Just In
- 11 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 11 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 12 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 13 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രാജ്യത്തെ ആദ്യ 100 ഒക്ടെയിൻ പെട്രോൾ വിപണിയിലെത്തിച്ച് ഇന്ത്യൻ ഓയിൽ; ലിറ്ററിന് 160 രൂപ
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) രാജ്യത്തെ ആദ്യത്തെ 100 ഒക്ടെയിൻ പെട്രോൾ വിപണിയിലെത്തിച്ചു. ഇതോടെ ഉയർന്ന നിലവാരത്തിലുള്ള ഇന്ധനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടിയിരിക്കുകയാണ്.

ഡൽഹി, ഗുഡ്ഗാവ്, നോയിഡ, ആഗ്ര, ജയ്പൂർ, ചണ്ഡിഗഡ്, ലുധിയാന, മുംബൈ, പൂനെ, അഹമ്മദാബാദ് എന്നീ 10 നഗരങ്ങളിലെ IOC -യുടെ തിരഞ്ഞെടുത്ത ഔട്ട്ലെറ്റിൽ XP 100 പ്രീമിയം പെട്രോൾ ലഭ്യമാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ഉത്തർപ്രദേശിലെ IOC -യുടെ മഥുര റിഫൈനറിയിലാണ് ഇന്ധനം നിർമ്മിക്കുന്നതെന്നും തെരഞ്ഞെടുത്ത പെട്രോൾ പമ്പുകൾ വഴി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
MOST READ: യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്സ്വാഗണ്; ഇന്ത്യയിൽ തുടരും

ഇന്ധനത്തിന്റെ സ്റ്റെബിലിറ്റിയുടെ അളവുകളാണ് ഒക്ടെയിൻ റേറ്റിംഗുകൾ. ഇന്ധനത്തിന്റെ ആന്റി നോക്കിംഗ് കഴിവിന്റെ അളവുകോലാണിത്.

എഞ്ചിന്റെ സിലിണ്ടറിൽ ഇന്ധനം ശരിയായ തലത്തിൽ കത്താതിരിക്കുമ്പോഴാണ് നോക്കിംഗ് സംഭവിക്കുന്നത്, ഇത് കാര്യക്ഷമത കുറയ്ക്കുകയും എഞ്ചിന് കേടുവരുത്തുകയും ചെയ്യും. ഹൈ ഒക്ടേൻ നമ്പർ പെട്രോൾ മിശ്രിതം നോക്ക് ചെയ്യുന്നത് കൂടുതൽ പ്രതിരോധിക്കും.
MOST READ: വിൽപ്പനയിൽ നേട്ടമുണ്ടാക്കി കിയയും; സെൽറ്റോസിനെയും മറികടന്ന് സോനെറ്റ്

ലോകമെമ്പാടും, 100 ഒക്ടേൻ പെട്രോളിന് ഉയർന്ന പ്രകടനം ആവശ്യപ്പെടുന്ന ആഢംബര വാഹനങ്ങൾക്ക് ഒരു മികച്ച മാർക്കറ്റ് ഉണ്ട്. നിലവിൽ യുഎസ്എ, ജർമ്മനി, ഗ്രീസ്, ഇന്തോനേഷ്യ, മലേഷ്യ, ഇസ്രായേൽ എന്നീ ആറ് രാജ്യങ്ങളിൽ മാത്രമേ ഇത് ലഭ്യമാകൂ.

മിക്ക റീട്ടെയിൽ സ്റ്റേഷനുകളിലും, 87 (റെഗുലർ, 89 (മിഡ് ഗ്രേഡ്), 91-94 (പ്രീമിയം) എന്നിങ്ങനെ മൂന്ന് ഒക്ടേൻ ഗ്രേഡ് വാഗ്ദാനം ചെയ്യുന്നു. പുതിയ XP 100 -ന് ലിറ്ററിന് 160 രൂപയാണ് വില.

താരതമ്യപ്പെടുത്തുമ്പോൾ, സ്റ്റാൻഡേർഡ് 91 ഒക്ടെയിൻ പെട്രോൾ നിലവിൽ ലിറ്ററിന് 82.34 രൂപയ്ക്കാണ് വിൽക്കുന്നത്, ഇത് XP 100 -നെ 77.66 രൂപയോളം സ്റ്റാൻഡേർഡ് പെട്രോളിനേക്കാൾ വിലയേറിയതാക്കുന്നു.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) അടുത്തിടെ 99 ഒക്ടെയിൻ പുറത്തിറക്കിയിരുന്നു, ഇപ്പോൾ IOC XP 100 യുമായി വിപണിയിലെത്തിയിരിക്കുകയാണ്.
MOST READ: യുറൽ റേഞ്ചർ; 21 -ാം നൂറ്റാണ്ടിൽ സൈഡ്-കാറുമായി ഒരു വ്യത്യസ്ത മോട്ടോർസൈക്കിൾ

ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ സാക്ഷ്യമാണിതെന്നും അത് നമ്മുടെ റിഫൈനറികൾക്കുള്ളിൽ നിർമ്മിക്കുന്നത് ആത്മീർഭർ ഭാരതിന്റെ (സ്വാശ്രയ ഇന്ത്യ) തിളക്കമാർന്ന വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ് IV (യൂറോ-IV) എമിഷൻ കംപ്ലയിന്റ് ഇന്ധനത്തിൽ നിന്ന് ഈ വർഷം ഏപ്രിൽ 1 മുതൽ ബിഎസ് VI ഇന്ധനത്തിലേക്ക് രാജ്യം മാറിയിരുന്നു.

30,000 കോടി രൂപ മുതൽമുടക്കിൽ റിഫൈനറികൾ നവീകരിച്ചാണ് ഇത് ചെയ്തത്. ഇന്ന് നമ്മൾ XP 100 -യുമായി എലൈറ്റ് ഗ്രൂപ്പിൽ ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത എന്നിവിടങ്ങളിൽ രണ്ടാം ഘട്ടത്തിൽ XP 100 പ്രീമിയം ഗ്രേഡ് പെട്രോൾ പുറത്തിറക്കാൻ IOC പദ്ധതിയിടുന്നു.