രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഡീസല്‍ ലോക്കോമോട്ടീവുമായി ഇന്ത്യന്‍ റെയില്‍വേ

രാജ്യത്തെ ഏറ്റവും കരുത്തുകൂടിയ ഡീസല്‍ ലോക്കോമോട്ടീവ് എഞ്ചിന്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. അമേരിക്കന്‍ നിര്‍മ്മിത WDG-6G ഡീസല്‍ ലോക്കോമോട്ടീവ് ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമാകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ ട്രാക്കുകളില്‍ നീണ്ടകാലം പരീക്ഷണയോട്ടം നടത്തി മികവ് തെളിയിച്ചതിനെ തുടര്‍ന്നാണ് WDG-6G ഡീസല്‍ ലോക്കോമോട്ടീവിനെ നിരയില്‍ ഉള്‍പ്പെടുത്താനുള്ള റെയില്‍വേയുടെ തീരുമാനം.

രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഡീസല്‍ ലോക്കോമോട്ടീവുമായി ഇന്ത്യന്‍ റെയില്‍വേ

വൈകാതെ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ലോക്കോമോട്ടീവ് എഞ്ചിനായി WDG-6G അറിയപ്പെടും. ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ 6,000 HP ഡീസല്‍ ലോക്കോമോട്ടീവ് എഞ്ചിന്‍ കൂടിയാണ് WDG-6G. പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ ഇലക്ട്രിക്കാണ് WDG-6G ലോക്കോമോട്ടീവ് നിര്‍മ്മിക്കുന്നത്.

രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഡീസല്‍ ലോക്കോമോട്ടീവുമായി ഇന്ത്യന്‍ റെയില്‍വേ

രണ്ടാഴ്ച്ചക്കകം 'കണ്‍ഫേര്‍മേറ്ററി ഓസിലോഗ്രാഫ് കാര്‍ റണ്‍' എന്ന കടമ്പ കൂടി പൂര്‍ത്തിയാക്കുന്നപക്ഷം WDG-6G ലോക്കോമോട്ടീവ് ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമാകും. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണിന് കീഴിലുള്ള വികര്‍ബാദ് – പാര്‍ലി മേഖലയിലാണ് അവസാനവട്ട പരീക്ഷണയോട്ടത്തിന് പുതിയ എഞ്ചിന്‍ ഇറങ്ങുക.

രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഡീസല്‍ ലോക്കോമോട്ടീവുമായി ഇന്ത്യന്‍ റെയില്‍വേ

ബീഹാറിലെ മര്‍ഹൗറയില്‍ ഡീസല്‍ ലോക്കോമോട്ടീവ് ഷെഡ് ജനറല്‍ ഇലക്ട്രിക് സ്ഥാപിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ കമ്പനിയില്‍ നിന്നും WDG-6G ലോക്കോമോട്ടീവ് എഞ്ചിന്‍ ഇന്ത്യന്‍ റെയില്‍വേ വാങ്ങുന്നത്. കരാര്‍ പ്രകാരം മുന്നൂറ് WDG-6G ലോക്കോ എഞ്ചിനുകള്‍ ജനറല്‍ ഇലക്ട്രിക് ഇന്ത്യന്‍ റെയില്‍വേയ്ക്ക് കൈമാറും.

രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഡീസല്‍ ലോക്കോമോട്ടീവുമായി ഇന്ത്യന്‍ റെയില്‍വേ

കരാര്‍ കാലാവധിയില്‍ എഞ്ചിനുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ജനറല്‍ ഇലക്ട്രിക്കിനാണ്. WDG-6G എഞ്ചിനുകളുടെ പരിപാലനവും അറ്റകുറ്റപ്പണികളും ഇവര്‍ നടത്തുമെന്ന് റെയില്‍വേ പറയുന്നു. ആദ്യഘട്ടത്തില്‍ അമേരിക്കന്‍ നിര്‍മ്മിത എഞ്ചിന്‍ യൂണിറ്റുകളാണ് റെയില്‍വേയുടെ ഭാഗമാവുക. രണ്ടാംഘട്ടത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം ഇന്ത്യന്‍ നിര്‍മ്മിത WDG-6G യൂണിറ്റുകള്‍ കമ്പനി ഇവിടെ നിര്‍മ്മിക്കും.

രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഡീസല്‍ ലോക്കോമോട്ടീവുമായി ഇന്ത്യന്‍ റെയില്‍വേ

ജനറല്‍ ഇലക്ട്രിക്കിന്റെ ഇവലൂഷന്‍ ശ്രേണിയില്‍പ്പെടുന്ന ഡീസല്‍ ലോക്കോമോട്ടീവ് എഞ്ചിനാണ് WDG-6G. 16 സിലിണ്ടറുകളുള്ള V-16 നാലു സ്‌ട്രോക്ക് ടര്‍ബ്ബോ എഞ്ചിനും ഇന്റര്‍കൂളിങ് യന്ത്രവും WDG-6G ലോക്കോമോട്ടീവിന്റെ ഭാഗമാണ്. റെയില്‍വേയുടെ മറ്റു ഡീസല്‍ ലോക്കോമോട്ടീവുകളെ അപേക്ഷിച്ച് പുതിയ WDG-6G ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും അവകാശപ്പെടും.

Most Read: വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഡീസല്‍ ലോക്കോമോട്ടീവുമായി ഇന്ത്യന്‍ റെയില്‍വേ

ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമാണ് WDG-6G -യില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യാന്തര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന UIC 1 നിലവാരം എഞ്ചിന്‍ പുലര്‍ത്തുന്നു. UIC 1 നിലവാരമുള്ള റെയില്‍വേയുടെ ആദ്യ ഡീസല്‍ ലോക്കോമോട്ടീവ് എഞ്ചിന്‍ കൂടിയാകും WDG-6G.

Most Read: ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഡീസല്‍ ലോക്കോമോട്ടീവുമായി ഇന്ത്യന്‍ റെയില്‍വേ

നൂതന സംവിധാനങ്ങള്‍ക്കൊപ്പമാണ് പുതിയ എഞ്ചിന്റെ ഡ്രൈവര്‍ ക്യാബിന്‍ ഒരുങ്ങുന്നത്. ഹീറ്റഡ് വിന്‍ഡ്ഷീല്‍ഡ്, ഹോട്ട് പ്ലേറ്റ്, ലോക്കോ പൈലറ്റുകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ എന്നിവ ക്യാബിന്‍ വിശേഷങ്ങളാവുന്നു.

Most Read: റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഡീസല്‍ ലോക്കോമോട്ടീവുമായി ഇന്ത്യന്‍ റെയില്‍വേ

ലോക്കോ വിഷന്‍, ട്രിപ്പ് ഒപ്റ്റിമൈസര്‍, ക്യാബ് സിഗ്നലിങ് തുടങ്ങിയ സൗകര്യങ്ങള്‍ കണ്‍സോളിഡേറ്റഡ് കണ്‍ട്രോള്‍ ആര്‍ക്കിടെക്ച്ചര്‍ കണ്‍ട്രോള്‍ സംവിധാനം മുഖേന നിയന്ത്രിക്കാം. ഓക്‌സിലറി പവര്‍ യൂണിറ്റുമായി ബന്ധപ്പെടുത്തി ഓട്ടോ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് സംവിധാനവും കമ്പനി ഉറപ്പുവരുത്തുന്നുണ്ട്.

രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഡീസല്‍ ലോക്കോമോട്ടീവുമായി ഇന്ത്യന്‍ റെയില്‍വേ

എഞ്ചിന്റെ ആരോഗ്യനില വെളിപ്പെടുത്തുന്ന ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക്‌സും WDG-6G ലോക്കോമോട്ടീവിന്റെ പ്രത്യേകതയാണ്. ലോക്കോമോട്ടീവിന്റെ മുന്‍ വിന്‍ഡ്ഷീല്‍ഡ് വലിയ ആഘാതങ്ങള്‍വരെ പ്രതിരോധിക്കുമെന്ന് ജനറല്‍ ഇലക്ട്രിക് പറയുന്നു.

Most Read Articles

Malayalam
English summary
Indian Railways To Induct Most Powerful Diesel Locomotive. Read in Malayalam.
Story first published: Saturday, June 22, 2019, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X