എന്തുകൊണ്ടാണ് വിമാനക്കമ്പനികള്‍ തടിച്ച സ്ത്രീകളെ എയര്‍ഹോസ്റ്റസ് ആക്കാത്തതെന്നറിയാമോ? സൗന്ദര്യമല്ല കാരണം!

വിമാനത്തില്‍ ഒരിക്കല്‍ പോലും കയറാത്തവര്‍ക്കും ഒരുപക്ഷേ എയര്‍ഹോസ്റ്റസ് എന്ന് പറഞ്ഞാല്‍ അറിയും. എയര്‍ഹോസ്റ്റസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങളുടെ മനസ്സിലേക്ക് വരുന്ന രൂപം എന്താണ്. ഒരുപക്ഷേ മെലിഞ്ഞ സുന്ദരികളായ സ്ത്രീകളെയാകും. എന്തുകൊണ്ടാണ് എയര്‍ലൈനുകള്‍ എയര്‍ ഹോസ്റ്റസ് ജോലിക്ക് പുരുഷന്‍മാരേക്കാള്‍ സ്ത്രീകളെ, പ്രത്യേകിച്ച് മെലിഞ്ഞ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

എന്തുകൊണ്ടാണ് വിമാനക്കമ്പനികള്‍ തടിച്ച സ്ത്രീകളെ എയര്‍ഹോസ്റ്റസ് ആക്കാത്തതെന്നറിയാമോ? സൗന്ദര്യമല്ല കാരണം!

നിലവില്‍ വിമാനങ്ങളില്‍ എയര്‍ ഹോസ്റ്റസുമാരായി വനിതകളെ മാത്രമാണ് നിയമിക്കുന്നത്. ഈ ജോലിയില്‍ പുരുഷന്മാരെ കാണില്ല. എന്താണ് ഇതിന് കാരണം എന്ന് ചോദിച്ചാല്‍ നമ്മളില്‍ പലരും 'സൗന്ദര്യം' എന്നാകും ഉത്തരം നല്‍കുക. സ്ത്രീകളെ മാത്രം എയര്‍ഹോസ്റ്റസ് ജോലിക്ക് എടുക്കുന്നത് അവര്‍ സുന്ദരിയായതുകൊണ്ടാണെന്നാണ് പലരുടെയും ധാരണ.

MOST READ: ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

എന്തുകൊണ്ടാണ് വിമാനക്കമ്പനികള്‍ തടിച്ച സ്ത്രീകളെ എയര്‍ഹോസ്റ്റസ് ആക്കാത്തതെന്നറിയാമോ? സൗന്ദര്യമല്ല കാരണം!

എന്നാല്‍ ഈ അഭിപ്രായം പൂര്‍ണ്ണമായും തെറ്റാണ്. ഈ ജോലിക്ക് എയര്‍ലൈനുകള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് വിവിധ കാരണങ്ങളുണ്ട്. അല്ലെങ്കിലും വിമാനക്കമ്പനികള്‍ എന്ത് ചെയ്താലംേ അതിന് തക്കതായ എന്തെങ്കിലും കാരണമുണ്ടാകുമെല്ലോ. യാത്രക്കാരെ നന്നാക്കാനല്ലെങ്കിലും അവര്‍ക്ക് എന്തെങ്കിലും ലാഭം ഉണ്ടാക്കാന്‍ ആവുന്നതും ശ്രദ്ധിക്കുമെന്നതിന് പല ഉദാഹരണങ്ങളുണ്ടെല്ലോ. ഈ കാരണങ്ങളില്‍ ചിലത് തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും. എന്താണ് ആ കാരണങ്ങള്‍? അതാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

എന്തുകൊണ്ടാണ് വിമാനക്കമ്പനികള്‍ തടിച്ച സ്ത്രീകളെ എയര്‍ഹോസ്റ്റസ് ആക്കാത്തതെന്നറിയാമോ? സൗന്ദര്യമല്ല കാരണം!

