ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

രാജ്യത്തിന്റെ ഭരണകർത്താക്കളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി ഏറ്റവും മികച്ച വാഹനങ്ങൾ തന്നെയാണ് എല്ലാ ലോക രാഷ്ട്രങ്ങളും ഉപയോഗിക്കുന്നത്. ഇന്ന് നമുക്ക് ഇവിടെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും നമ്മുടെ അയൽ രാജ്യമായ ചൈനയുടെ പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെയും ഔദ്യോഗിക വാഹങ്ങൾ ഒന്ന് പരിചയപ്പെടാം.

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

അടുത്തിടെ ചൈനയുടെ പ്രസിഡന്റ് ഷി ജിൻ പിങ് ചെന്നൈയിൽ ഒരു ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയിരുന്നു. സ്വന്തം വാഹന വ്യൂഹവുമായാണ് ചൈനീസ് രാഷ്ട്രത്തലവൻ എത്തിയത്.

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

ചൈനീസ് നിയമങ്ങൾ അദ്ദേഹത്തെ ഹെലികോപ്റ്ററിൽ യാത്ര ചെയ്യാൻ അനുവദിക്കാത്തതിനാൽ എയർപ്പോർട്ടിൽ നിന്ന് 57 കിലോമീറ്റർ അദ്ദേഹം തന്റെ ഔദ്യോഗിക വാഹനത്തിലാണ് സഞ്ചരിച്ചത്. പ്രസിഡന്റിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത വാഹനമാണിത്.

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

കഴിഞ്ഞ വർഷമാണ് പ്രസിഡന്റ് ഷി ജിൻ‌ പിങ്ങിന് ഔദ്യോഗിക വാഹനമായി പുതിയ ഹോങ്കി N501 ലിമോസിൻ ലഭിച്ചത്. അതിനുശേഷം ഈ വാഹനം നിരവധി അവസരങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

ഹോങ്കി എന്ന ബ്രാൻഡിനെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കില്ല, പക്ഷേ ഇത് ചൈനയിലെ ഏറ്റവും പഴയ കാർ നിർമ്മാതാക്കളാണ്. നിരവധി വാഹനങ്ങൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

ഔഡി A6L പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ പ്രത്യേകമായി നിർമ്മിച്ച വാഹനമാണ് ഹോങ്കി എൻ 501. പ്ലാറ്റ്ഫോം നിർമ്മിച്ചിരിക്കുന്നത് FAW- ഫോക്‌സ്‌വാഗണും ചേർന്നാണ്, കൂടാതെ FAW ഹോങ്കി ബ്രാൻഡിന്റെ ഉടമയുമാണ്. ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഉപയോഗിക്കുന്ന ഹോങ്കിക്ക് 18 അടി നീളവും നാല് ഡോറുകളുള്ളതാണ്.

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

മുൻവശത്ത് ഒരു വലിയ ക്രോം ഗ്രില്ലാണ് ഹോങ്കി N501 -ന് ലഭിക്കുന്നത്. വാഹനത്തിന് വളരെ പ്രീമിയം ലുക്ക് നൽകാൻ ഇത് സഹായിക്കുന്നു. 4.0 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്.

Most Read: സൈക്കിള്‍ ഇലക്ട്രിക്ക് ആക്കി മാറ്റി കര്‍ഷകന്‍ -വീഡിയോ

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

ചൈനീസ് പ്രസിഡന്റിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത കാറായതിനാൽ വാഹനത്തിന്റെ കൃത്യമായ സവിശേഷതകൾ അറിയില്ല. കാറിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.

Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

ലോകമെമ്പാടുമുള്ള രാഷ്ട്ര തലവന്മാർക്കായി നിർമ്മിച്ച എല്ലാ കസ്റ്റമൈസ്ഡ് കാറുകളുടെയും സമാന കേസാണിത്. അതുപോലെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ കാഡിലാക് വണ്ണിന്റെ കൃത്യമായ സവിശേഷതകൾ യു‌എസ്‌എ സർക്കാർ വെളിപ്പെടുത്തുന്നില്ല.

Most Read: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധുവിന് ആഡംബര വാഹനം സമ്മാനിച്ച് നാഗാര്‍ജുന

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

എന്നിരുന്നാലും, ഹോങ്കി N501 ന് ഒരു ഉയർന്ന നിലവാരമുള്ള കവചം ലഭിക്കുന്നു. ഇതിന് കനത്ത വെടിവയ്പ്പിനെ നേരിടാനും ബോംബുകളിൽ നിന്നുള്ള നേരിട്ടുള്ള ആഘാതം പോലും ചെറുത്തുനിൽക്കാനും കഴിയും.

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

എന്നാൽ മറുപുറത്ത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറക്കുമതി ചെയ്ത വാഹനമാണ് തന്റെ ഔദ്യോഗിക കാറായി ഉപയോഗിക്കുന്നത്. പൂർണ്ണമായും ആർമേർഡ് ലിമോസിനായ ബി‌എം‌ഡബ്ല്യു 7-സീരീസ് Li ഹൈ സെക്യൂരിറ്റിയാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്.

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

പ്രധാനമന്ത്രിയുടെ കോൺ‌വോയിയിൽ പതിവായി ഉപയോഗിക്കുന്ന ബി‌എം‌ഡബ്ല്യു 7-സീരീസ് ഗാർഡിന്റെ മൂന്ന് യൂണിറ്റുകൾ ഉണ്ടാവും. ബി‌എം‌ഡബ്ല്യു 7-സീരീസ് ലി ഹൈ സെക്യൂരിറ്റി വിപണിയിൽ‌ വിൽ‌പനയ്‌ക്കെത്തുന്നതിനാൽ‌ ഇവയുടെ വിശദാംശങ്ങൾ പുറത്തു ലഭിക്കും കൂടെ ആർക്കും ഈ വാഹനം വാങ്ങാനും കഴിയും.

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

VR7 ബാലിസ്റ്റിക് റേറ്റിംഗുള്ള വാഹനം 2009 ലെ ബുള്ളറ്റ് റെസിസ്റ്റന്റ് വെഹിക്കിൾ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നു. 17 കിലോ TNT സ്ഫോടനം അല്ലെങ്കിൽ AK47 പോലുള്ള തോക്കുകളിൽ നിന്ന് നേരിട്ടു വരുന്ന വെടിവയ്ക്പ്പ് എന്നിവ കാറിന് നേരിടാൻ കഴിയും.

ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

65 മില്ലീമീറ്റർ കട്ടിയുള്ള ബോഡിയിൽ 2 ടൺ കവചവും ഗടിപ്പിച്ചിരിക്കുന്നു. കനത്ത വെടിവയ്പിൽ പോലും ഇന്ധന ടാങ്ക് സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ കഴിയുന്ന സ്വയം സീല് കെയ്യുന്ന കെവ്ലർ ഇന്ധന ടാങ്കും ഇതിന് ലഭിക്കുന്നു. വായു ഇല്ലാതെ ഓടാൻ കഴിയുന്ന ടയറുകൾളാണ്, ഈ അവസ്ഥയിലും മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാനും കാറിന് കഴിയും.

Most Read Articles

Malayalam
English summary
Interesting facts about Chinese President Xi Jinping official car and PM Modi's official car. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X