മിസ്ത്രിയുടെ മരണം: നിര്‍ണായക വിവരങ്ങളുമായി ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ ദുരുണമായ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര കാറില്‍ സഞ്ചരിച്ചിരുന്ന മിസ്ത്രി മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. അപകടസമയത്ത് മിസ്ത്രി സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് കണ്ടെത്തല്‍.

മിസ്ത്രിയുടെ മരണം: നിര്‍ണായക വിവരങ്ങളുമായി ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്

ഇപ്പോള്‍ മിസ്ത്രിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ (ഐആര്‍എഫ്) ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. അപകടം നടന്ന ഭാഗത്തെ വ്യക്തമായ സുരക്ഷാ ലംഘനങ്ങളാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നത്.

മിസ്ത്രിയുടെ മരണം: നിര്‍ണായക വിവരങ്ങളുമായി ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലെ മാന്‍ഡോറിനും ഗുജറാത്തിലെ അച്ഛാദിനും ഇടയിലുള്ള ഹൈവേയുടെ ഭാഗമായ റോഡിലേക്ക് നീണ്ടുകിടന്ന തടയണയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബെന്‍സ് ജിഎല്‍സി എസ്‌യുവി ഇടിച്ചാണ് മിസ്ത്രിക്കും സുഹൃത്ത് ജഹാംഗീര്‍ പാണ്ടോളിനും ജീവന്‍ നഷ്ടപ്പെട്ടത്.

മിസ്ത്രിയുടെ മരണം: നിര്‍ണായക വിവരങ്ങളുമായി ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്

ജനീവ ആസ്ഥാനമായുള്ള ഒരു ആഗോള റോഡ് സുരക്ഷാ സ്ഥാപനമാണ് ഐആര്‍എഫ്. അതിന്റെ ഇന്ത്യന്‍ ചാപ്റ്ററിന്റെ ഒരു ടീമാണ് ഈ പ്രത്യേക ഓഡിറ്റ് നടത്തിയത്. ദേശീയപാത 48-ലെ 70 കിലോമീറ്ററിലെ ഈ 70 കി.മീ ദൂരത്തില്‍ ശരിയായ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്നും ഡ്രൈവര്‍ക്ക് സഹായകമാകുന്ന ട്രാഫിക് സൂചനകള്‍ ഇല്ലെന്നും രണ്ട് ഡസനിലധികം മീഡിയന്‍ ഓപ്പണിംഗുകള്‍ ഉണ്ടെന്നും IRF പ്രസ്താവനയില്‍ എടുത്തുപറഞ്ഞു. പ്രധാന ട്രാഫിക് സിഗ്‌നലുകളും സൂചനകളും നഷ്ടപ്പെട്ടതായും കണ്ടെത്തി.

മിസ്ത്രിയുടെ മരണം: നിര്‍ണായക വിവരങ്ങളുമായി ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്

'രാജ്യത്തെ നടുക്കിയ പാല്‍ഘറിലെ ദാരുണമായ അപകടത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഓഡിറ്റ് നടത്തിയത്. ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) സമ്മതപ്രകാരമായിരുന്നു ഓഡിറ്റ്. നടപടികള്‍ സ്വീകരിക്കുന്നതിനായി റിപ്പോര്‍ട്ട് കേന്ദ്ര ഗതാഗത വകുപ്പിനും ദേശീയ പാത അതോറിറ്റിക്കും സമര്‍പ്പിച്ചിട്ടുണ്ട്' ഐആര്‍എഫ് എമിരിറ്റസ് പ്രസിഡന്റ് കെകെ കപില പറഞ്ഞു.

മിസ്ത്രിയുടെ മരണം: നിര്‍ണായക വിവരങ്ങളുമായി ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്

ഫ്ളൈഓവറുകള്‍, അണ്ടര്‍ പാസുകള്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള അണ്ടര്‍പാസുകള്‍, വലിയ പാലങ്ങള്‍, കലുങ്കുകള്‍ എന്നിവയുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി നിര്‍മാണങ്ങള്‍ ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നതായി ഓഡിറ്റ് കണ്ടെത്തി.

