Just In
- 11 min ago
മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചു
- 21 min ago
അരങ്ങേറ്റത്തിന് മുന്നോടിയായി വീണ്ടും പരീക്ഷണയോട്ടവുമായി സ്കോഡ കുഷാഖ്; വീഡിയോ
- 1 hr ago
വൈറലായത് കെണിയായി; ഡ്യൂക്ക് റൈഡർക്ക് പാർസലായി മുട്ടൻ പണി നൽകി MVD
- 1 hr ago
മൂന്ന് ഇലക്ട്രിക് മോഡലുകളെ കൂടി അവതരിപ്പിച്ച് ഡാവോ
Don't Miss
- Movies
വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി, താരദമ്പതികളുടെ ആദ്യ ചിത്രം പുറത്ത്
- News
കൊവിഡ് രോഗിയുടെ മൃതദേഹം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്; പ്രശംസിച്ച് ഷാഫി പറമ്പില്‍
- Finance
വീട്ടില്‍ സ്വര്‍ണമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും !
- Lifestyle
കടല കുതിര്‍ത്ത് കഴിക്കൂ; കൊളസ്ട്രോള്‍ പിടിച്ച് കെട്ടിയ പോലെ നില്ക്കും
- Sports
IPL 2021: അന്ന് ആരാധകരോട് മാപ്പ് ചോദിച്ചു, ഇന്ന് അഭിമാനത്തോടെ ഷാരൂഖ് പറയുന്നു; നമ്മള് തിരികെ വരും!
- Travel
അത്ഭുതങ്ങളുടെ നെറ്റിപ്പട്ടം ചൂടിയ തൃശൂര്‍ പൂരം! 200 ല്‍ അധികം വര്‍ഷത്തെ പഴക്കം,പൂരത്തിന്റെ ചരിത്രത്തിലൂടെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദേയ്വു മാറ്റിസ് എക്സ്കവേറ്ററായി പരിഷ്കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
സാധാരണ പഴയ എന്ത് സാധനമായാലും ഉപയോഗം കഴിയുമ്പോള്‍ വലിച്ചെറിയുന്ന ശീലമാണ് നമ്മുടേത്. അതിപ്പോള്‍ എത്ര വലിയ കാശ് കൊടുത്ത് വാങ്ങിയതാണെങ്കില്‍ പോലും.

ഉപയോഗം കഴിഞ്ഞാല്‍ അത് കൊണ്ട് പ്രയോജനം ഇല്ലെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. അവിടെയാണ് ബെന്‍ ജോക്കബ് എന്ന മനുഷ്യന് വ്യത്യസ്തനാകുന്നത്. ISRO എഞ്ചിനിയറായ ബെന്‍ രണ്ട് മൂന്ന് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് നമ്മള് കണ്ടു.

തന്റെ പഴയ ദേയ്വു മാറ്റിസ് കാര്‍ ബാക്ക്ഹോ / എക്സ്കവേറ്ററായി പരിഷ്കരിച്ചുകൊണ്ടാണ് ബെന്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇന്ത്യന്‍ ചെറുകാര്‍ വിപണിയിലേക്ക് ഒരു തരംഗമായി വന്നെത്തിയ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളാണ് ദേയ്വു.
MOST READ: ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

ഹ്യുണ്ടായി സാന്‍ട്രോ, മാരുതി 800 എന്നിവയുടെ എതിരാളിയായി 1998-ല്‍ ദേയ്വു പുറത്തിറക്കിയ വാഹനമാണ് മാറ്റിസ്. നിലവില്‍ വാഹനം ഇന്ത്യയില്‍ പ്രവര്‍ത്തം അവസാനിപ്പിച്ചു. ഈ വാഹനമാണ് അദ്ദേഹം ബാക്ക്ഹോ / എക്സ്കവേറ്ററായി പരിഷ്കരിച്ചത്.

