അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെബ്രുവരി 24 ന് സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. ലോകപ്രശസ്ത എയർഫോർസ് വൺ വിമാനത്തിലാവും അദ്ദേഹം ഇന്ത്യയിൽ എത്തിയത്.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

പലപ്പോഴും "ഫ്ലൈയിംഗ് ഓവൽ ഓഫീസ്" അല്ലെങ്കിൽ ആകാശത്തിലെ കോട്ട എന്ന പേരിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ വിമാനം അറിയപ്പെടുന്നത്. ബോയിംഗ് നിർമ്മിച്ച പ്രസിഡൻഷ്യൽ വിമാനം ഏറ്റവും വലിയ വാണിജ്യ വിമാനമാണ്.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

പ്രസിഡന്റിന് വിശ്രമിക്കാനും ഓഫീസ് മീറ്റിംഗുകൾ നടത്താനും മാത്രമല്ല, ഏത് പ്രതികൂല സാഹചര്യത്തിലും അദ്ദേഹത്തെ രക്ഷിക്കാനും സജ്ജമാക്കിയ അത്യാധുനിക കാബിനും വിമാനത്തിനുണ്ട്.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

പ്രസിഡന്റ് സ്ഥാനത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന ചിഹ്നങ്ങളിലൊന്നാണ് എയർഫോർസ് വൺ, കരയിൽ കമാൻഡർ-ഇൻ-ചീഫ് താമസിക്കുന്ന വൈറ്റ് ഹൗസ് പോലെ തന്നെ പ്രധാനമാണിത്.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

പ്രസിഡൻഷ്യൽ വിമാനത്തെക്കുറിച്ചുള്ള കൂടുതൽ വസ്തുതകൾ ഇതാ:

1. വളരെയധികം കസ്റ്റമൈസ് ചെയ്ത രണ്ട് ബോയിംഗ് 747-200 B സീരീസ് വിമാനങ്ങളിലൊന്നാണ് എയർഫോർസ് വൺ.

2. എയർക്രാഫ്റ്റുകൾ 28000, 29000 ടെയിൽ കോഡുകളാണ് വഹിക്കുന്നത്. VC-25A എന്നാണ് വിമാനത്തിന്റെ വ്യോമസേനയിലെ സ്ഥാന പേര്.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

3. വിമാനത്തിന് "യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക", അമേരിക്കൻ പതാക, അമേരിക്കൻ പ്രസിഡന്റിന്റെ മുദ്ര എന്നിവയും, വെള്ളയും നീലയും കലർന്ന നിറവും ലഭിക്കുന്നു.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

4. ഡബിൾ ഡെക്കർ ക്യാബിനും വലിയ ഹമ്പിനും പേരുകേട്ട ബോയിംഗിന്റെ ഏറ്റവും വിജയകരവും പ്രശസ്തവുമായ 747 വിമാനത്തെ അടിസ്ഥാനമാക്കിയാണ് എയർഫോർസ് വൺ നിർമ്മിച്ചിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

5. ഒരു നിശ്ചിത ഇന്ധനം വഹിക്കുകയും ഇന്ധനം നിറയ്ക്കാൻ നിലത്ത് ഇറങ്ങുകയും ചെയ്യുന്ന വാണിജ്യ ജെറ്റ്‌ലൈനറുകളിൽ നിന്ന് വ്യത്യസ്തമായി ആകാശത്ത് പറക്കുന്നതിനിടയിൽ ഇന്ധനം നിറയ്ക്കാൻ എയർഫോർസ് വണ്ണിന് കഴിയും.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

6. എയർഫോർസ് വണ്ണിനെ കോട്ട എന്ന് വിളിക്കുന്നത് അതിന്റെ ശരീരം കൊണ്ടല്ല, പ്രതിരോധ സംവിധാനങ്ങൾ മൂലമാണ്. വൈദ്യുതകാന്തിക പൾസിൽ നിന്ന് പരിരക്ഷിക്കുന്നതിന് അതിന്റെ ഓൺബോർഡ് ഇലക്ട്രോണിക്സ് പ്രാപ്തമാണ്.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

