പെട്രോളും ഡീസലും വേണ്ട, വെള്ളത്തിലോടുന്ന എഞ്ചിന്‍ കണ്ടുപിടിച്ച് തമിഴ്‌നാട്ടുകാരന്‍

ശുദ്ധജലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബൈല്‍ എഞ്ചിന്‍ നിര്‍മ്മിച്ച് തമിഴ്‌നാട്ടുകാരന്‍. സൗന്തിരാജന്‍ എന്ന കോയമ്പത്തൂരിലെ മെക്കാനിക്കല്‍ എഞ്ചിനീയറാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തു വന്നിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്ക് ബദലായി ജലത്തിലോടുന്ന എഞ്ചിനെന്ന ആശയം സൗന്തിരാജന്‍ യാഥാര്‍ത്ഥ്യമാക്കി.

പെട്രോളും ഡീസലും വേണ്ട, വെള്ളത്തിലോടുന്ന എഞ്ചിന്‍ കണ്ടുപിടിച്ച് തമിഴ്‌നാട്ടുകാരന്‍

ജലത്തില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രജന്‍ മൂലകം വിഘടിപ്പിച്ചാണ് എഞ്ചിന്റെ പ്രവര്‍ത്തനം. ഹൈഡ്രജന്‍ ഇന്ധനമായി എഞ്ചിന്‍ ഉപയോഗിക്കുമ്പോള്‍ ഓക്‌സിജന്‍ പുറന്തള്ളപ്പെടും. ലോകത്തില്‍ത്തന്നെ ഇത്തരമൊരു എഞ്ചിന്‍ ഇതാദ്യമായാണെന്നു സൗന്തിരാജന്‍ പറയുന്നു. പത്തുവര്‍ഷത്തെ കഠിനാധ്വാനംകൊണ്ടാണ് ജലത്തിലോടുന്ന എഞ്ചിനെ ഇദ്ദേഹം വികസിപ്പിച്ചത്.

പെട്രോളും ഡീസലും വേണ്ട, വെള്ളത്തിലോടുന്ന എഞ്ചിന്‍ കണ്ടുപിടിച്ച് തമിഴ്‌നാട്ടുകാരന്‍

നിലവില്‍ നൂറു സിസി ശേഷിയുണ്ട് എഞ്ചിന്. പരീക്ഷണങ്ങളെല്ലാം എഞ്ചിന്‍ വിജയകരമായി പൂര്‍ത്തിയാക്കി. പത്തു ലിറ്റര്‍ ശുദ്ധജലമുണ്ടെങ്കില്‍ 200 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ എഞ്ചിന്‍ കഴിയുമെന്നാണ് സൗന്തിരാജന്റെ വാദം. മഴവെള്ളമുപയോഗിച്ച് നടത്തിയ പരീക്ഷണങ്ങള്‍ തടസ്സമില്ലാതെ എഞ്ചിന്‍ പിന്നിട്ടതായി ഇദ്ദേഹം വ്യക്തമാക്കി.

പെട്രോളും ഡീസലും വേണ്ട, വെള്ളത്തിലോടുന്ന എഞ്ചിന്‍ കണ്ടുപിടിച്ച് തമിഴ്‌നാട്ടുകാരന്‍

ഇരുചക്ര വാഹനങ്ങളില്‍ മുതല്‍ ട്രക്കുകളില്‍ വരെ തന്റെ എഞ്ചിന്‍ പ്രായോഗികമാണെന്നും സൗന്തിരാജന്‍ അവകാശപ്പെടുന്നു. വൈകാതെ പുതിയ കണ്ടുപിടുത്തവമായി ജപ്പാനിലേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. ജലത്തിലോടുന്ന എഞ്ചിനെ ജപ്പാനില്‍ ഔദ്യോഗികമായി സൗന്തിരാജന്‍ അവതരിപ്പിക്കും.

Most Read: കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

പെട്രോളും ഡീസലും വേണ്ട, വെള്ളത്തിലോടുന്ന എഞ്ചിന്‍ കണ്ടുപിടിച്ച് തമിഴ്‌നാട്ടുകാരന്‍

ഇന്ത്യയില്‍ അവതരിപ്പിക്കുകയായിരുന്നു സ്വപ്‌നമെങ്കിലും അനുകൂല പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജപ്പാനില്‍ എഞ്ചിനെ അവതരിപ്പിക്കാനുള്ള തീരുമാനമെന്ന് സൗന്തിരാജന്‍ പറയുന്നു. ജാപ്പനീസ് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് എഞ്ചിനുമായി സൗന്തിരാജന്‍ അങ്ങോട്ടു പോകുന്നത്. എന്നാല്‍ വൈകാതെ ഇന്ത്യയിലും എഞ്ചിനെ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.

Most Read: ബാധ്യത 3.4 ബില്യണ്‍ ഡോളര്‍, പക്ഷെ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ

താന്‍ നിര്‍മ്മിച്ച സൂപ്പര്‍ സോണിക് ഹൈഡ്രജന്‍ IC എഞ്ചിന് 2018 നവംബറില്‍ ഇന്ത്യാ സര്‍ക്കാര്‍ പേറ്റന്റ് അനുവദിച്ചിട്ടുണ്ടെന്ന് സൗന്തിരാജന്‍ വ്യക്തമാക്കുന്നു. ഏകദേശം 65,000 രൂപയാണ് ഇരുചക്ര വാഹനങ്ങള്‍ക്കായി എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള ചിലവ്.

Most Read: ഡീസല്‍ കാറായി അവതരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

നാലുചക്ര വാഹനങ്ങള്‍ക്ക് ചിലവ് ഒന്നരലക്ഷം രൂപയോളം ഉയരും. നിലവില്‍ NG ഓട്ടോമൊബൈല്‍സ് എന്ന കമ്പനിയുടെ ഉമടസ്ഥനാണ് സൗന്തിരാജന്‍. 2010 -ല്‍ പ്രവര്‍ത്തനമാരംഭിച്ച NG ഓട്ടോമൊബൈല്‍സ് അടുത്തിടെ ടോക്കിയോയില്‍ പുതിയ ശാഖ ആരംഭിക്കുകയുണ്ടായി. കോയമ്പത്തൂരിലെ PSG സയന്‍സ് ടെക്‌നോളജി പാര്‍ക്കില്‍ ഇന്‍ക്യുബേറ്റര്‍ സെല്ലും ഇദ്ദേഹം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

Source: ANI, The New Indian Express

Most Read Articles

Malayalam
English summary
Indian Engineer Invented An Auto Engine That Runs On Water. Read in Malayalam.
Story first published: Monday, May 13, 2019, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X