ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

മെയ്‌ഡ് ഇൻ ഇന്ത്യ മോഡലുകൾ വിദേശ വിപണികളിൽ പോലും മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന നാളുകളാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മികവിന്റെ കാര്യത്തിൽ ലോകമെമ്പാടും പ്രശസ്തരായ കമ്പനികൾക്കൊപ്പം ഇന്ത്യൻ വാഹന നിർമാതാക്കളുടെ പേരും കൂട്ടിവായിക്കുന്നത് എന്നും അഭിമാനമുള്ള കാര്യമാണ്.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

ഈ നിരയിലെ ശക്തന്മാരാണ് ടാറ്റ മോട്ടോർസ്. വാഹന വ്യവസായത്തിൽ മാറ്റം വരുത്തുക മാത്രമല്ല ചരിത്ര താളുകളിലെ നിർണായക ഭാഗവുമാണ് ഈ കഥകളെല്ലാം. ഹെവി കൊമേഴ്സ്യൽ വാഹനങ്ങളുടെ നിർമാണം മുതൽ കൊച്ചു കാറുകൾ വരെ ടാറ്റയുടെ നിരയിൽ നിന്നും എത്തി വിപ്ലവം സൃഷ്‌ടിച്ച് മടങ്ങിയവരാണ്.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

നേരത്തെ ടാറ്റയ്ക്ക് കാറുകൾ നിർമിക്കാൻ അറിയില്ലായിരുന്നു എന്ന ചീത്തപേര് വല്ലാതെ ചുറ്റിപ്പിണഞ്ഞൊരു കാലവുമുണ്ടായിരുന്നു. 1990 കളുടെ അവസാനത്തിൽ അവർ അവരുടെ ആദ്യത്തെ കാറുകളിലൊന്ന് പുറത്തിറക്കിയ സമയത്താണ് ഇതെല്ലാം ആരംഭിക്കുന്നത്. എന്നാൽ നിലവിലെ അവസ്ഥ നേരെ തിരിച്ചുമാണ്.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

കിടിലൻ ഹാച്ച്ബാക്ക് മോഡലുകൾ നിർമിക്കുന്നവരിൽ ഒന്നാംനിരയിലാണ് ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരമായ ടാറ്റ മോട്ടോർസ്. ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയതിൽ പ്രധാന പങ്കുവഹിച്ചതും ഹാച്ച്ബാക്ക് മോഡലുകൾ തന്നെയാണ്. ടാറ്റയുടെ ചരിത്രപരമായ 5 ഹാച്ച്ബാക്കുകളെയാണ് ഇന്ന് പരിചയപ്പെടാൻ പോവുന്നത്.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

ടാറ്റ ഇൻഡിക്ക

1998-ൽ ടാറ്റ പുറത്തിറക്കിയ ആദ്യത്തെ പാസഞ്ചർ വാഹനമായിരുന്നു ഇൻഡിക്ക. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ പൂർണ കാറെന്ന വിശേഷണവും ഈ മിടുക്കന് ചാർത്തികൊടുത്തിരുന്നു. അന്ന് ടാറ്റയ്ക്ക് ധാരാളം ചെറുകിട വാണിജ്യ വാഹനങ്ങളുണ്ടായിരുന്നെങ്കിലും പാസഞ്ചർ കാർ വിപണി പിടിക്കാനുള്ള ശ്രമമായിരുന്നു ഇൻഡിക്ക.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

1991-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി ചുമതലയേറ്റ രത്തൻ ടാറ്റയുടെ ആശയവും ആവേശവുമായിരുന്നു ഇൻഡിക്ക. ആദ്യമായി ഡീസൽ എൻജിനുമായെത്തിയ ചെറുകാറും ഇതുതന്നെയായിരുന്നു. ഡീസൽ, പെട്രോൾ എന്നീ ഓപ്ഷനുകളും ഹാച്ച്ബാക്കിൽ ലഭ്യമായിരുന്നു.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

രണ്ട് എഞ്ചിനുകളും 1.4 ലിറ്ററായിരുന്നു. പെട്രോൾ യൂണിറ്റിന് പരമാവധി 60 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. നേരെമറിച്ച്, ഡീസൽ പതിപ്പ് 54 bhp പവറാണ് വാഗ്‌ദാനം ചെയ്‌തിരുന്നതും.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

ടാറ്റ ഇൻഡിക്ക വിസ്റ്റ

ഇൻഡിക്കയ്ക്ക് ശേഷം ഈ കുടുംബത്തിൽ നിന്നും പിന്നീടുവന്ന മോഡലായിരുന്നു ഇൻഡിക്ക വിസ്റ്റ. മുൻഗാമിയുടെ പുതുതലമുറ ആവർത്തനമെന്നും ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെയാണ് രണ്ടാംതലമുറിയിലേക്ക് ഇൻഡിക്കയെ പറിച്ചുനടുന്നത്.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം 2013-ലാണ് ടാറ്റ ഇൻഡിക്കയെ സമഗ്രമായി പരിഷ്ക്കരിച്ചത്. അപ്പോഴാണ് കാർ അൽപ്പം വലുതായിത്തീർന്നതും. 90 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കുന്ന വിജിടി 1.3 ലിറ്റർ ഡീസൽ എഞ്ചിനാണ് വിസ്റ്റ D90 പതിപ്പിന് തുടിപ്പേകിയത്. ഇതു തന്നെയായിരുന്നു വാഹനത്തിന്റെ പ്രധാന ആകർഷണവും.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

