുടെ വീടിന് മുന്നിൽ പരേഡിംഗ് നടത്തുന്ന ഒരു വീഡിയോ ക്ലിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. അമേരിക്കൻ ജനങ്ങൾ തങ്ങളുടെ യഥാർഥ ഹീറോയ്ക്ക് സാമൂഹിക അകലം പാലിച്ച് നന്ദി പറയുന്നു.

യുഎസിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടർക്ക് നൂറു കാറുകളുടെ സല്യൂട്ട്

സാധാരണക്കാർ, പൊലീസ്, എമർജൻസി സർവീസ് വാഹനങ്ങൾ എന്നിവ അടങ്ങുന്ന ഏകദേശം നൂറ് കാറുകളിനു മുകളിൽ വരുന്ന ഒരു വലിയ വാഹന സമുശ്ചയം ഹോർണുകളും സൈറണുകളും മുഴക്കി തങ്ങളുടെ നന്ദി അറിയിച്ചുക്കൊണ്ട് ഡോക്ടറുടെ വീടിനു മുന്നിലൂടെ കടന്നുപോകുന്നത് വീഡിയോയിൽ കാണിക്കുന്നു.

MOST READ: കോവിഡിന് ശേഷം ഭാവിയിലെ വിമാനങ്ങളുടെ ഉൾവശം ഇങ്ങനെയായിരിക്കും

അവർക്കായി ‘നന്ദി' പ്രദർശിപ്പിക്കുന്ന പ്ലക്കാർഡുകൾ നിരവധി ആളുകൾ തങ്ങളുടെ വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് നീട്ടി കാണിക്കുന്നു. ഡോ. മധുസൂദനന്റെ അയൽവാസികളിൽ പലരും നന്ദി രേഖപ്പെടുത്തിയ കാർഡുകളും കൈവശം വച്ചിട്ടുണ്ട്.

യുഎസിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടർക്ക് നൂറു കാറുകളുടെ സല്യൂട്ട്

പരേഡിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുന്ന ഡോക്ടറേയും വീഡിയോയിൽ കാണാം. എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനായി സൗത്ത് വിൻഡ്‌സർ ഹോസ്പിറ്റലിൽ ഓവർടൈം ജോലി വരെ ഇവർ ചെയ്യ്തിരുന്നു.

MOST READ: ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

യുഎസിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടർക്ക് നൂറു കാറുകളുടെ സല്യൂട്ട്

കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും അതിവേഗം വ്യാപിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്തു. കൊവിഡ് -19 വൈറസ് കാരണം ആയിരക്കണക്കിന് പേർ മരിച്ചു, ആയിരക്കണക്കിന് പേരെ ആശുപത്രികളിൽ ഇപ്പോഴും ചികിത്സയിൽ കഴിയുന്നു. ഇവരെയെല്ലാം പരിപാലിക്കുന്നത് ഡോക്ടമാരും നഴ്സുമാരുമാണ്.

യുഎസിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടർക്ക് നൂറു കാറുകളുടെ സല്യൂട്ട്

കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി ലോകമെമ്പാടുമുള്ള ഡോക്ടർമാർ അവർ ചെയ്യുന്ന പ്രവർത്തനങ്ങളെ പ്രശംസനീയനമാണ്. വാസ്തവത്തിൽ, പല ഡോക്ടർമാരും ജനങ്ങളുടെ ജീവൻ നിലനിർത്തുന്നു, പലരും രോഗബാധിതരാണ്, നിരവധി പേർക്ക് ഈ മഹാമാരിയോടുള്ള പോരാട്ടത്തിനിടെ ജീവൻ വരെ നഷ്ടപ്പെട്ടിട്ടുണ്ട്.

Most Read Articles

Malayalam
English summary
Indian Doctor Receives Salutations From 100 Car Convoy For Treating Covid-19 Patients In The US. Read in Malayalam.
Story first published: Sunday, April 26, 2020, 3:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X