മിസ്ത്രിയുടെ മരണം: നിര്‍ണായക വിവരങ്ങളുമായി ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്

'മിസ്ത്രിയുടെ കാര്‍ അപകടത്തില്‍ പെട്ട സൂര്യ നദി പാലം ഒഴികെ NH48 ന്റെ 70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഭാഗം ആറുവരിപ്പാതയാണ്. ഈ പാലത്തില്‍ ഒരു രണ്ട്-വരിപ്പാതയുണ്ട്. നിലവിലുള്ള ഇടുങ്ങിയ പാലത്തിലൂടെ ഒരു പ്രത്യേക പാതയുണ്ട്. അത് പഴയ അലൈന്‍മെന്റില്‍ നിന്ന് കയറാവുന്നതാണ്. പുതിയ അലൈന്‍മെന്റിന്റെ എല്‍എച്ച്എസ് കാരിയേജ്വേയിലെ പാലത്തിന് 75-100 മീറ്റര്‍ മുമ്പ് മൂന്ന് വരിപ്പാതയുണ്ട്'' ഐആര്‍എഫ്-ഇന്ത്യ ചാപ്റ്റര്‍ പ്രസിഡന്റ് എംആര്‍ സതീഷ് പരാഖ് പറഞ്ഞു.

മിസ്ത്രിയുടെ മരണം: നിര്‍ണായക വിവരങ്ങളുമായി ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്

ദൗര്‍ഭാഗ്യകരമായ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റിപ്പോര്‍ട്ടില്‍ ഐആര്‍എഫ് നിരവധി ശുപാര്‍ശകള്‍ മുന്നോട്ട്‌വെക്കുന്നു. പാലം ആരംഭിക്കുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളില്‍ ഒന്നിലധികം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ന്യൂ ജേഴ്‌സി മാതൃകയിലുള്ള കോണ്‍ക്രീറ്റ് ബാരിയറുകള്‍ നല്‍കാനും എല്ലാ മീഡിയനുകളും ഉടന്‍ അടയ്ക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മിസ്ത്രിയുടെ മരണം: നിര്‍ണായക വിവരങ്ങളുമായി ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്

മിസ്ത്രിയുടെയും ജഹാംഗീര്‍ പാണ്ടോളിന്റെയും ദാരുണ അന്ത്യം രാജ്യത്തെ റോഡ് സുരക്ഷാ നിയമങ്ങളെയും ചട്ടങ്ങളെയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയിലേക്കും ചര്‍ച്ചകളില്‍ കേന്ദ്രീകരിച്ചിരുന്നു. ആഡംബര കാറിന്റെ പിന്‍ഭാഗത്ത് സഞ്ചരിച്ച മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

മിസ്ത്രിയുടെ മരണം: നിര്‍ണായക വിവരങ്ങളുമായി ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്

ഇത് രാജ്യത്തെ മിക്ക കാര്‍ യാത്രക്കാര്‍ക്കിടയിലും കണ്ടുവരുന്ന ഒരു പ്രവണതയാണ്. മിസ്ത്രിയുടെ മരണത്തോടെ പിന്‍സീറ്റ് യാത്രക്കാര്‍ നിര്‍ബന്ധമായും സീറ്റ്‌ബെല്‍റ്റ് ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പല സംസ്ഥാനങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.

മിസ്ത്രിയുടെ മരണം: നിര്‍ണായക വിവരങ്ങളുമായി ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്

റോഡുകളില്‍ ഉചിതമായ മുന്നറിയിപ്പ് അടയാളങ്ങളില്ലാതെ, അറ്റകുറ്റപ്പണികള്‍ നടത്താത്ത, അപകട മുനമ്പുകളുള്ള ഹൈവേ ഭാഗങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് ഒഴിയാന്‍ സാധിക്കില്ലെന്നും വാദങ്ങള്‍ ഉയര്‍ന്നുവരുന്നു. റോഡ് സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി കാറുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി ഉള്‍പെടുത്താന്‍ കേന്ദ്രം നീക്കം നടത്തുന്നുണ്ട്. വരുന്ന ഒക്‌ടോബര്‍ ഒന്നിന് ഈ നിയമം പ്രാബല്യത്തില്‍ വരാന്‍ പോകുകയായിരുന്നു. എന്നാല്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് മതിയായ സമയം ലഭിക്കാത്തതിനാല്‍ ഇത് 18 മാസം വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Most Read Articles

Malayalam
English summary
International road federations audit report with critical information on cyrus mistrys death
Story first published: Wednesday, September 28, 2022, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X