7. എയർഫോർസ് വണ്ണിന് നൂതന സുരക്ഷിത ആശയവിനിമയ ഉപകരണങ്ങൾ ലഭിക്കുന്നു, ഇത് അമേരിക്ക അക്രമിക്കപ്പെട്ടാൽ വിമാനത്തെ ഒരു മൊബൈൽ കമാൻഡ് സെന്ററാക്കുന്നു.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

8. മൂന്ന് നിലകളിലായി 4,000 ചതുരശ്രയടി വിസ്തീർണ്ണമുള്ളതാണ് ക്യാബിൻ. ഒരു വലിയ ഓഫീസും കോൺഫറൻസ് റൂമും ഉള്ള വിപുലമായ സ്യൂട്ടിലാണ് പ്രസിഡന്റ് താമസിക്കുന്നത്. ഒരു ഓപ്പറേറ്റിംഗ് റൂം, സ്ഥിരമായ ഓൺ‌ബോർഡ് ഡോക്ടർ, പ്രസിഡന്റിനായിയി രക്തം വഹിക്കുന്ന കണ്ടെയിനറുകൾ എന്നിവയുള്ള ഒരു പ്രത്യേക മെഡിക്കൽ സ്യൂട്ടുമുണ്ട്.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

9. വിമാനത്തിന് ഭക്ഷണം തയ്യാറാക്കാൻ രണ്ട് അടുക്കളകളുണ്ട്, ഒരേ സമയം 100 പേർക്ക് ഭക്ഷണം നൽകാൻ ഇതിന് കഴിയും.

10. എയർഫോർസ് വൺ ഒരിക്കലും ഒറ്റയ്ക്ക് പറക്കില്ല, വിദൂര സ്ഥലങ്ങളിൽ ആവശ്യമായ സേവനങ്ങൾ പ്രസിഡന്റിന് നൽകുന്നതിനായി നിരവധി ചരക്ക് വിമാനങ്ങൾ എയർഫോർസ് വണ്ണിന് മുന്നിൽ പറക്കും.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

11. അമേരിക്കൻ പ്രസിഡൻറ് മുതിർന്ന ഉപദേഷ്ടാക്കൾ, സീക്രട്ട് സർവീസ് ഓഫീസർമാർ, ട്രാവൽ പ്രസ്സ്, മറ്റ് അതിഥികൾ എന്നിവരോടൊപ്പം യാത്രചെയ്യുന്നു, ഇവർക്കെല്ലാം താമസിക്കാൻ ക്വാർട്ടേഴ്സുണ്ട്.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

12. പ്രസിഡന്റ് ഫ്രാങ്ക്ലിൻ D റൂസ്‌വെൽറ്റിന്റെ നിർദ്ദേശപ്രകാരം 1944 ൽ സ്ഥാപിതമായ വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസിന്റെ ഭാഗമായ പ്രസിഡൻഷ്യൽ എയർലിഫ്റ്റ് ഗ്രൂപ്പാണ് എയർഫോർസ് വൺ പരിപാലിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത്.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

13. 1990 -ൽ പ്രസിഡന്റ് ജോർജ്ജ് H.W ബുഷിന്റെ ഭരണകാലത്താണ് ബോയിംഗ് 747-200 ആദ്യമായി വിതരണം ചെയ്തത്.

14. 26 ക്രൂ അംഗങ്ങളടക്കം 102 യാത്രക്കാരെ എയർഫോർസ് വണ്ണിന് വഹിക്കാൻ കഴിയും.

അമേരിക്കൻ പ്രസിഡന്റിന്റെ ഹൈ സെക്യൂരിറ്റി വിമാനം; എയർഫോർസ് വണ്ണിന്റെ പ്രത്യേകതകൾ

15. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, 747-800 സീരീസിൽ പെടുന്ന പുതിയ പ്രസിഡന്റഷ്യൽ വിമാനങ്ങൾക്കായി ബോയിംഗുമായി ചർച്ച നടത്തുന്നു, അത് കൂടുതൽ വിപുലവും ആഢംബരവുമാണ്. അമേരിക്കൻ പതാക ഉയർത്തിക്കാട്ടുന്നതിനായി ട്രംപ് വിമാനത്തിന് ചുവപ്പ് നിറം കൂടെ ചേർത്തേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Interesting facts about US President's Air Force One plane. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X