ടാറ്റ നാനോ

ടാറ്റയുടെ നിരയിലുള്ള മിക്ക കാറുകൾക്കും ഒരു ആമുഖത്തിന്റെ ആവശ്യമില്ലെന്നതാണ് സത്യം. അതിലൊന്നാണ് ടാറ്റ നാനോ. 2009 ലെ ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിലാണ് ഈ ഇത്തിരി കുഞ്ഞനെ പുറത്തിറക്കുന്നത്. അവിടെ അത് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റാനും വാഹനത്തിനായി.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വില കുറഞ്ഞ ചെറുകാർ ആണ് ടാറ്റ നാനോ. ഈ ഹാച്ച്ബാക്ക് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ പ്രൊഡക്ഷൻ കാറായിരുന്നു എന്നതാണ് മറ്റൊരു ആകർഷണം. വിപണിയിൽ എത്തിയപ്പോൾ വെറും ഒരു ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ലഭ്യമായിരുന്നു ഈ കാർ.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

താരതമ്യേന കുറഞ്ഞ ഉത്പാദന ചെലവും, വിലയുമാണ്‌ നാനോയുടെ പ്രധാന‍ സവിശേഷത. അതോടൊപ്പം കുറഞ്ഞ മെയ്ന്റനെൻസ് ചെലവും ഉയർന്ന മൈലേജും നാനോയെ വേറിട്ടുനർത്താനും സഹായിച്ചു. നീളം മാരുതി 800 ഹാച്ച്ബാക്കിനേക്കാൾ 8 ശതമാനം കുറവായിരുന്നെങ്കിലും ഉ‍ൾവശം 21 ശതമാനം കൂടുതലുമുണ്ടായിരുന്നു.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

ടാറ്റ ബോൾട്ട്

ടിയാഗോ ഇത്രയും ജനപ്രിയമാവാനുള്ള കാരണമാണ് ബോൾട്ട് എന്ന മോഡൽ. ശരിക്കും കാലത്തിന് മുമ്പേ സഞ്ചരിച്ച വാഹനമാണ് ഇതെന്ന് നിസംശയം പറയാം. അടിസ്ഥാനപരമായി ബോൾട്ട് പഴയ ടാറ്റയുടെയും കരുത്തുറ്റ ടാറ്റ ഇൻഡിക്കയുടെയും പിൻഗാമിയാണ്.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

2014 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി അവതരിപ്പിച്ച ബോള്‍ട്ട് 2015-ലാണ് നിരത്തിലെത്തിയിരുന്നത്. ബ്രാൻഡിന്റെ നിലവിലുള്ള X1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ബോൾട്ട് നിർമിച്ചിരിക്കുന്നത്. അതിശയകരമായ രൂപകൽപ്പന, ആവേശകരമായ പെർഫോമൻസ്, ആവേശകരമായ സാങ്കേതികവിദ്യ എന്നിവയുടെ സംയോജനമായിരുന്നു ഈ ഹാച്ച്ബാക്ക്.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

വർഷങ്ങൾക്ക് മുമ്പേ ബോൾട്ടിന് ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നിന്ന് 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. മാരുതി സ്വിഫ്റ്റിനേക്കാൾ കരുത്തനായിരുന്ന ബോൾട്ട്. ശക്തമായ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകിയിരുന്നത്.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

ഈ എഞ്ചിന് 88.7 bhp കരുത്തിൽ 140 Nm torque ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു. ടർബോ-എഡ് എഞ്ചിനുമായി വരുന്ന ടാറ്റയുടെ ആദ്യ ഹാച്ച്ബാക്ക് കൂടിയായിരുന്നു ബോൾട്ട്. ഇക്കാരണത്താൽ തന്നെ സെക്കൻഡ് ഹാൻഡ് വിപണിയിൽ വരെ മോഡലിന് വൻ ഡിമാന്റാണുള്ളത്.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

ടാറ്റ ടിയാഗോ JTP

ടാറ്റയുടെ ലൈനപ്പിൽ നിന്ന് പിൻവലിച്ച അവസാന ഹാച്ച്ബാക്കായിരുന്നു ടിയാഗോ JTP. നിലവിലെ മോഡലിന്റെ കൂടുതൽ സ്പോർട്ടിയർ പതിപ്പായിരുന്നു JTP എഡിഷൻ എന്നു പറയാം. സ്റ്റാൻഡേർഡ് കാറിൽ നിന്നും ചില കോസ്മെറ്റിക് അപ്ഡേറ്റുകളാണ് കാഴ്ച്ചയിൽ വാഹനത്തെ വേറിട്ടുനിർത്തിയത്.

ഇൻഡിക്ക മുതൽ ജെടിപി എഡിഷൻ വരെ; ടാറ്റയെ ഇന്നത്തെ ടാറ്റയാക്കിയ ഹാച്ച്ബാക്ക് മോഡലുകൾ

2018-ലാണ് ടാറ്റയും കോയമ്പത്തൂർ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവ്സും ചേർന്ന് ടിയാഗോയുടെ പെർഫോമൻസ് വേരിയന്റിനെ വിപണിയിലെത്തിച്ചത്. 112 bhp കരുത്തുള്ള 1.2 ലിറ്റർ, ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനായിരുന്നു ടിയാഗോ JTP പതിപ്പിന്റെ ഹൈലൈറ്റ്.

Most Read Articles

Malayalam
English summary
Indica to tiago jtp the historical hatchback models from tata motors
Story first published: Tuesday, December 7, 2021, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X