ആദ്യത്തെ കാരണം സ്ത്രീകള്‍ക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ എളുപ്പമാണ് എന്നതാണ്. എയര്‍ ഹോസ്റ്റസുമാരായി വനിതകളുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഊഷ്മളമായ സ്വീകരണം ലഭിക്കും. രണ്ടാമത്തെ കാരണം, ആളുകള്‍ പൊതുവെ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെ ശ്രദ്ധിക്കുന്നു എന്നതാണ്. സ്ത്രീകളെ എയര്‍ ഹോസ്റ്റസ് ആയി നിയമിക്കുന്നതിന് പിന്നിലെ ചെറിയ സൈക്കോളജി ഇതാണ്.

MOST READ: ടൊയോട്ടയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് Etios Liva, സെക്കൻഡ് ഹാൻഡ് വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

എന്തുകൊണ്ടാണ് വിമാനക്കമ്പനികള്‍ തടിച്ച സ്ത്രീകളെ എയര്‍ഹോസ്റ്റസ് ആക്കാത്തതെന്നറിയാമോ? സൗന്ദര്യമല്ല കാരണം!

സാധാരണയായി, വിമാനങ്ങളില്‍ യാത്രക്കാര്‍ പാലിക്കേണ്ട വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട അറിയിപ്പുകളും നിര്‍ദേശങ്ങളും അതില്‍ ഉള്‍പ്പെടും. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പുരുഷന്മാരുടെ സ്ഥാനത്ത് സ്ത്രീകള്‍ ആണെങ്കില്‍ എല്ലാ യാത്രക്കാരും കൂടുതല്‍ ശ്രദ്ധയോടെ കേള്‍ക്കും എന്നതാണ് മിക്ക വിമാനക്കമ്പനികളുടെയും വിശ്വാസം.

എന്തുകൊണ്ടാണ് വിമാനക്കമ്പനികള്‍ തടിച്ച സ്ത്രീകളെ എയര്‍ഹോസ്റ്റസ് ആക്കാത്തതെന്നറിയാമോ? സൗന്ദര്യമല്ല കാരണം!

മൂന്നാമത്തെ കാരണം സ്ത്രീകള്‍ക്ക് സ്വാഭാവികമായും പുരുഷന്മാരേക്കാള്‍ കുറച്ച് ഓമനത്തം അധികമുള്ളവരാണ്. അതിനാല്‍ യാത്രക്കാരുടെ സംതൃപ്തിക്ക് സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നു. എല്ലാവരും സ്ത്രീകളെ ശ്രദ്ധിക്കുന്നതുപോലെ, സ്ത്രീകള്‍ നല്ല കേള്‍വിക്കാരും കൂടിയാണ്. അപ്പോള്‍ ഒരു വിമാനത്തിലെ യാത്രക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് നന്നായി മനസ്സിലാക്കാന്‍ സാധിക്കും. വിമാനത്തിലെ ഓരോ ഡ്യൂട്ടിയും നിര്‍വഹിക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്നതാണ് നാലാമത്തെ കാരണം.

MOST READ: റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

എന്തുകൊണ്ടാണ് വിമാനക്കമ്പനികള്‍ തടിച്ച സ്ത്രീകളെ എയര്‍ഹോസ്റ്റസ് ആക്കാത്തതെന്നറിയാമോ? സൗന്ദര്യമല്ല കാരണം!

അഞ്ചാമത്തെ കാരണം ഒരുപക്ഷേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ നിങ്ങള്‍ അത് അംഗീകരിക്കണം. അഞ്ചാമത്തെ കാരണം, സ്ത്രീകള്‍ അഹങ്കാരമില്ലാത്തവരും ക്ഷമയുള്ളവരുമാണ് എന്നതാണ്. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും എന്റെ കാമുകിയോ ഭാര്യയോ അങ്ങനെയല്ലെല്ലോ എന്ന്. എന്നാല്‍ പൊതുവെ സ്ത്രീകള്‍ പൊതുകാര്യങ്ങളില്‍ ക്ഷമാശീലരും അഹങ്കാരമില്ലാത്തവരുമാണ്.

