ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരണമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

ഇന്ത്യയുടെ റോഡ് ഇൻഫ്രാസ്ട്രക്ചർ മേഘലയിൽ നിരന്തരമായ വളർച്ചയാണ് വളരെക്കാലമായി നമ്മൾ കാണുന്നത്, പക്ഷേ ഇന്ത്യൻ റോഡുകൾ ഇപ്പോഴും ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളിൽ ഒന്നായി തുടരുന്നു എന്നത് തികച്ചും നിരാശാജനകമായ കാര്യമാണ്.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

വാസ്തവത്തിൽ, റോഡ് അപകടങ്ങളുടെ എണ്ണത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾ 2015 ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇന്ത്യൻ റോഡുകളിൽ പ്രതിദിനം 400 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറെ കുറെ സമാനമായ കണക്കുകൾ 2016 ലും തുടർന്നു.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

മോശം റോഡുകൾ, മോശം ഡ്രൈവിംഗ് ശീലങ്ങൾ, ട്രാഫിക് നിയമ ലംഘനങ്ങൾ എന്നിവ ഉൾപ്പെടെ രാജ്യത്തെ റോഡുകളെ അപകടകരമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അടുത്ത തവണ നിങ്ങൾ റോഡിൽ എത്തുമ്പോൾ നിങ്ങളെ അപകടപ്പെടുത്താൻ കഴിയുന്ന അഞ്ച് കാര്യങ്ങൾ ഇതാ.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

1. റോങ്ങ് സൈഡ് ഡ്രൈവർമാർ

നമ്മുടെ കുറുക്കുവഴി സ്നേഹിക്കുന്ന നാട്ടുകാർ പലപ്പോഴും അവർക്ക് പോകേണ്ട ദൂരം വളരെ കുറവായതിനാൽ റോഡിന്റെ തെറ്റായ ഭാഗത്ത് ഓടിക്കുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണ്.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

തെറ്റായ ഭാഗത്ത് വാഹനമോടിക്കുന്നത് എതിർ ദിശയിൽ വരുന്ന ട്രാഫിക്കിനെ ആശയക്കുഴപ്പത്തിലാക്കുകയും ഭയാനകമായ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

മാത്രമല്ല, നിരവധി വാഹനയാത്രികരും ദേശീയപാതയുടെ വലതുവശത്തെ പാതയിലൂടെയും തെറ്റായ ദിശയിൽ വാഹനമോടിക്കുന്നു. അത്തരം വാഹനങ്ങളുമായി നേർക്കു നേർ കൂട്ടിയിടിക്കുന്നത് മാരകമായ അപകടത്തിലേക്ക് വഴിയൊരുക്കാം, റോഡിൽ അത്തരം വാഹനങ്ങൾ ഒഴിവാക്കാൻ നിങ്ങൾ എപ്പോഴും ജാഗരൂകരായിരിക്കണം.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

2. കുഴികൾ

നമ്മുടെ രാജ്യത്ത് ധാരാളം പുതിയ ഹൈവേകൾ അനുദിനവും നിർമ്മിക്കുന്നുണ്ട്, പക്ഷേ ഓരോ ദിവസം കഴിയുന്തോറും നിലവിലെ ഹൈവേകളുടെ അവസ്ഥ ശോചനീയമായി മാറുകയാണ്. നമ്മുടെ റോഡുകളുടെ ഏറ്റവും വലിയ പ്രശ്നമാണ് കുഴികൾ.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

മഴക്കാലത്ത് അല്ലെങ്കിൽ ട്രക്കുകൾ പോലുള്ള കനത്ത വാഹനങ്ങൾ റോഡ് തുടർച്ചയായി ഉപയോഗിക്കുന്നതുമൂലം ഇവ സാധാരണയായി വികസിക്കുന്നു. കുഴികൾ ദേശീയപാതകളിലെ പ്രധാന മരണ കെണികളായി മാറുന്നു.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

ദേശീയപാതകളിൽ അമിത വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ അത്തരം കുഴികളിൽ വീണ് പലപ്പോഴും തകി്ടം മറിയുന്നു. അത്തരം അപകടത്തിൽ പെടുന്ന വാഹനത്തിലുള്ളവർ തൽക്ഷണം കൊല്ലപ്പെടാം അല്ലെങ്കിൽ ഗുരുതരമായ പരിക്കുകൾ നേരിടേണ്ടി വന്നേക്കാം.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

3. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ

ഇന്ത്യയിലുടനീളമുള്ള എല്ലാ റോഡുകളുടെയും പതിവ് കാഴ്ച്ചയാണ് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളും മൃഗങ്ങളും. ഓരോ വർഷവും വാഹനങ്ങൾ ഇത്തരത്തിലുള്ള മൃഗങ്ങളെ ഇടിച്ച് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

രാത്രിയിലും മൂടൽമഞ്ഞിലും റോഡ് ദൃശ്യമാവാത്ത അവസ്ഥയിൽ ഇത് വലിയ പ്രശ്നമാണ്. മിക്ക ഇന്ത്യൻ നഗരങ്ങളിലും ആടുകളുടെയും, ചെമ്മരിയാടുകളുടെയും രൂപത്തിൽ കന്നുകാലികൾ, നായ്ക്കൾ, മറ്റ് മൃഗങ്ങൾ എന്നിവയുടെ എണ്ണം വളരെയധികമാണ്. ഇരുട്ടിലും മറ്റും ഇവയെ പെട്ടെന്ന് കാണാൻ സാധിക്കാത്തത് വാഹനമോടിക്കുന്നവർക്ക് ഒരു വലിയ ഭീഷണിയാണ്.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

4. മിററുകൾ ഉപയോഗിക്കാത്ത ഡ്രൈവർമാർ

നമ്മുടെ രാജ്യത്ത് ധാരാളം ആളുകൾ കാർ ഓടിക്കുമ്പോൾ അവരുടെ പുറത്തെ റിയർ‌വ്യു മിറർ (ORVM) അടച്ച് വയ്ച്ചിരിക്കുന്നതായി കാണപ്പെടുന്നു. അകത്തെ റിയർ‌വ്യു മിറർ അതിൽ‌ തന്നെ സഹായകരമാണെങ്കിലും, മൂന്ന്‌ മിററുകളുടെയും അധിക സൗകര്യവും കാഴ്ചയും ഒന്നിനേക്കാൾ മെച്ചമാണല്ലോ.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

ഡ്രൈവർമാർക്ക് പിന്നിലുള്ളത് കാണാനും റോഡിൽ സുരക്ഷിതമായി പോകുവാനും അവ അനുവദിക്കുന്നു. അവ ഉപയോഗിക്കാത്ത സാഹചര്യങ്ങളിൽ നമ്മുടെ തലയ്ക്കു പിന്നിൽ എന്താണ് നീങ്ങുന്നതെന്ന് നമുക്ക് കൃത്യമായി അറിയാൻ കഴിയില്ല, ഇത് മറ്റൊരു ഗുരുതരമായ തെറ്റാണ്.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

ORVM‌ അടച്ചുകൊണ്ട് വാഹനമോടിക്കുന്ന ഡ്രൈവർ‌മാരെ‌ ഒഴിവാക്കണം, കാരണം അവർ പിന്നിലുള്ള വാഹനങ്ങൾ‌ ശ്രദ്ധിക്കാതെ പെട്ടെന്ന്‌‌ വാഹനം തിരിക്കാനോ മാറ്റാനോ ഇടയുണ്ട്.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

5. അമിതഭാരമുള്ള വാഹനങ്ങൾ

അമിതഭാരമുള്ള വാഹനങ്ങൾ എപ്പോഴും അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളവയാണ്. അവ റോഡിൽ ഒരു ടൈം ബോംബായി കണക്കാക്കാം. അധിക ഭാരം ഉപയോഗിച്ച്, അമിതഭാരമുള്ള വാഹനങ്ങൾ കൂടുതൽ ആക്കം കൂട്ടുന്നു.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

അതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ ബ്രേക്ക് ചെയ്താലും വാഹനം നിയന്ത്രണത്തിൽ നിൽക്കില്ല. അത്തരം വാഹനങ്ങൾക്ക് മുന്നിൽ വാഹനമോടിക്കുകയാണെങ്കിൽ, ഒരിക്കലും അമിതമായി ബ്രേക്ക് ചെയ്യരുത്.

ഇന്ത്യൻ റോഡുകളിൽ അപകടത്തിന് കാരമാകാവുന്ന അഞ്ച് പ്രധാന വെല്ലുവിളികൾ

കാരണം അമിതഭാരമുള്ള വാഹനം നിങ്ങളിലേക്ക് ഇടിച്ചുകയറാൻ സാധ്യതയുണ്ട്. കൂടാതെ, അത്തരം വാഹനങ്ങൾക്ക് ആനുപാതികമല്ലാത്ത ഭാരം കാരണം തകിടം മറിയാനും ഇടയുണ്ട്.

Most Read Articles

Malayalam
English summary
Dangers in Indian Roads. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X