തന്റെ പഴയ മാറ്റിസിനെ മിനി എക്സ്കവേറ്ററാക്കി മാറ്റാന്‍ രണ്ടുമാസമെടുത്തുവെന്നാണ് അദ്ദേഹം പറയുന്നത്. 1998-ല്‍ നിര്‍മ്മിച്ച സെക്കന്‍ഡ് ഹാന്‍ഡ് വാഹനമായാണ് ഈ വാഹനം വാങ്ങിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് തന്റെ ഭാര്യക്കായി വാങ്ങിയതാണ്. വാഹനത്തിന് ഏകദേശം 20 വര്‍ഷത്തോളം പഴക്കമുണ്ട്.
MOST READ: ഗ്രാന്‍ഡ് i10-നെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ഹ്യുണ്ടായി

പക്ഷേ അത് ഉപേക്ഷിച്ചുകളയാതെ ഉപകാരപ്രദമായ മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ''ഇത് ഉപയോഗപ്രദമായ ഒന്നാക്കി മാറ്റാന്‍ ആഗ്രഹിച്ചു. നിരവധി ആശയങ്ങള്‍ പരിശോധിച്ചെങ്കിലും ഒടുവിലാണ് ബാക്ക്ഹോയില് എത്തിയതെന്നും''ബെന്‍ പറയുന്നു.

1.1 ടണ്‍ ഭാരം വരുന്ന ഇതിന്റെ നിര്‍മ്മാണത്തിന്റെ ഭൂരിഭാഗവും അദ്ദേഹം തന്നെയാണ് ചെയ്തിരിക്കുന്നത്. കുറച്ച് ഭാഗങ്ങള്‍ പുറത്തുനിന്നു കൊണ്ടുവന്നു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ ബാക്കി മിക്ക ഉപകരണങ്ങളും അദ്ദേഹത്തിന്റെ വീട്ടിലെ വര്‍ക്ക് ഷോപ്പില്‍ നിന്നു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതും.

ബാക്ക്ഹോയ്ക്ക് ലംബവും തിരശ്ചീനവുമായ 14 അടി ഉയരമുണ്ട്, കൂടാതെ കുഴിക്കുന്നതിന് ആറ് ടണ്‍ ശക്തി പ്രയോഗിക്കാന്‍ കഴിയും. ഇതിന് 500 കിലോഗ്രാം വരെ ഉയര്‍ത്താന്‍ കഴിയുമെന്നും ബെന്‍ പറയുന്നു.

കാറിനെ ഇത്തരത്തിലേക്ക് പരിഷ്കരിക്കുന്നതിന് 70,000 രൂപ മാത്രമാണ് അദ്ദേഹത്തിന് ചെലവായിരിക്കുന്നതും. പുതിയൊരു ബാക്ക്ഹോ / എക്സ്കവേറ്ററിന് 20 ലക്ഷത്തില്‍ കൂടുതല്‍ വിലയുണ്ടെന്ന് കണക്കാക്കുമ്പോള്‍ 70,000 രൂപ കുറവാണെന്ന് വേണം പറയാന്‍.
MOST READ: പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്സ്ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

2020 മെയ് മാസം മുതലാണ് ഈ പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് സ്പെയര്‍ പാര്‍ട്സ് ഗുജറാത്തില്‍ നിന്ന് കൊണ്ടുവന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രോജക്റ്റിന് ആവശ്യമായ ഉത്പ്പന്നങ്ങളുടെ വരവ് വൈകിപ്പിച്ചു. കുളങ്ങള്‍, റോഡുകള്‍, കുഴികള്‍, കനാലുകള്‍ എന്നിവടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇതുപോലുള്ള കണ്ടുപിടുത്തങ്ങള്‍ സമൂഹത്തിന് ഒരു അനുഗ്രഹമാണ്. കുഴിക്കുന്നതിന് 20 ലക്ഷം രൂപയോളം വിലയുള്ള എക്സ്കവേറ്ററോ മറ്റോ വാങ്ങാന്‍ എല്ലാവര്ക്കും കഴിയില്ല. ഒരു മുഴു വലിപ്പമുള്ള എക്സ്കവേറ്ററിന് ധാരാളം പണം ചിലവാകുന്ന ഗ്രാമങ്ങളില്‍ ഇതുപോലുള്ള മിനി എക്സ്കവേറ്ററുകള്‍ ഉപയോഗിക്കാന്‍ കഴിയും.