പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

ഇന്ത്യയിൽ നിരവധി വാഹന പ്രേമികളുണ്ടെങ്കിലും ഉന്നതന്മാരിൽ മിക്കവരും തങ്ങളുടെ വാഹനങ്ങൾ സ്വയം ഓടിക്കാറില്ല എന്നതാണ് വാസ്തവം. ഡ്രൈവർമാർ സ്റ്റിയറിംഗ് വീലിന്റെ നിയന്ത്രണം നൽകി ഉയർന്ന പെർഫോമൻസ് കാറുകളിൽ നിരവധി പ്രമുഖർ പിൻസീറ്റിൽ യാത്ര ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്.

പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

ഈ സമൂഹത്തിൽ നമ്മുടെ രാജ്യത്ത് സ്വന്തമായി കാറുകൾ ഓടിക്കുന്ന ചുരുക്കം ചില രാഷ്ട്രീയക്കാർ മാത്രമേയുള്ളൂ. മിക്കപ്പോഴും സ്വന്തം കാറുകൾ ഓടിക്കുന്ന ഇന്ത്യൻ രാഷ്ട്രീയക്കാർ ആരെല്ലാം എന്ന് നോക്കാം.

പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സ്വന്തം കാർ ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. ഒരു മെർസിഡീസ് ബെൻസ് S-ക്ലാസ്സിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷവും അദ്ദേഹം സ്വയം ഡ്രേവ് ചെയ്യുന്നുണ്ട്. കൊവിഡ്-19 പകർച്ചവ്യാധിയെത്തുടർന്ന്, മറ്റാരെയും തന്റെ കാറിൽ ഇരിക്കാൻ അനുവദിക്കാതെ ഉദ്ദവ് മെർസിഡീസ് ബെൻസിൽ തനിയെയാണ് യാത്ര ചെയ്യുന്നത്.

പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

ഒമർ അബ്ദുള്ള

വാഹനമോടിക്കാൻ ഇഷ്ടപ്പെടുന്ന മറ്റൊരു കാർ ആരാധകനാണ് ഒമർ അബ്ദുള്ള. ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിക്ക് വളരെ പഴയ ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവി സ്വന്തമായിട്ടുണ്ട്, അത് മറ്റൊരാൾക്ക് നൽകുന്നതിനേക്കാൾ സ്വയമായി ഓടിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു.

MOST READ: വാഗൺആർ ഇലക്‌ട്രിക്; ആദ്യം ടാക്‌സി വിഭാഗത്തിന് മാത്രമായി വിൽപ്പനക്ക് എത്തിയേക്കും

പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

രാജ് താക്കറെ

MNS -ന്റെ തലവനായ രാജ് താക്കറെയും തന്റഎ കാറുകൾ സ്വയം ഓടിക്കുന്നു. രാജ് താക്കറെ തന്റെ സഹോദരനെപ്പോലെ ഒരു മെർസിഡീസ് ബെൻസ് S-ക്ലാസ്സിൽ സഞ്ചരിക്കുന്നു. പലപ്പോഴും സുരക്ഷാ ഗാർഡുകൾക്കൊപ്പം സഞ്ചരിക്കുമ്പോഴും അദ്ദേഹം സ്വയം വാഹനമോടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

പ്രിയങ്ക ഗാന്ധി

ഒരുപക്ഷേ ഇന്ത്യൻ വനിതാ രാഷ്ട്രീയക്കാരിൽ സ്വയമായി വാഹനം ഓടിക്കുന്ന ഏക വ്യക്തിയായിരിക്കാം പ്രിയങ്ക ഗാന്ധി. റായ് ബറേലിയിൽ നടന്ന രാഷ്ട്രീയ പ്രചാരണത്തിനിടെ പ്രിയങ്ക തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ കോ-ഡ്രൈവർ സീറ്റിൽ ഇരുത്തി ടൊയോട്ട ക്വാളിസ് ഓടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

MOST READ: പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയും തന്റെ കാറുകൾ സ്വയം ഓടിക്കുന്നു. അമ്മ സോണിയ ഗാന്ധിക്കൊപ്പം ഒന്നിലധികം തവണ അദ്ദേഹം ഡ്രൈവിംഗ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ടാറ്റാ സഫാരിയിലാണ് രാഹുൽ ഗാന്ധി സഞ്ചരിക്കുന്നത്. പലപ്പോഴും ഡൽഹിയിൽ ചുറ്റി സഞ്ചരിക്കുന്നതായും നഗരത്തിന് പുറത്തേക്ക് പോകുമ്പോഴും സ്വന്തം കാർ ഓടിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു.

പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

സച്ചിൻ പൈലറ്റ്

തനിക്ക് ഡ്രൈവിംഗ് ഇഷ്ടമാണെന്നും കഴിയുമ്പോഴെല്ലാം സ്വയം ഡ്രൈവ് ചെയ്യുമെന്നും പ്രമുഖ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറയുന്നു. ടൊയോട്ട ഫോർച്യൂണറിലാണ് സച്ചിൻ പൈലറ്റ് സഞ്ചരിക്കുന്നത്.

MOST READ: എംജി ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

കിരൺ റിജിജു

ബിജെപി നേതാവായ കിരൺ റിജിജു ഒരു കാർ പ്രേമിയാണ്. അടുത്തിടെ അദ്ദേഹം ഹിമാലയൻ റോഡുകളിൽ ഒരു മഹീന്ദ്ര ഥാർ ഓടിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇടക്കിടെ മഞ്ഞു നിറഞ്ഞ മലയോള പാതകളിൽ ഒരു പോളാരിസ് ATV -യും അദ്ദേഹം ഓടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

പെമ ഖണ്ടു

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടു അടുത്തിടെ മഞ്ഞുവീഴ്ചയുള്ള റോഡുകളിൽ ഒരു പോളാരിസ് ATV ഓടിക്കുന്നതായി കണ്ടെത്തിയിരുന്നു. സാഹസികത നിറഞ്ഞ ഹിമാലയത്തിലെ ഉയർന്ന റോഡുകളിൽ അദ്ദേഹം വളരെ ആത്മവിശ്വാസത്തോടെയാണ് വാഹനം ഓടിക്കുന്നത്.

പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

പവൻ കല്യാൺ

വാഹന പ്രേമിയായ മറ്റൊരു രാഷ്ട്രീയ നേതാവും നടനുമാണ് പവൻ കല്യാൺ. ഒരു മെർസിഡീസ് ബെൻസ് G-വാഗൺ ആഢംബര എസ്‌യുവിയാണ് അദ്ദേഹത്തിനുള്ളത്. പലപ്പോഴും G-വാഗൺ അദ്ദേഹം സ്വയം ഓടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

ജ്യോതിരാദിത്യ സിന്ധ്യ

കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്തുപോയതിന്റെ പേരിൽ അടുത്തിടെ വാർത്തകളിൽ നിറഞ്ഞ നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. ലാൻഡ്‌ റോവർ റേഞ്ച് റോവറിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. മിക്കപ്പോഴും വാഹനത്തിന്റെ സ്റ്റിയറിംഗ് വീലിന്റെ നിയന്ത്രണം സിന്ധ്യ ഏറ്റെടുക്കുന്നതായി കണ്ടിട്ടുണ്ട്.

Most Read Articles

Malayalam
English summary
Indian Politicians Who Loves To Drive Their Cars. Read in Malayalam.
Story first published: Sunday, June 7, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X