എന്തുകൊണ്ടാണ് വിമാനക്കമ്പനികള്‍ തടിച്ച സ്ത്രീകളെ എയര്‍ഹോസ്റ്റസ് ആക്കാത്തതെന്നറിയാമോ? സൗന്ദര്യമല്ല കാരണം!

ആറാമത്തെ കാരണം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. സ്ത്രീകള്‍ സാധാരണയായി ഭാരം കുറഞ്ഞവരായതിനാലാണ് എയര്‍ഹോസ്റ്റസുമാരായി സ്ത്രീകളെ വിമാനക്കമ്പനികള്‍ നിയമിക്കുന്നത്. ഇതിലൂടെ ഇന്ധനം ലാഭിക്കാന്‍ സാധിക്കുന്നുവെന്നതാണ് മെച്ചം. എല്ലാ വിമാനക്കമ്പനികളും പൊതുവെ ഭാരത്തിന് വളരെ അധികം പ്രാധാന്യം നല്‍കുന്നുണ്ട്. വിമാനത്തിന്റെ ഭാരം കുറഞ്ഞാല്‍ ഇന്ധനച്ചെലവ് കുറയും.

MOST READ:QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ; 550ന് പകരം പമ്പുകാര്‍ ആക്ടിവ ഉടമയില്‍ നിന്ന് വാങ്ങിയത് 55000 രൂപ

എന്തുകൊണ്ടാണ് വിമാനക്കമ്പനികള്‍ തടിച്ച സ്ത്രീകളെ എയര്‍ഹോസ്റ്റസ് ആക്കാത്തതെന്നറിയാമോ? സൗന്ദര്യമല്ല കാരണം!

ഇന്ധനം ലാഭിക്കുക വഴി വിമാനക്കമ്പനികള്‍ പണം ലാഭിക്കുകയും ചെലവ് കുറക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ താരതമ്യേന ഭാരം കുറഞ്ഞവരാണ്. സ്ത്രീകളുടെ ഈ ശരീരപ്രകൃതി വിമാനക്കമ്പനികള്‍ ഒരു പ്ലസ് പോയിന്റായി കണക്കാക്കുന്നു. എയര്‍ലൈനുകളില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുന്നുണ്ടെങ്കിലും ഈ ജോലിയില്‍ നിങ്ങള്‍ ഒരിക്കലും തടിച്ച സ്ത്രീകളെ കണ്ടെത്തുകയില്ല. എയര്‍ഹോസ്റ്റസുമാര്‍ അധികവും 'സ്ലിം' ആയിട്ടാണ് നമുക്ക് കാണാനാകുക. സൗന്ദര്യമല്ല മറിച്ച് ഭാരം കുറക്കാനുള്ള വിമാനക്കമ്പനികളുടെ ലൈറ്റ് വെയ്റ്റ് പോളിസിയാണ് ഇതിന് കാരണം.

എന്തുകൊണ്ടാണ് വിമാനക്കമ്പനികള്‍ തടിച്ച സ്ത്രീകളെ എയര്‍ഹോസ്റ്റസ് ആക്കാത്തതെന്നറിയാമോ? സൗന്ദര്യമല്ല കാരണം!

സൗന്ദര്യത്തിനപ്പുറം വിമാനക്കമ്പനികള്‍ എയര്‍ഹോസ്റ്റസ് ജോലിയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ നിരവധി കാരണങ്ങളുണ്ട്. അതുകൊണ്ട് സ്ത്രീകളെ ഈ ജോലിക്ക് പരിഗണിക്കുന്നത് 'സൗന്ദര്യം' കാരണമാണെന്ന മിഥ്യ ധാരണ ഒഴിവാക്കണം. സാമ്പത്തിക ലാഭവും യാത്രക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് അവരുടെ ബുദ്ധിപരമായ ഓരോ നീക്കവും.

Most Read Articles

Malayalam
English summary
It s not beauty know the real reasons behind airline hire women as air hostesses
Story first published: Saturday, September 24, 2022, 18:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X